🇦🇪30 കോടി സ്വന്തമാക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം; കൗണ്ട്ഡൗണ്‍ ബോണാന്‍സ പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്.
✒️നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ബിഗ് ടിക്കറ്റ് അടുത്ത നറുക്കെടുപ്പിന് മുന്നോടിയായി കൗണ്ട്ഡൗണ്‍ ബൊണാന്‍സ പ്രൊമോഷന്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 29 ചൊവ്വാഴ്ച (രാത്രി 12:01) മുതല്‍ മാര്‍ച്ച് 30 ബുധനാഴ്ച (രാത്രി 11.59) വരെയാണ് കൗണ്ട് ഡൗണ്‍ ബൊണാന്‍സയുടെ സമയപരിധി.
ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ ടിക്കറ്റ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബിഗ് ടിക്കറ്റിന്റെ സീരിസ് 238 നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി വിജയിക്കാനുള്ള അവസരമുണ്ട്. ഇതിലൂടെ നറുക്കെടുപ്പില്‍ പങ്കെടുത്ത് ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (30 കോടിയിലേറ ഇന്ത്യന്‍ രൂപ), രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം, മറ്റ് വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ എന്നിവ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നു. ഇതിന് പുറമെ, ഇതേ ടിക്കറ്റുകള്‍ ഉപയോഗിച്ച് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പങ്കെടുത്ത് 300,000 ദിര്‍ഹം നേടാനും ബിഗ് ടിക്കറ്റ് അവസരമൊരുക്കുന്നു. ഏപ്രില്‍ ഒന്നിനാണ് ഈ നറുക്കെടുപ്പ് നടക്കുക.
ഇനി എന്തിനാണ് കാത്തിരിക്കുന്നത് ഉടന്‍ തന്നെ കൗണ്ട്ഡൗണ്‍ ബൊണാന്‍സ കാലയളവില്‍ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ പ്രൊമോഷന്‍ വഴി ടിക്കറ്റുകള്‍ വാങ്ങൂ. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന 15 ഭാഗ്യാശാലികള്‍ക്ക് രണ്ട് ടിക്കറ്റുകള്‍ ലഭിക്കുന്നു. ഈ വിജയികളെ മാര്‍ച്ച് 31 വ്യാഴാഴ്ച ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവ വഴി പ്രഖ്യാപിക്കും.
അതേസമയം ബിഗ് ടിക്കറ്റിന്റെ ഏപ്രില്‍ മൂന്നിലെ തത്സമയ നറുക്കെടുപ്പിന്റെ സമയം വൈകിട്ട് 7.30യില്‍ നിന്ന് എട്ടു മണി ആക്കിയതായി ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു. ബിഗ് ടിക്കറ്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവ വഴി തത്സമയ നറുക്കെടുപ്പ് കാണാം.
ഏപ്രില്‍ മൂന്നിന് രാത്രി എട്ടു മണിക്ക് നടക്കുന്ന ലൈവ് നറുക്കെടുപ്പ് കാണൂ. രണ്ട് പേര്‍ക്കാണ് ഈ നറുക്കെടുപ്പില്‍ കോടികള്‍ ലഭിക്കുക. ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹം, രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹം. കൂടാതെ മറ്റ് ക്യാഷ് പ്രാസുകളും ആഢംബര കാറായ മാസെറാതി ലെവന്റേയും വിജയികളെ കാത്തിരിക്കുന്നു. ഇതിന് പുറമെ മാര്‍ച്ച് മാസത്തില്‍ ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റുമുള്ള ടിക്കറ്റ് കോമ്പോ വാങ്ങുന്നതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് അടുത്ത 12 മാസത്തേക്ക് എല്ലാ മാസവുമുള്ള നറുക്കെടുപ്പിലേക്കുള്ള ബിഗ് ടിക്കറ്റുകള്‍ സ്വന്തമാക്കാം.
ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ ആരാധകര്‍ക്കായി ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് ഫോളോവേഴ്‌സിന് 5000 ദിര്‍ഹത്തിന്റെ ക്യാഷ്‌പ്രൈസ് ലഭിക്കും. നിരവധി സമ്മാനങ്ങളാണ് ഏപ്രില്‍ മൂന്നിന് എട്ടു മണിക്ക് നടക്കുന്ന നറുക്കെടുപ്പില്‍ ഒരുക്കിയിട്ടുള്ളത്. മറക്കാതെ കാണുക.
