🇶🇦ഖത്തർ: വിസ കാലാവധി നീട്ടൽ ഉൾപ്പടെയുള്ള പുതിയ സേവനങ്ങൾ മെട്രാഷ്2 ആപ്പിൽ ഉൾപ്പെടുത്തി.
✒️മെട്രാഷ്2 ആപ്പിൽ പുതിയതായി ആറ് ഡിജിറ്റൽ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2022 മാർച്ച് 13-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ കൂടുതൽ സുഗമമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. താഴെ പറയുന്ന സേവനങ്ങളാണ് മെട്രാഷ്2 ആപ്പിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്:
എക്സെപ്ഷണൽ വിസ എക്സ്റ്റെൻഷൻ സർവീസ് – ബിസിനസ്മാൻ വിസ, ഒഫീഷ്യൽ വിസ, ടൂറിസ്റ്റ് വിസ എന്നിവയ്ക്കായാണ് ഈ സേവനം നൽകുന്നത്. ഏതാനം വ്യവസ്ഥകൾക്ക് വിധേയമായി ചില വിസിറ്റ് വിസകളുടെ കാലാവധി നീട്ടി ലഭിക്കുന്നതിന് ഈ സേവനം ഉപയോഗിക്കാവുന്നതാണ്. മെട്രാഷ്2 ആപ്പിലെ വിസ സർവീസസ് വിൻഡോയിൽ നിന്ന് ഈ സേവനം ലഭ്യമാണ്.
നിലവിൽ വിസകളുള്ളവർക്ക് തൊഴിലുടമയെ മാറുന്നതിനുള്ള സേവനം – രാജ്യത്ത് നിലവിൽ വിസകളുള്ളവർക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കുന്നതിന് മെട്രാഷ്2 ആപ്പിലെ ഈ സേവനം ഉപയോഗിക്കാവുന്നതാണ്. നിലവിലെ തൊഴിലുടമയിൽ നിന്ന് നിരാക്ഷേപസാക്ഷ്യപത്രം (NOC) നേടിയിട്ടുള്ള, നിലവിൽ ഖത്തറിൽ വർക്ക് വിസയുള്ള പ്രവാസികൾക്ക് ഈ സേവനം ഉപയോഗിച്ച് കൊണ്ട് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാവുന്നതാണ്.
കുടുംബാംഗങ്ങളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിനുള്ള സേവനം – മെട്രാഷ്2 ആപ്പിലെ റെസിഡൻസി സർവീസസ് വിൻഡോയിലാണ് ഈ സേവനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് കൊണ്ട് പ്രവാസികൾക്ക് തങ്ങളുടെ സ്‌പോൺസർഷിപ്പ് മറ്റൊരു കുടുംബാംഗത്തിന് കീഴിലേക്ക് മാറ്റുന്നതിന് സാധിക്കുന്നതാണ്.
നവജാത ശിശുക്കൾക്കുള്ള വിസ സേവനങ്ങൾ – ഫാമിലി വിസിറ്റ് വിസയിൽ ഖത്തറിലെത്തിയ ഒരു സ്ത്രീ ഖത്തറിൽ വെച്ച് പ്രസവിക്കുന്ന സാഹചര്യത്തിൽ നവജാത ശിശുവിന് വിസ ലഭിക്കുന്നതിന് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സേവനം – സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് ഈ സേവനം ഉപയോഗിക്കാവുന്നതാണ്. മെട്രാഷ്2 ആപ്പിലെ ജനറൽ സർവീസസ് വിൻഡോയിൽ നിന്ന് ഈ സേവനം ലഭ്യമാണ്.
പഴ്സണൽ എംപ്ലോയർ വിവരങ്ങൾ മാറ്റുന്നതിനുള്ള സേവനം – കൃഷിയിടങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ തുടങ്ങിയവയുടെ ഉടമകൾ ഉൾപ്പടെ പേർസണൽ എംപ്ലോയർ സ്റ്റാറ്റസിലുള്ളവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
🇴🇲ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കാൻ ഭരണാധികാരി നിർദ്ദേശം നൽകി.
✒️രാജ്യത്തെ പ്രവാസികളുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കാൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് അധികൃതർക്ക് നിർദ്ദേശം നൽകി. 2022 മാർച്ച് 13-നാണ് അദ്ദേഹം ബന്ധപ്പെട്ട അധികൃതർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഒമാനിൽ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും, പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കുന്നതിനാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. 2022 മാർച്ച് 13-ന് അൽ ആലം കൊട്ടാരത്തിൽ വെച്ച് മസ്കറ്റ്, സൗത്ത് അൽ ബത്തീന, മുസന്ദം എന്നിവിടങ്ങളിലെ ഷെയ്‌ഖുമാരുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്.
