Ticker

6/recent/ticker-posts

Header Ads Widget

യു.എ.ഇ. വാർത്തകൾ

🛫വിലക്കുകള്‍ അവസാനിക്കുന്നു; ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എമിറേറ്റ്‌സ്.

✒️കൊവിഡ് മഹാമാരിക്ക് മുമ്പുള്ളത് പോലെ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും വീണ്ടും തുടങ്ങാനൊരുങ്ങി എമിറേറ്റ്‌സ് എയര്‍ലൈന്‍. ഏപ്രില്‍ ഒന്നു മുതലാണ് എമിറേറ്റ്‌സിന്റെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 170 സര്‍വീസുകളാണ് ആകെ നടത്തുക.

കൊച്ചിയിലേക്ക് ആഴ്ചയില്‍ 14ഉം തിരുവനന്തപുരത്തേക്ക് ഏഴ് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും. മുംബൈ-35, ന്യൂഡല്‍ഹി-28, ബെംഗളൂരു-24, ചെന്നൈ-21, ഹൈദരാബാദ്-21, കൊല്‍ക്കത്ത-11, അഹമ്മദാബാദ്-9 എന്നിങ്ങനെയാണ് മറ്റ് സര്‍വീസുകള്‍. എയര്‍ ബബിള്‍ കരാര്‍ ഞായറാഴ്ച അവസാനിക്കും. ഇതോടെ വിമാന സര്‍വീസുകള്‍ പഴയപടിയാകും. അന്താരാഷ്‍ട്ര വ്യോമ ഗതാഗതത്തിന് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ മാര്‍ച്ച് 27ന് അവസാനിക്കാനിരിക്കെയാണ് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് വിമാന കമ്പനി അറിയിച്ചത്.

കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസും മാര്‍ച്ച് 28 മുതല്‍ പുനരാരംഭിക്കും. എല്ലാ ദിവസവും രാത്രി ഒന്നിന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാവിലെ 6.35ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്ന് രാത്രി 10ന് പുറപ്പെട്ട് രാത്രി 12.05ന് ഷാര്‍ജയിലെത്തും.

📲എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം.

✒️എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം അവശേഷിക്കുന്നതായി എക്സ്പോ അധികൃതർ 2022 മാർച്ച് 26-ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ലോക ഗവൺമെന്റ് ഉച്ചകോടി, സ്പ്രിംഗ് ബ്രേക്ക് ഹോളിഡേ എന്നിവയാൽ എക്സ്പോ 2020 ദുബായ് അതിന്റെ അവസാന ആഴ്ച്ചയിലും സന്ദർശകരെ ആകർഷിക്കുന്നതായും, റെക്കോർഡ് സന്ദർശനമാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

“ലോക എക്സ്പോ അവസാനിക്കാൻ ഒരാഴ്ച്ചയിൽ താഴെ സമയം മാത്രമാണ് അവശേഷിക്കുന്നത്. എക്സ്പോ അനുഭവങ്ങൾ അടുത്തറിയാൻ ഇനി 5 ദിനങ്ങൾ മാത്രം. ഇപ്പോൾ മാത്രമാണ് ഇത് അനുഭവിക്കാൻ അവസരം, ഇല്ലെങ്കിൽ എന്നേയ്ക്കുമായി ഈ അവസരം നഷ്ടമാകുന്നതാണ്.”, എക്സ്പോ 2020 ദുബായ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ പോസ്റ്റ് സന്ദർശകരെ ഓർമ്മപ്പെടുത്തി.

ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിലും അവയുടെ സുസ്ഥിരത സംരക്ഷിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉപയോഗപ്രദമായ ചർച്ചകൾക്കും ക്രിയാത്മകമായ സംരംഭങ്ങൾക്കും കഴിഞ്ഞ വാരം എക്സ്പോ 2020 ദുബായ് സാക്ഷ്യം വഹിച്ചു.

വാട്ടർ വീക്ക് എക്‌സ്‌പോ 2020 ദുബായ് ജല വാരത്തിന് ആതിഥേയത്വം വഹിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഭൂമിയിൽ അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനായി പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ളവർ ഇതിൽ പങ്കെടുത്തു.

ജലവാരത്തോടനുബന്ധിച്ച് “ഡിജിറ്റൽ സിസ്റ്റം ഫോർ വാട്ടർ മാനേജ്‌മന്റ് ഇൻ ഇൻഫ്രാസ്ട്രക്ചർ അസറ്റ്സ്”, “ഇന്റഗ്രേറ്റഡ് മാനേജ്‌മന്റ് ഓഫ് ഡാംസ് ആൻഡ് വാട്ടർ ഫെസിലിറ്റീസ്”, “ഹൈഡ്രോജിയോളജിക്കൽ മാപ്പ് പ്രോജക്റ്റ്”, “വാട്ടർ ഫ്യൂച്ചർ ഹാക്കത്തോൺ” എന്നിങ്ങനെ നാല് സംരംഭങ്ങൾക്ക് യു എ ഇ ഊർജ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രിസുഹൈൽ ബിൻ മൊഹമ്മദ് അൽ മസ്‌റൂഇ എക്സ്പോ വേദിയിൽ വെച്ച് തുടക്കമിട്ടു.