300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍
പ്രൊമോഷന്‍ 1- മാര്‍ച്ച് 1-8, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 9 (ബുധനാഴ്ച)
പ്രമോഷന്‍ 2- മാര്‍ച്ച് 9- മാര്‍ച്ച് 16, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 17 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 3 മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)
പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)
🇸🇦സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം; രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍.
✒️റിയാദ്: സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ നടപ്പായി. ഒരു വര്‍ഷത്തെ സമയപരിധിക്ക് ശേഷമാണ് പദ്ധതി മാനവ ശേഷി വിഭവ മന്ത്രാലയം നടപ്പാക്കുന്നത്. 300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുറയാത്ത മിനി സൂപ്പര്‍മാര്‍ക്കറ്റുകളും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത സെന്‍ട്രല്‍ മാര്‍ക്കറ്റുകളും സൗദിവത്കരണ പരിധിയില്‍ വരും. പാക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍, ശരീര സംരക്ഷണ ഉപകരണങ്ങള്‍, ക്ലീനിംഗ് വസ്തുക്കള്‍, പ്ലാസ്റ്റിക്, പേപ്പര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളെയാണ് പ്രധാനമായും സൗദിവത്കരണം ബാധിക്കുക.
ഇത്തരം സ്ഥാപനങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഇതുവരെ 50 ശതമാനം വിദേശികളെ നിയമിക്കാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ തസ്തികയില്‍ പൂര്‍ണമായും സൗദികളെ നിയമിക്കണം. ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളില്‍ 50 ശതമാനമാണ് സൗദിവത്കരണം നിര്‍ബന്ധമുള്ളത്. കസ്റ്റമര്‍ അക്കൗണ്ടന്റ്, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ് എന്നീ തസ്തികകള്‍ കഴിഞ്ഞ ഒക്ടോബറിലെ ഒന്നാം ഘട്ടത്തില്‍ തന്നെ സമ്പൂര്‍ണ സൗദിവത്കരണം നടപ്പാക്കിയതാണ്. എന്നാല്‍ കടകളിലെ റാക്കുകള്‍ ക്രമീകരിക്കുന്നതിന് വിദേശികളെ നിയമിക്കാവുന്നതാണ്.
ഈ മേഖലയില്‍ സൗദിവത്കരണം നിര്‍ബന്ധമില്ല. അതേസമയം 300 ചതുരശ്ര മീറ്ററില്‍ കുറവുള്ള മിനി സൂപ്പര്‍മാര്‍ക്കെറ്റുകള്‍ക്കും 500 ചതുരശ്ര മീറ്ററില്‍ കുറവുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും ഈ വ്യവസ്ഥ ഇപ്പോള്‍ ബാധകമല്ല. തൊഴിലന്വേഷകരായ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, അവര്‍ക്ക് പരിശീലനം നല്‍കുക, തൊഴില്‍ സ്ഥിരതക്ക് അവസരം നല്‍കുക എന്നിവ മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മാനവശേഷി മന്ത്രാലയം വിശദീകരിച്ചു.
🇸🇦കൊവിഡ് 19: റമദാനില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളുമായി ഒമാന്‍ സുപ്രിം കമ്മറ്റി.
✒️റമദാന്‍ മാസത്തില്‍ കൊവിഡ് 19നെ പ്രതിരോധിക്കുവാനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഒമാന്‍ സുപ്രിം കമ്മറ്റി പുറത്തിറക്കി. തറാവീഹ് പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നമസ്‌കാരങ്ങള്‍ക്കും കൊവിഡ് -19 വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ അനുവാദമുള്ളൂ.
കുത്തിവെയ്പ് എടുക്കാത്തവര്‍ക്കും പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പൊതു നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്ജിദുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടായ നോയമ്പ് തുറകള്‍ ഒരുക്കുന്നതും നിരോധിച്ചിട്ടുണ്ട്. പള്ളികള്‍ ഉള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിക്കണമെന്നും , മാസ്‌ക്കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റിയുടെ അറിയിപ്പില്‍ പറയുന്നു. അന്തര്‍ദേശീയവും പ്രാദേശികവുമായ കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, പൊതു സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ 70 ശതമാനം ശേഷിയില്‍ തുടരുവാനും സുപ്രിം കമ്മറ്റി അനുവദിച്ചിട്ടുണ്ട്.
