🇸🇦സൗദി അറേബ്യയില്‍ അപ്പാര്‍ട്ട്മെന്റില്‍ സ്‍ഫോടനം; ഒരാള്‍ക്ക് പരിക്ക്.
✒️സൗദി അറേബ്യയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്‍ യാസ്‍മിന്‍ പ്രദേശത്തെ ഒരു കെട്ടിടത്തിലായിരുന്നു സംഭവം. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉഗ്ര ശബ്‍ദത്തോടെയായിരുന്നു സ്‍ഫോടനമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു. കെട്ടിടത്തിന്റെ അടുക്കള ഭാഗവും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളും തകര്‍ന്നു. ഒരാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയതായി റിയാദ് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
🇦🇪അബുദാബിയില്‍ പൊതുസ്ഥലത്ത് പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം; ഇന്നു മുതല്‍ പ്രാബല്യത്തില്‍.
✒️അബുദാബിയില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് കൊവിഡിനെതിരായ പ്രതിരോധ വാക്സില്‍ സ്വീകരിക്കാത്തവര്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സംസ്‍കാരിക കേന്ദ്രങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാം.
നിബന്ധനകളിലെ പുതിയ ഇളവ് അബുദാബിയിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ ബാധകമാണ്. ഇവ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് എമിറേറ്റിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സംസ്‍കാരിക കേന്ദ്രങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാമെങ്കിലും 48 മണിക്കൂറിനിടെ എടുത്ത കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം.
നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള പ്രവേശനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസത്തിന് ശേഷം നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭ്യമാവുമായിരുന്നുള്ളൂ. ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി ഓരോ 14 ദിവസത്തിലൊരിക്കിലും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്യണം.
കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും അടുത്തിടെ അബുദാബിയില്‍ ഒഴിവാക്കിയിരുന്നു. രാജ്യം കൊവിഡില്‍ നിന്ന് മുക്തമാവുന്നത് സംബന്ധിച്ച് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റിയുടെ നിരീക്ഷണങ്ങള്‍ പ്രകാരമാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നത്.
🇦🇪ബിഗ് ടിക്കറ്റിലൂടെ വീണ്ടുമൊരു മലയാളിക്ക് 60 ലക്ഷത്തിന്റെ ഭാഗ്യം.
✒️നിരവധി മലയാളികളെ വന്‍തുകകളുടെ അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ഞെട്ടിച്ച അബുദാബി ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസിയെക്കൂടി ഭാഗ്യം തേടിയെത്തി. ബുധനാഴ്‍ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ശംസീര്‍ പുരക്കല്‍ എന്ന മലയാളി യുവാവിന് മൂന്ന് ലക്ഷം ദിര്‍ഹമാണ് (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.
സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അവതാരക ബുഷ്‍റയാണ് ശംസീറിനെ വിളിച്ചത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളുടെ തത്സമയ സംപ്രേക്ഷണം സ്ഥിരമായി കാണാറുള്ള ശംസീറിന് ശബ്‍ദം കേട്ടപ്പോള്‍ തന്നെ സംഭവം പിടികിട്ടി. ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നീട്.
2022 തനിക്ക് ഭാഗ്യം കൊണ്ടുവന്ന വര്‍ഷമാണെന്നായിരുന്നു ശംസീറിന്റെ പ്രതികരണം. ഒരു മാസം മുമ്പാണ് താനൊരു അച്ഛനാവാന്‍ പോകുന്നെന്ന സന്തോഷ വാര്‍ത്ത അദ്ദേഹത്തെ തേടിയെത്തിയത്. തൊട്ടുപിന്നാലെ 60 ലക്ഷത്തിന്റെ ഭാഗ്യവുമെത്തി. 7 എന്ന സംഖ്യയാണ് എപ്പോഴും തനിക്ക് ഭാഗ്യം കൊണ്ടുവരുന്നതെന്ന് ശംസീര്‍ വിശ്വസിക്കുന്നു. ബിഗ് ടിക്കറ്റില്‍ താന്‍ എടുത്തതും രണ്ട് ഏഴുകള്‍ അടങ്ങിയ നമ്പറായിരുന്നു.
സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ടിക്കറ്റെടുത്ത ശംസീര്‍, ഈ പ്രതിവാര സമ്മാന തുകയും അവരുമായി പങ്കുവെയ്‍ക്കും. ലണ്ടനില്‍ പോയി എം.ബി.എ പഠനം നടത്തുകയെന്ന തന്റെ വര്‍ഷങ്ങളായുള്ള സ്വപ്‍നം ഇപ്പോള്‍ ലഭിക്കുന്ന സമ്മാനത്തുകയിലെ തന്റെ വിഹിതം ഉപയോഗിച്ച് സാധ്യമാവുമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. ഇത് വായിക്കുന്ന എല്ലാവരും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ശംസീര്‍ പറയുന്നു. എല്ലാവര്‍ക്കും സമ്മാനം ലഭിക്കാനുള്ള അവസരമാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനം നല്‍കുന്ന ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പിലേക്ക് മാര്‍ച്ച് 14ന് എടുത്ത ടിക്കറ്റിലൂടെയാണ് ശംസീറിനെയാണ് പ്രതിവാര നറുക്കെടുപ്പിലെ ഭാഗ്യം തേടിയെത്തിയത്. ഈ സമ്മാനത്തിന് പുറമെ ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിലും വിജയിയാവാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കും. 30 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനത്തിന് അര്‍ഹനാവുന്ന വ്യക്തിക്ക് അന്ന് രണ്ട് കോടിയാണ് ലഭിക്കുക. ഒപ്പം ജീവിതം മാറ്റി മറിക്കാന്‍ പര്യാപ്‍തമായ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് അന്ന് ലഭിക്കും.
