Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

📲Norka : കൊവിഡ് മരണം; പ്രവാസി തണല്‍പദ്ധതി വഴി സഹായ വിതരണം തുടരുന്നു.

✒️കൊവിഡ് (covid) ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ (Expats) അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ (Norka roots) പ്രവാസി തണല്‍ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷനുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ 25,000 രൂപയാണ് ഒറ്റത്തവണ സഹായമായി നല്‍കുന്നത്. അപേക്ഷിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. അര്‍ഹരായ ഒന്നിലധികം മക്കളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും സഹായം ലഭിക്കും.

പ്രവാസിയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/കൊവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റ്/ കൊവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ട് പ്രവാസിയുടെ വിസയുടെ പകര്‍പ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്കുന്ന വിലേജാഫീസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷാകര്‍ത്താവിന്റെയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. www.norkaroots.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പദ്ധതി വഴി ഇതുവരെ 341 പേര്‍ക്ക് 25,000 രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 0091 8802 012345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

പ്രവാസി ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

തിരുവനന്തപുരം: വാഹനാപകടത്തില്‍ (road accident) മരിച്ച പ്രവാസിയുടെ (Expat) കുടുംബത്തിന് നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. സൗദിയിലെ റിയാദില്‍ മരിച്ച തൃശ്ശൂര്‍ ചാലക്കുടി കൈനിക്കര വീട്ടില്‍ ബിനോജ് കുമാറിന്റെ ഭാര്യ ഷില്‍ജയ്ക്കാണ് ഇന്‍ഷുന്‍സ് തുകയായ നാലു ലക്ഷം രൂപ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി കൈമാറിയത്.

ഈ സാമ്പത്തിക വര്‍ഷം പദ്ധതി വഴി 23 പേര്‍ക്കായി 47 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് ജീവാപായം സംഭവിച്ചാല്‍ നാലു ലക്ഷം രൂപയും അപകടം മൂലമുണ്ടാവുന്ന അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്. മൂന്നു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗത്വം ചേരുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് ഫീസ്. www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി പദ്ധതിയില്‍ അംഗമാകാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

🇸🇦Saudi Arabia: പ്രവാസി ഹൗസ് ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും ലെവി ഏർപ്പെടുത്തുന്നു.

✒️ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാർക്കും (Domestic workers including House Drivers) സൗദി അറേബ്യയിൽ ലെവി ചുമത്തുന്നു (Expatriates Levy). സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്‍ച രാത്രി ചേർന്ന മന്ത്രിസഭാ യോഗമാണ് (Saudi Cabinet) ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 

ഒരു സൗദി പൗരന് നാലിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിൽ ഓരോർത്തർക്കും വർഷത്തിൽ 9600 റിയാൽ ലെവി നൽകണം. രാജ്യത്ത് റെസിഡന്റ് പെർമിറ്റുള്ള വിദേശിക്ക് കീഴിൽ രണ്ടിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിലും ഇതേ ലെവി നൽകണം. തൊഴിലാളിയല്ല, തൊഴിലുടമയാണ് ഈ തുക സർക്കാരിൽ അടക്കേണ്ടത്. തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് പുതുക്കുമ്പോഴോ പുതിയത് എടുക്കുമ്പോഴോ ആണ് അതിന്റെ ഫീസിനോടൊപ്പം ഈ തുകയും മാനവവിഭവ ശേഷി മന്ത്രാലയത്തിൽ അടക്കേണ്ടത്. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പുതിയ നിയമം ഈ വർഷം മെയ് 22ന് ആദ്യ ഘട്ടവും 2023ൽ രണ്ടാം ഘട്ടവും പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ നിലവിലുള്ള തൊഴിലാളികൾക്ക് ലെവി നൽകിയാൽ മതി. രണ്ടാം ഘട്ടത്തിൽ പുതിയതായി വരുന്നവർക്കും നൽകണം.

🇶🇦ഖത്തർ: യാത്രാ വിലക്കുകൾ സംബന്ധിച്ച ഉത്തരവുകൾ മെട്രാഷ്2 ആപ്പിലൂടെ പരിശോധിക്കാം.

✒️രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും യാത്രാ വിലക്ക് ഉത്തരവുകൾ സംബന്ധിച്ച വിജ്ഞാപനങ്ങൾ ഓൺലൈനിലൂടെ പരിശോധിക്കുന്നതിനായി മെട്രാഷ്2 ആപ്പ് ഉപയോഗപ്പെടുത്താമെന്ന് ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ വ്യക്തമാക്കി. 2022 മാർച്ച് 8-നാണ് കൗൺസിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ ആപ്പിലൂടെ വ്യക്തികൾക്ക് ഇത്തരം ഉത്തരവുകൾ രാജ്യത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ഓൺലൈനിലൂടെ പരിശോധിച്ച് ഉറപ്പിക്കുന്നതിന് സാധിക്കുന്നതാണ്.

ഇതിന് പുറമെ, 55788372, 44597769, 44597777 എന്നീ നമ്പറുകളിൽ നിന്നും വ്യക്തികൾക്ക് തങ്ങൾക്കെതിരായ യാത്രാ വിലക്ക് ഉത്തരവുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാവുന്നതാണ്.