🇰🇼കുവൈത്ത് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ തീപിടിത്തം.
✒️കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ടാം ടെര്‍മിനലില്‍ തീപിടിത്തം. അഗ്നിശമന വിഭാഗം തീപിടിത്തം നിയന്ത്രണവിധേയമാക്കി. വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേസ്‌മെന്റിലാണ് തീപിടിച്ചത്. പെയിന്റും മറ്റ് തീപിടിക്കുന്ന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആറ് അഗ്നിശമന യൂണിറ്റുകളിലെ 150 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി അലി അല്‍ മൂസ ഉത്തരവിട്ടിട്ടുണ്ട്.
🇸🇦റമദാന്‍; മക്കയില്‍ വിശ്വാസികള്‍ക്ക് വൈദ്യ പരിചരണത്തിന് 92 ആശുപത്രികള്‍.
✒️റമദാനില്‍ പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ആരോഗ്യ പരിചരണങ്ങള്‍ നല്‍കാന്‍ 92 ആശുപത്രികള്‍ ഒരുക്കിയതായി മക്കയിലെ ആരോഗ്യ വകുപ്പ് അറിയിച്ചു. 10 വലിയ ആശുപത്രികളും 82 ഹെല്‍ത്ത് സെന്ററുകളും മുഴുവന്‍ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അല്‍ഹറം ആശുപത്രിയും എമര്‍ജന്‍സി സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
വിശുദ്ധ ഹറമിന്റെ വടക്കു ഭാഗത്ത് കിംഗ് അബ്ദുല്ല ഗെയ്റ്റിനു മുന്നിലാണ് അല്‍ഹറം ആശുപത്രിയുള്ളത്. ഹറമിനകത്ത് വിവിധ ഭാഗങ്ങളിലായി മൂന്നു എമര്‍ജന്‍സി സെന്ററുകളും പ്രവര്‍ത്തിക്കുന്നു. അടിയന്തര കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാവിധ നൂതന സജ്ജീകരണങ്ങളും എമര്‍ജന്‍സി സെന്ററുകളിലുണ്ട്. വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും പ്രാഥമിക ആരോഗ്യ പരിചരണങ്ങള്‍ നല്‍കുന്നതിന് അഞ്ചു മൊബൈല്‍ ക്ലിനിക്കുകളും റമദാനില്‍ ആരംഭിക്കും. മെഡിക്കല്‍ ജീവനക്കാരും ആവശ്യമായ സജ്ജീകരണങ്ങളോടെയുമുള്ള മൊബൈല്‍ ക്ലിനിക്കുകള്‍ വിശുദ്ധ ഹറമിനു സമീപ പ്രദേശങ്ങളിലും മക്കയുടെ പ്രവേശന കവാടങ്ങളിലുമായാണ് പ്രവര്‍ത്തിക്കുക.
പ്രധാന ആശുപത്രികളിലെ മുഴുവന്‍ വിഭാഗങ്ങളും ഹെല്‍ത്ത് സെന്ററുകളും ആറു മണിക്കൂര്‍ നീളുന്ന നാലു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടിയന്തര കേസുകള്‍ സ്വീകരിച്ച് ചികിത്സകളും പരിചരണങ്ങളും നല്‍കാന്‍ അത്യാഹിത വിഭാഗങ്ങളിലെ കിടക്കകളുടെ എണ്ണവും സുസജ്ജതയും ഉയര്‍ത്തിയിട്ടുണ്ട്. കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ഹൃദയ, മസ്തിഷ്‌ക ആഘാത കേസുകള്‍ സ്വീകരിച്ച് ചികിത്സകള്‍ നല്‍കും. അല്‍നൂര്‍ സ്പെഷ്യലിസ്റ്റ് ആശുപത്രി, കിംഗ് ഫൈസല്‍ ആശുപത്രി, കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി, ഹിറാ ജനറല്‍ ആശുപത്രി, ബിന്‍ സീനാ ആശുപത്രി, അജ്യാദ് ആശുപത്രി, മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ആശുപത്രി, ഉത്തര മക്കയിലെ ഖുലൈസ് ആശുപത്രി, അല്‍കാമില്‍ ആശുപത്രി എന്നിവയിലെ അത്യാഹിത വിഭാഗങ്ങള്‍ വഴി മുഴുവന്‍ കേസുകളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
🇸🇦സൗദിയില്‍ പ്രവാസി നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന തുടരുന്നു.
