Ticker

6/recent/ticker-posts

Header Ads Widget

കേരളം ഇനി വാട്സ്ആപ്പിൽ...

കേരളം ഇനി 
വാട്‌സ്ആപ്പിൽ 

സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ പല മാറ്റങ്ങളും നമുക്ക് എളുപ്പത്തിലാക്കാൻ സാധിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പിൻ്റെ ചുമതലയേറ്റത് മുതൽ ടെക്‌നോളജിയെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കാനാണ് ശ്രമിച്ചുവരുന്നത്.
 
ടൂറിസം വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനിമുതൽ ചാറ്റ് ബോട്ടിലൂടെ വാട്‌സ്ആപിൽ ലഭ്യമാകും. 'മായ' എന്നാണ് ചാറ്റ്‌ബോട്ടിന് പേരിട്ടിരിക്കുന്നത്. 

കേരള ടൂറിസത്തിൻ്റെ 'മായ' വാട്‌സ്ആപ് നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജ് ആയോ വോയിസ് മെസ്സേജ് ആയോ വിവരങ്ങൾ ചോദിക്കാവുന്നതാണ്. ഓട്ടോമാറ്റിക്ക് ആയി തന്നെ വിവരങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ നേരിട്ട് സംസാരിക്കാനുള്ള അവസരവു ഇതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഏത് സമയത്തും വിനോദസഞ്ചാരികൾക്ക് ഈ സേവനം ഉപയോഗിക്കാം. 

കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ, താമസ സൗകര്യം, കല, സംസ്‌കാരം, ചരിത്രം എന്നിങ്ങനെയുള്ള വിശദാംശങ്ങളും 'മായ' ചാറ്റ്‌ബോട്ട് സേവനത്തിലൂടെ ലഭ്യമാകും. സഞ്ചാരികൾക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

Kerala Tourism's virtual travel guide.

Chatbot 
WatsApp number : 7510512345

Post a Comment

0 Comments