ഈ തീരുമാനത്തിന്റെ ഭാഗമായി സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസികളെ നിയമിക്കുന്നതിൽ വർക്ക് പെർമിറ്റ് ഫീസ് ഇനത്തിൽ ഏതാണ്ട് 89 ശതമാനത്തോളം ഇളവ് ലഭിക്കുന്നതാണ്. താഴെ പറയുന്ന രീതിയിലാണ് പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കുന്നത്:
സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസ് രണ്ട് വർഷത്തേക്ക് 301 റിയാലാക്കി കുറയ്ക്കുന്നതാണ്. നേരത്തെ ഈ തുക 2001 റിയാലായിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 211 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.
സവിശേഷ കഴിവുകൾ ആവശ്യമായ തസ്തികകളിലേക്കും, സാങ്കേതിക തസ്തികകളിലേക്കും, ഇടത്തരം തസ്തികകളിലേക്കും മറ്റും പ്രവാസികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസ് 251 റിയാലാക്കി കുറയ്ക്കുന്നതാണ്. നേരത്തെ ഈ പെർമിറ്റുകൾക്ക് 601 മുതൽ 1001 റിയാൽ വരെ ഈടാക്കിയിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 176 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.
മറ്റു തസ്തികകളിലേക്കുള്ള ഫീസ് 201 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 301 മുതൽ 361 റിയാൽ വരെ ഈടാക്കിയിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 141റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.
🇸🇦സൗദി: ക്ലാസ്മുറികളിലെ സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം.
✒️രാജ്യത്തെ വിദ്യാലയങ്ങളിലെ ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത് സംബന്ധിച്ച ഒരു വിജ്ഞാപനം മന്ത്രാലയം രാജ്യത്തെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പുകൾക്ക് നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഠന സമയങ്ങളിലും, പഠ്യേതര പ്രവർത്തനങ്ങളുടെ സമയങ്ങളിലും വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ഈ വിജ്ഞാപനത്തിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ച് കൊണ്ട് ക്ലാസുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളിൽ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നത് മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
🇸🇦സൗദി അറേബ്യയിൽ ടാക്സി ചാർജ് വർധിപ്പിച്ചു; ഇനി മിനിമം ചാർജ് 10 റിയാൽ.
✒️റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളിൽ പൊതു ടാക്സി ചാർജ് വർധിപ്പിച്ചു. ടാക്സി ചാർജ് വർധിപ്പിച്ചതായി പൊതുഗതാഗത അതോറിറ്റിയെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പുതുക്കിയ നിരക്കനുസരിച്ച് ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ ചാർജ് (നാല് യാത്രക്കാരുടെ ശേഷിയുള്ള വാഹനത്തിൽ) 10 റിയാൽ ആയിരിക്കും. നേരത്തെ ഇത് അഞ്ച് റിയാലായിരുന്നു.
ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിനുള്ള ചാർജ് 1.8 റിയാലിന് പകരം 2.1 റിയാലായി ഉയർത്തി. ടാക്സി സർവിസ് ചാർജ് 16.36 ശതമാനം ഉയർത്തിയപ്പോൾ ‘ഓപ്പണിങ്’ ചാർജ് 5.5 റിയാലിന് പകരം 6.4 റിയാലായി ഉയർത്തിയിട്ടുണ്ട്. വെയ്റ്റിങ് ചാർജ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററിൽ കുറവാണെങ്കിൽ മിനുട്ടിന് ചാർജ് 12.5 ശതമാനം വർധിക്കും. വെയ്റ്റിങ് ചാർജ് 0.8 റിയാലിന് പകരം 0.9 റിയാൽ ആയിരിക്കും. അഞ്ചോ അതിൽ കൂടുതലോ യാത്രക്കാരെ കയറ്റാൻ കഴിയുന്ന പൊതു ടാക്സികൾക്കുള്ള ചാർജ്ജും വർധിപ്പിച്ചിട്ടുണ്ട്. മീറ്റർ ഓപ്പണിങ്ങിനുള്ള ചാർജ് 21.67 ശതമാനം ഉയർത്തി. ഇതനുസരിച്ച് പുതിയ ചാർജ് ആറ് റിയാലിന് പകരം 7.3 റിയാലായിരിക്കും. ഒരു കിലോമീറ്റർ ദൂരത്തിന് ചാർജ് രണ്ട് റിയാലിന് പകരം 2.4 റിയാലായി 20 ശതമാനം വർധിക്കും. വെയ്റ്റിങ് ചാർജ് മിനിറ്റിന് 22.22 ശതമാനം വർധിച്ച് 0.9 റിയാലിന് പകരം 1.1 റിയാലായിരിക്കും.