✒️റിയാദ്: സൗദിയില്‍ പ്രവാസി നിയമലംഘകരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം കര്‍ശന പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 13000 ത്തിലേറെ നിയമലംഘകര്‍ പിടിയിലായി. താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13801 പേര്‍ പിടിയിലായതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവരില്‍ 7,983 പേര്‍ താമസ രേഖയുടെ കാലാവധി അവസാനിച്ചവരും 4023 പേര്‍ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 1825 പേര്‍ തൊഴില്‍ നിയമ ലംഘനം നടത്തിയവരുമാണ്. അനധികൃതമായി നുഴഞ്ഞു കയറിയവരില്‍ 61 ശതമാനം യമന്‍ സ്വദേശികളും 28 ശതമാനം എത്യോപ്യന്‍ വംശജരുമാണ്. ബാക്കി 11 ശതമാനം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതിന് പുറമേ നിയമ ലംഘകരെ സഹായിച്ചതിന് 45 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം പിടിയിലായ 103570 പേരുടെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തലിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. ഇവരില്‍ 90931 പേര്‍ പുരുഷന്‍മാരും 12631 പേര്‍ സ്ത്രീകളുമാണ്.
🇸🇦സൗദിയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ പരിശോധന.
✒️റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ പരിശോധന. സൗദി ഇന്‍ഷൂറന്‍സ് കൗണ്‍സിലുമായി സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച് ഓരോ ജീവനക്കാരനും 2000 റിയാല്‍ മുതല്‍ 20000 റിയാല്‍ വരെയാണ് പിഴ ഈടാക്കാകുക. സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഉണ്ടാകണമെന്ന ചട്ടവും നിലവിലുണ്ട്.
സ്ഥാപനത്തില്‍ ആര്‍ക്കൊക്കെ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല എന്നത് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. ഇതിനായി സ്ഥാപനങ്ങളെ സൗദി ഇന്‍ഷുറന്‍സ് അതോറിറ്റിയായ കൗണ്‍സില്‍ ഓഫ് കോഓപറേറ്റീവ് കൗണ്‍സിലുമായി ബന്ധിപ്പക്കുന്ന നടപടി പുരോഗമിക്കുകയാണ്. ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കില്‍ തൊഴിലുടമക്കെതിരെ പിഴ ചുമത്തും.
51 ല്‍ അധികം ജീവനക്കാരുള്ള എ കാറ്റഗറി സ്ഥാപനങ്ങള്‍ക്ക് ഒരാള്‍ക്ക് ഇരുപതിനായിരം റിയാല്‍ വീതവും, 11 മുതല്‍ 50 വരെ ജീവനക്കാരുള്ള ബി കാറ്റഗറി സ്ഥാപനങ്ങളില്‍ 5000 റിയാലും, പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 2000 റിയാലുമാണ് പിഴ ചുമത്തുക.
സ്ഥാപനങ്ങളില്‍ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരാണ് ഇന്‍ഷുറന്‍സ് പരിരക്ഷ പരിശോധിച്ച് ഉറപ്പു വരുത്തുന്നത്. സി.സി.എച്ച്.ഐയുമായി ബന്ധിപ്പിക്കുന്ന നടപടി വേഗത്തിലാക്കാന്‍ നിരന്തരമായി കാമ്പയിന്‍ നടത്തിവരികയാണെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏകീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജ് നിര്‍ബന്ധമാണ്. ഇഖാമ പുതുക്കുന്നതിന് മാത്രമായി ഇന്‍ഷുറന്‍സ് എടുക്കുകയും പുതുക്കുകയും ചെയ്തിരുന്ന രീതിയായിരുന്നു ഇതുവരെ തുടര്‍ന്നു വന്നിരുന്നത്. ഇതില്‍ മാറ്റം വരുത്തിയാണ് പുതിയ നീക്കം. സ്ഥാപനത്തില്‍ ഒരാള്‍ക്ക് ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ ആ സ്ഥാപനത്തില്‍ ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞ എല്ലാവരുടേയും പ്രീമിയം തുക ഒന്നിച്ച് അടക്കേണ്ടി വരും.