🇶🇦ഖത്തർ: പൊതുമാപ്പ് കാലാവധി മാർച്ച് 31-ന് അവസാനിക്കും; അവസരം ഉപയോഗപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

✒️രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി 2022 മാർച്ച് 31-ന് അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി. രാജ്യത്തേക്കുള്ള പ്രവാസികളുടെ എൻട്രി, എക്സിറ്റ് എന്നിവ സംബന്ധിച്ച ’21/2015′ എന്ന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുള്ള പ്രവാസികളോട് ഈ പൊതുമാപ്പ് കാലയളവിനുള്ളിൽ ഇത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിന് മന്ത്രാലയം ആഹ്വാനം ചെയ്തു.

രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും 2022 മാർച്ച് 31 വരെ നൽകിയിട്ടുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് സംബന്ധിച്ച വകുപ്പുകളുമായി കാലതാമസം കൂടാതെ ബന്ധപ്പെടാൻ മന്ത്രാലയം ഇത്തരം പ്രവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമാപ്പ് കാലാവധിയുടെ അവസാന നാളുകളിൽ അനുഭവപ്പെടാനിടയുള്ള തിരക്ക് കണക്കിലെടുത്താണ് എത്രയും വേഗത്തിൽ ഈ അവസരം ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. 2021 ഒക്ടോബർ 10 മുതലാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത്തരത്തിൽ ഒരു പൊതുമാപ്പ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുടെ കീഴിൽ ഇതുവരെ 28476 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.

ഖത്തറിൽ നിന്ന് നിയമപരമായി രാജ്യം വിടുന്നതിന് ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള പ്രവാസികൾക്ക്, ഇതിന് അനുമതി നൽകിക്കൊണ്ടുള്ള ട്രാവൽ പെർമിറ്റ് അനുവദിക്കുന്ന സാഹചര്യത്തിൽ, ഇത്തരം പെർമിറ്റുകൾ അനുവദിച്ച തീയതി മുതൽ പത്ത് ദിവസത്തിനുള്ളിൽ ഖത്തറിൽ നിന്ന് മടങ്ങിയിരിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

🛫ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ 2022 മാർച്ച് 27 മുതൽ പുനരാരംഭിക്കാൻ തീരുമാനം.

✒️ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2022 മാർച്ച് 27 മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. മാർച്ച് 8-ന് വൈകീട്ടാണ് DGCA ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2022 മാർച്ച് 26-ന് 11:59pm വരെ തുടരുമെന്നും DGCA പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. 2022 മാർച്ച് 27 മുതൽ ഇന്ത്യയിലേക്കും, തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കുന്നതോടെ വിവിധ രാജ്യങ്ങളുമായി ഏർപ്പെട്ടിട്ടുള്ള എയർ ബബിൾ കരാർ വ്യവസ്ഥകൾ റദ്ദാകുന്നതാണ്.

🇸🇦സൗദി: കിംഗ് ഫഹദ് കോസ്‌വേയിലൂടെ പ്രവേശിക്കുന്നവർക്കുള്ള പ്രവേശന നിബന്ധനകൾ.

✒️കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 മഹാമാരിയുമായി ബന്ധപ്പെട്ട ഇൻസ്റ്റിട്യൂഷണൽ, ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ഒഴിവാക്കിയതായി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്..

ഈ അറിയിപ്പ് പ്രകാരം, കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന പ്രവേശന നിബന്ധനകൾ താഴെ പറയുന്നു:
യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിട്യൂഷണൽ, ഹോം ക്വാറന്റീൻ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് COVID-19 വാക്സിന്റെ മൂന്നാം ഡോസ് (ബൂസ്റ്റർ) കുത്തിവെപ്പ് നിർബന്ധമാണ്.
രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മാസത്തേക്ക് വരെ യാത്രകളിൽ ഇളവ് അനുവദിക്കുന്നതാണ്.
കിംഗ് ഫഹദ് കോസ്‌വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് PCR നെഗറ്റീവ് അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് ഫലം ആവശ്യമില്ല.
കിംഗ് ഫഹദ് കോസ്‌വേയിലൂടെ രാജ്യത്തേക്ക് വിസിറ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് COVID-19 ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന (സൗദിയിൽ തുടരുന്ന കാലയളവിലേക്ക്) ഇൻഷുറൻസ് നിർബന്ധമാണ്.

🇦🇪കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി അബുദാബി.

✒️കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി അബുദാബി. വിമാനത്താവളത്തിലെ പിസിആര്‍ പരിശോധന, അബുദാബി അതിര്‍ത്തിയിലെ ഗ്രീന്‍ ലിസ്റ്റ് സംവിധാനം, നിര്‍ബന്ധിത ക്വാറന്റീന്‍ എന്നിവയാണ് നീക്കം ചെയ്തിരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമില്ല.

അബുദാബിയിലെ പൊതു സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ പ്രവേശിക്കുന്നതിന് അല്‍ ഹൊസ്ന്‍( Al Hons) ആപ്പില്‍ ഗ്രീന്‍ പാസ് ആക്ടിവേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനാ സൗകര്യം വിമാനത്താവളത്തില്‍ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

0 Comments