🇶🇦ഖത്തറിൽ ഇന്ന് 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
✒️ദോഹ: ഖത്തറിൽ ഇന്ന് 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ രോഗികൾക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതേസമയം 24 മണിക്കൂറിനിടെ 173 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. നിലവില്‍ ഖത്തറിൽ 1191 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5135 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
🇦🇪ദുബൈ എക്സ്പോ 2020 സമാപനത്തിലേക്ക്: ഇനി 18 നാള്‍ കൂടി മാത്രം.
✒️ദുബൈ |ദുബൈ എക്സ്പോ 2020 സമാപനത്തിലേക്ക്. ലോക വിസ്മയത്തിന്റെ സമാധാനത്തിന് ഇനി വെറും പതിനെട്ട് നാൾ മാത്രം.
ദിനേന എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഇപ്പോൾ. എക്‌സ്‌പോ അവസാനിക്കുമ്ബോഴേക്കും 2.5 കോടി സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിലെ 28 ദിവസത്തിനിടയില്‍ മാത്രം 44 ലക്ഷം പേരാണ് എക്സ്പോ പവലിയനുകള്‍ സന്ദർശിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ യു എ ഇയിലേക്ക് എത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതോടെയാണ് സന്ദർശകരുടെ എണ്ണവും വർധിച്ചത്.
ലോക മേള അവസാനിസിച്ചാലും സന്ദര്‍ശകര്‍ക്ക് ഇപ്പോഴും വിശാലമായ സൈറ്റിലൂടെ സഞ്ചരിച്ചു ലോകത്തെ ആകര്‍ഷിച്ച അതിശയകരമായ വാസ്തുവിദ്യാ വിസ്മയങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. സൈറ്റിന്റെ 80 ശതമാനവും അതേപടി നിലനിര്‍ത്താനാണ് ധാരണ. 360 ഡിഗ്രി അര്‍ദ്ധസുതാര്യമായ അല്‍ വാസല്‍ ഡോം, എക്സ്പോയുടെ ഹൃദയമിടിപ്പും ഏറ്റുവാങ്ങിയ പ്രധാന നിര്മിതിയാണ്. നിലനിര്‍ത്തുന്ന ഏറ്റവും വലിയ എക്സ്പോ ലാന്‍ഡ്മാര്‍ക്കുകളിലൊന്ന് ഇതാണ്. ഇന്ത്യ, സഊദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളുടെ പാവലിയനുകളും ടെറ പോലുള്ള ശ്രദ്ധേയമായ സൈറ്റുകളും അതേപടി സംരക്ഷിക്കപ്പെടും.
🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 296 പേര്‍ക്ക്.
✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 296 പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 980 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,54,579 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,85,703 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,52,306 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 31,095 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇸🇦കോവിഡ്: സൗദിയിൽ ഗുരുതാരാവസ്ഥയിലുള്ള രോഗികൾ 272 ആയി കുറഞ്ഞു.
✒️ജിദ്ദ: സൗദിയിൽ കോവിഡ് ബാധിച്ച് ഗുരുതാരാവസ്ഥയിലുള്ള രോഗികൾ 272 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

പുതുതായി 146 രോഗികളും 314 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,915ഉം രോഗമുക്തരുടെ എണ്ണം 7,31,004ഉം ആയി.
പുതുതായി രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9020 ആയി. നിലവിൽ 8891 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.
സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.60 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 44, ജിദ്ദ 16, മദീന 9, മക്ക 8, ദമ്മാം 7, ത്വാഇഫ് 6, അബഹ 5. സൗദിയിൽ ഇതുവരെ 6,19,24,677 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.
🇶🇦ഫിഫ ലോകകപ്പ്: താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ച് പി.എച്ച്.സി.സി.