ശംസീറിനെപ്പോലെ ഭാഗ്യം പരീക്ഷിച്ച് വിജയിയാവാന്‍ ഒരു ബിഗ് ടിക്കറ്റ് എടുക്കുക മാത്രമാണ് വേണ്ടത്. ടിക്കറ്റെടുക്കുന്ന എല്ലാവരും മെഗാ നറുക്കെടുപ്പിന് പുറമെ അതത് ആഴ്‍ചയിലെ പ്രതിവാര നറുക്കെടുപ്പിലും പങ്കാളികളാവും. ഇത് വിജയിയാവാനും സമ്മാനം നേടാനുമുള്ള അവസരവും ഇരട്ടിയാക്കും.
300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍
പ്രൊമോഷന്‍ 3 മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)
പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)
പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.
🇦🇪യുഎഇയിലെ തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത് 10 ടാങ്കറുകള്‍.
✒️അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ വ്യാഴാഴ്‍ചയുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ പത്ത് ടാങ്കറുകള്‍ കത്തി നശിച്ചു. അതേസമയം സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
അല്‍ ജര്‍ഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവമെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. രണ്ട് കമ്പനികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡീസല്‍ ടാങ്കറുകളാണ് കത്തി നശിച്ചത്. വിവരം ലഭിച്ചയുടന്‍ തന്നെ രണ്ട് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‍നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി. പരിസരത്തെ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കാതെ തടയാന്‍ സാധിച്ചതായും ഒരു മണിക്കൂര്‍ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
🇸🇦സൗദി: റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തിസമയം സംബന്ധിച്ച് SAMA അറിയിപ്പ് നൽകി.
✒️രാജ്യത്തെ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി സെൻട്രൽ ബാങ്ക് (SAMA) അറിയിപ്പ് നൽകി. ഇതോടൊപ്പം ബാങ്കുകളുടെ ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ചും SAMA അറിയിപ്പ് നൽകിയിട്ടുണ്ട്.
റമദാനിൽ ബാങ്കുകൾ ദിനവും രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ പ്രവർത്തിക്കുന്നതാണ്. ഫോറിൻ എക്സ്ചേഞ്ച് സേവനകേന്ദ്രങ്ങൾ ദിനവും രാവിലെ 9.30-നും വൈകീട്ട് 5.30-നും ഇടയിൽ ആറ് മണിക്കൂർ ഫ്ലെക്സിബിൾ രീതിയിൽ പ്രവർത്തിക്കുന്നതാണ്.
ബാങ്കുകളുടെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ ഏപ്രിൽ 28-ന് വൈകീട്ട് മുതൽ ആരംഭിക്കുന്നതാണ്. അവധിയ്ക്ക് ശേഷം മെയ് 8-ന് ബാങ്കുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
ബാങ്കുകളുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 6-ന് വൈകീട്ട് ആരംഭിക്കുമെന്നും SAMA അറിയിച്ചിട്ടുണ്ട്. ഈദുൽ അദ്ഹ അവധിയ്ക്ക് ശേഷം ജൂലൈ 13-ന് ബാങ്കുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി മക്ക, മദീന എന്നിവിടങ്ങളിലെ ബാങ്ക് ഓഫീസുകൾ, ബ്രാഞ്ചുകൾ എന്നിവ ഹജ്ജ് തീർത്ഥാടന കാലയളവിൽ മുഴുവൻ ദിനങ്ങളിലും (വാരാന്ത്യങ്ങളിൽ ഉൾപ്പടെ) പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
🇰🇼സന്ദർശക വിസ ഞായറാഴ്ച മുതൽ അനുവദിക്കും.
✒️കുവൈത്തിൽ കുടുംബ സന്ദർശക വിസ മാർച്ച് 20 ഞായറാഴ്ച മുതൽ അനുവദിച്ച് തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം അറിയിച്ചതാണിത്. ദീർഘനാളായി അവധിയെടുത്ത് നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസികൾ സന്ദർശക വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ അവസരം കാത്തിരിക്കുന്നുണ്ട്. നിലവിൽ കൊമേഴ്സ്യൽ, ഫാമിലി സന്ദർശക വിസകൾ മന്ത്രിസഭയുടെയും കൊറോണ എമർജൻസി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്. വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളൂ. ഇതിൽ അധികവും ആരോഗ്യ മേഖലയിലെയും തൊഴിൽ മേഖലക്ക് ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു.
0 Comments