🇦🇪ദുബായ്: പൊതു പാർക്കിംഗ് ഇടങ്ങൾ ഞായറാഴ്ച്ചകളിൽ സൗജന്യമാക്കുമെന്ന് RTA.
✒️എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങൾ ഞായറാഴ്ച്ച തോറും സൗജന്യമാക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 മാർച്ച് 28-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഈ രീതി ഈ വാരാന്ത്യം മുതൽ പ്രാബല്യത്തിൽ വരുമെന്ന് RTA അറിയിച്ചിട്ടുണ്ട്. നിലവിൽ വെള്ളിയാഴ്ച്ചകളിൽ പാർക്കിംഗ് സൗജന്യമാക്കിയിട്ടുള്ള രീതിയിൽ മാറ്റം വരുത്തിക്കൊണ്ടാണ് RTA ഇത് നടപ്പിലാക്കുന്നത്. ഇതോടെ വെള്ളിയാഴ്ച്ചകളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.
ഈ തീരുമാനം നടപ്പിലാക്കുന്നതിനായി ദുബായിലെ പൊതുപാർക്കിങ്ങുമായി ബന്ധപ്പെട്ട 2016-ലെ നിയമവ്യവസ്ഥകളിൽ ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. 2022/ 18 എന്ന പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനം ഇതുമായി ബന്ധപ്പെട്ട് മാർച്ച് 28-ന് പുറത്തിറക്കിയിട്ടുണ്ട്.
ഈ ഭേദഗതി പ്രകാരം, ഞായറാഴ്ച്ചകളിലും, പൊതുഅവധി ദിനങ്ങളിലും ഒഴികെ ദിനവും രാവിലെ 8 മണിമുതൽ രാത്രി 10 മണിവരെ, പ്രതിദിനം 14 മണിക്കൂർ എന്ന രീതിയിൽ പാർക്കിംഗ് ഫീസ് ഇടാക്കുന്നതാണ്.
🇴🇲റമദാൻ: ഒമാനിലെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകി.
✒️ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാൻ ഔകാഫ് വകുപ്പ് മന്ത്രി H.E. അബ്ദുല്ല ബിൻ മുഹമ്മെദ് അൽ സാൽമിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. COVID-19 വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും പള്ളികളിൽ തറാവീഹ് നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് അനുമതി ഉണ്ടായിരുന്നില്ല.
🇧🇭ബഹ്‌റൈൻ: COVID-19 അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കി.
✒️രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരുന്ന ട്രാഫിക് ലൈറ്റ് അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 28-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
2022 മാർച്ച് 28 മുതൽ ഈ അലേർട്ട് ലെവൽ സംവിധാനം നിർത്തലാക്കിയിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.
2022 മാർച്ച് 28 മുതൽ രാജ്യത്തെ ഇൻഡോർ, ഔട്ഡോർ ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗബാധയേൽക്കുന്നതിന് കൂടുതൽ സാധ്യതയുള്ള പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ തുടങ്ങിയവരുമായി ഇടപഴകുന്ന അവസരത്തിൽ മാസ്കുകൾ ഉപയോഗിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
🇶🇦ഖത്തറിലെ ഇന്നത്തെ കോവിഡ് കണക്കുകൾ.
✒️ദോഹ: ഖത്തറില്‍ ഇന്ന് 140 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതിൽ 135 പേർക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 146 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 359294 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 1189 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4126 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
🇶🇦ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ വെബ്‌സൈറ്റ് അധികൃതര്‍ പുറത്തിറക്കി.
✒️ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ വെബ്‌സൈറ്റ് അധികൃതര്‍ പുറത്തിറക്കി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കാലാവസ്ഥയും കാലാവസ്ഥാ വിവരങ്ങളും അടങ്ങിയ വെബ്സൈറ്റ് ആണിത്. fifaweather2022.com എന്ന പുതിയ വെബ്‌സൈറ്റ് ഖത്തര്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി ലോഞ്ച് ചെയ്തു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.
0 Comments