Ticker

6/recent/ticker-posts

Header Ads Widget

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്......

2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്. ലോകം മുഴുവന്‍ ശ്രദ്ധ നേടിയ വിദ്യാഭ്യാസ ശൃംഖലയാണ് ബൈജൂസ്. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു സ്ഥാപനം ഫുട്‌ബോള്‍ ലോകകപ്പിന്റെ സ്‌പോണ്‍സറാകുന്നത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സാരഥി.

അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനായ ഫിഫയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഫിഫയുമായി കൈകോര്‍ക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയുമാണ് ബൈജൂസ്.

' 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലൊന്നാണിത്. അതില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചു എന്നതാണ് വലിയ നേട്ടം. ഈ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നിരവധി കുരുന്നുകളിലേക്ക് ഞങ്ങളിലൂടെ അറിവ് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ'- ബൈജു രവീന്ദ്രന്‍ പറഞ്ഞു.

2022 നവംബര്‍ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് ഫൈനല്‍

Post a Comment

0 Comments