സംസ്ഥാന ലോട്ടറിയിലൂടെ വൻ തുക സമ്മാനമായി ലഭിക്കുന്നവർക്കായി ബജറ്റിൽ പ്രത്യേക നിർദേശം. വലിയ തുക സമ്മാനമായി ലഭിക്കുന്നവർക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പിൻറെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ധരുമായി ചേർന്ന് ധനകാര്യ മാനേജ്മെൻറിൽ പരിശീലനം നൽകും.
ഭാഗ്യക്കുറി ടിക്കറ്റിൽ നിലവിലുള്ളതിനെക്കാൾ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഒരുക്കും. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ലോട്ടറികൾ പൂർണമായി പുനഃസ്ഥാപിക്കും. കൊവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവർത്തനങ്ങളും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
എഴുത്തുലോട്ടറി പോലുള്ള അനധികൃത ഭാഗ്യക്കുറികൾക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്നും ബജറ്റ് നിർദേശങ്ങളിൽ മന്ത്രി വ്യക്തമാക്കി.
0 Comments