ഗുഗിൾ ക്രോം ബ്രൗസർ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കൾക്ക് നിർദേശം നൽകി ഗൂഗിൾ. ഏറ്റവും പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ഇൻസ്‌റ്റോൾ ചെയ്യണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. വിൻഡോസ് ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് എഡ്ജ് ഉപഭോക്താക്കളും എഡ്ജ് അപ്‌ഡേറ്റ് ചെയ്യണം. (update google chrome edge asap)
എന്താണ് അപകടം എന്നത് മൈക്രോസോഫ്‌റ്റോ, ഗൂഗിളോ വ്യക്തമാക്കുന്നില്ല. പക്ഷേ ഉടനടി അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ഉപഭോക്താക്കൾക്ക് നൽകുന്ന മുന്നറിയിപ്പ്. അപ്‌ഡേറ്റ് ഇൻസ്റ്റോൾ ചെയ്യുന്നതിലൂടെ സിസ്റ്റത്തിന്റെ സുരക്ഷ വർധിക്കുകയും ഹാക്കർമാരിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
ഓരോ നാല് ആഴ്ച കൂടുമ്പോഴും ഗൂഗിളും മൈക്രോസോഫ്റ്റുകളും ബഗുകൾ പരിഹരിക്കാൻ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ നൽകാറുണ്ട്. എന്നാൽ നിലവിലേത് അടിയന്തര സ്വഭാവമുള്ള അപ്‌ഡേറ്റുകളാണെന്നാണ് പുറത്ത് വരുന്ന വിവരം.
3.2 ബില്യണോളം ഉപഭോക്താക്കളാണ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നത്.
എങ്ങനെയാണ് ക്രോം അപ്‌ഡേറ്റ് ചെയ്യേണ്ടത് ?
ക്രോം ബ്രൗസറിന്റെ മുകളിലെ വലത് വശത്തുള്ള മൂന്ന് കുത്തിൽ ക്ലിക്ക് ചെയ്യുത
അവിടെ ‘അബൗട്ട് ഗൂഗിൾ ക്രോം’ എന്ന് കാണും.
അതിൽ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ചെയ്യാം.
എഡ്ജ് അപ്‌ഡേഷൻ
വിൻഡോസ് 10 അല്ലെങ്കിൽ 11 ൽ എഡ്ജ് ബ്രൗസർ തുറക്കുക
അവിടെ സെറ്റിംഗ്‌സിൽ ‘അബൗട്ട് മൈക്രോസോഫ്റ്റ് എഡ്ജ് ‘ ഓപ്ഷൻ തെരഞ്ഞെടുക്കുക
അഡ്രസ് ബാറിൽ edge://settings/help എന്ന് ടൈപ്പ് ചെയ്താലും മതി.
ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്‌ഡേറ്റ് തീര്‍ത്തും അസാധാരണമാണ് എന്ന് പറയേണ്ടി വരും, കാരണം ഒറ്റ സുരക്ഷ പ്രശ്നം പരിഹരിക്കാനാണ് ഈ അപ്ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ അക്രമണ സാധ്യത എന്ന് തെളിയിക്കുന്നതാണ് ഇത്.
0 Comments