✒️ലോകകപ്പിനെ വരേവൽക്കാനൊരുങ്ങുന്ന ഖത്തറിൽ പ്രാഥമികാരോഗ്യ മേഖലയിൽ വിവിധ തസ്തികകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ച് പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ. പി.എച്ച്.സി.സിയുടെ വെബ്സൈറ്റ് വഴിയാണ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ജനറൽ പ്രാക്ടീഷണർ, സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ, സ്പെഷ്യലിസ്റ്റ് എമർജൻസി മെഡിസിൻ, സ്പെഷ്യലിസ്റ്റ് ഇന്‍റേണൽ മെഡിസിൻ, നഴ്സ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നോളജിസ്റ്റ്, റേഡിയോ ടെക്നോളജിസ്റ്റ്, കസ്റ്റമർ സർവീസ്, റിസപ്ഷനിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് താൽകാലിക നിയമനം നടക്കുന്നത്. വിവിധ തസ്തികകൾക്ക് ആവശ്യമായ യോഗ്യതയും നൽകിയിട്ടുണ്ട്. വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
ജനറൽ പ്രാക്ടീഷണർ തസ്തികയിലേക്ക് അംഗീകൃത മെഡിക്കൽ ബിരുദവും ജനറൽ മെഡിസിനിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യപ്പെടുന്നത്. ഫാമിലി മെഡിസിൻ തസ്തികയിലേക്ക് അംഗീകൃത മെഡിക്കൽ ബിരുദം, ഫാമിലി മെഡിസിനിൽ സ്പെഷലൈസേഷൻ, ഒന്ന് മുതൽ മൂന്ന് വർഷം വരെ പരിചയവും ആവശ്യപ്പെടുന്നു.
എമർജൻസി മെഡിസിൻ തസ്തികയിലേക്ക് അംഗീകൃത മെഡിക്കൽ ബിരുദം, എമർജൻസി മെഡിസിൻ സ്പെഷ്യലൈസേൻ, ഒന്ന് മുതൽ മൂന്നുവർഷം വരെ പരിചയം. നഴ്സ് തസ്തികയിലേക്ക് നഴ്സിങ്ങിൽ ബിരുദം, ചുരുങ്ങിയത് രണ്ടുവർഷം പ്രവൃത്തി പരിചയം ആണ് ആവശ്യപ്പെടുന്നത്.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഫാർമസി ബിരുദം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത. രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. കസ്റ്റമർ സർവീസ് ഒഴിവിലേക്ക് ബിരുദവും രണ്ടുവർഷം കസ്റ്റമർ സർവീസ് പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് ബിരുദം, രണ്ടുവർഷം പ്രവൃത്തി പരിചയവും ആവശ്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: https://www.phcc.gov.qa/en/AboutUs/Careers/Temporary-Hiring-for-FIFA-2022-World-Cup#
🇦🇪'ഐന്‍ ദുബായ്' ഇന്നു മുതല്‍ താത്കാലികമായി അടച്ചിടും.
✒️ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ (world’s largest and tallest observation wheel) 'ഐന്‍ ദുബായ്' (Ain Dubai) മാര്‍ച്ച് 14 മുതല്‍ താത്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാന്‍ മാസം അവസാനം വരെ ഇവിടേക്ക് പ്രവേശനമുണ്ടാകില്ല. നേരത്തെ തീരുമാനിച്ച ചില പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് താത്കാലികമായി അടച്ചിടുന്നതെന്ന് അറിയിപ്പില്‍ പറയുന്നു.
റമദാന് ശേഷം പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വീണ്ടും പ്രവര്‍ത്തനം പുനഃരാരംഭിക്കും. അതിഥികളെ വിസ്‍മയിപ്പിക്കാനുള്ള പുതിയ അത്‍ഭുതങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന സൂചനയും വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. ദുബൈ ബ്ലൂ വാട്ടര്‍ ഐലന്റില്‍ സ്ഥിതി ചെയ്യുന്ന 'ഐന്‍ ദുബായ്' കഴിഞ്ഞ ഒക്ടോബര്‍ 21നാണ് പ്രവര്‍ത്തനം തുടങ്ങിയത്.
250 മീറ്റര്‍ ഉയരമുള്ള ഈ ഒബ്‍സര്‍വേഷന്‍ വീലിന്, 'ലണ്ടന്‍ ഐ'യുടെ ഇരട്ടിയോളം ഉയരമുണ്ട്. ദുബൈയുടെ കണ്ണ് എന്ന് അര്‍ത്ഥം വരുന്ന 'ഐന്‍ ദുബൈ'യിലൂടെ ദുബൈ നഗരത്തിന്റെ 360 ഡിഗ്രി കാഴ്‍ച ആസ്വദിക്കാനാവും. 40 പേര്‍ക്ക് വരെ കയറാനാവുന്ന 48 ആഡംബര ക്യാബിനുകളാണ് ഇതിലുള്ളത്. ഒരു തവണ പൂര്‍ണമായി കറങ്ങിയെത്താന്‍ 38 മിനിറ്റുകളാണ് വേണ്ടി വരുന്നത്.
0 Comments