രാജ്യത്തുടനീളം 15 ജല ഉൽപാദന യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാം ആരംഭിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി മരിയം ബിൻത് മുഹമ്മദ് അൽമിഹെയ്‌രി പ്രഖ്യാപിച്ചു. തുടർന്ന് ഏകദേശം 700-ഓളം ഇത്തരം മെഷീനുകൾ സ്ഥാപിക്കുമെന്നും അവർ സൂചിപ്പിച്ചു.

2021 ഒക്ടോബർ 1-ന് എക്സ്പോ ആരംഭിച്ചത് മുതൽ 2022 മാർച്ച് 21 വരെ 172 ദിവസങ്ങളിലായി 20,819,155 സന്ദർശനങ്ങളാണ് എക്സ്പോ വേദി രേഖപ്പെടുത്തിയത്. വിർച്യുവൽ സംവിധാനങ്ങളിലൂടെ എക്സ്പോ സന്ദർശിച്ചവരുടെ എണ്ണം 197 ദശലക്ഷം കവിഞ്ഞിട്ടുണ്ട്.

🔊യു എ ഇ: കര അതിർത്തികളിലൂടെ എത്തുന്ന യാത്രികർക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാർച്ച് 29 മുതൽ മാറ്റം വരുത്തുന്നു.

✒️കര അതിർത്തികളിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 29, ചൊവ്വാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു. യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) 2022 മാർച്ച് 25-ന് രാത്രി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം 2022 മാർച്ച് 29 മുതൽ കര അതിർത്തികളിലൂടെ യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വാക്സിനേഷൻ സ്റ്റാറ്റസ്, മുൻ‌കൂർ PCR പരിശോധന എന്നിവ ഇല്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നതാണ്.

ഇതോടെ മാർച്ച് 29 മുതൽ COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും, വാക്സിനെടുക്കാത്തവർക്കും മുൻ‌കൂർ PCR പരിശോധന കൂടാതെ യു എ ഇയിലേക്ക് കരമാർഗ്ഗം പ്രവേശിക്കാവുന്നതാണ്. എന്നാൽ ഇവർക്ക് യു എ ഇയിലെത്തിയ ശേഷം ഒരു EDE ടെസ്റ്റ് നടത്തുന്നതാണ്.

ഈ EDE പരിശോധനയിൽ പോസിറ്റീവ് ആകുന്നവർ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിന്റെ റിസൾട്ട് ലഭിക്കുന്നത് വരെ ഇവർക്ക് പ്രവേശനം നൽകുന്നതല്ല. രാജ്യത്തെ ചടങ്ങുകളിലും, പരിപാടികളിലും പങ്കെടുക്കുന്നവരും, ടൂറിസം കേന്ദ്രങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്നവരും ഗ്രീൻ പാസ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

📲യുഎഇയില്‍ 341 പേര്‍ക്ക് കൂടി കൊവിഡ്, 834 പേര്‍ക്ക് രോഗമുക്തി.

✒️യുഎഇയില്‍ ഇന്ന് 341 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 834 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 3,21,784 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,89,793 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,63,564 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 23,927 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🔊ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷം നേടി ഒരു ഭാഗ്യശാലി.

✒️മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കുകയും അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്ത അബുദാബി ബിഗ് ടിക്കറ്റിലൂടെ 300,000 ദിര്‍ഹം( 60 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഒരു ഭാഗ്യശാലി. ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിലാണ് ഫഹദ് മാലിക് എന്ന ഭാഗ്യശാലി വിജയിയായത്. 

'റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും ഫോണ്‍ കോള്‍ ലഭിച്ചത് നേരത്തെ എത്തിയ ഈദ് സമ്മാനമായാണ് കണക്കാക്കുന്നത്. 19 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇതില്‍ ചിലര്‍ക്ക് പണം വളരെയധികം അത്യാവശ്യാമായ സമയമാണ്. ഞങ്ങളില്‍ ചിലര്‍ക്ക് ഈ പണം ലഭിക്കാന്‍ ഇതിലും മികച്ച സമയമില്ല. ഈ അതിശയിപ്പിക്കുന്ന സര്‍പ്രൈസിന് ബിഗ് ടിക്കറ്റിന് നന്ദി'- ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിക്കവേ ഫഹദ് പറഞ്ഞു.

1.5 കോടി ദിര്‍ഹം ഒന്നാം സമ്മാനമായി ലഭിക്കുന്ന ഫന്റാസ്റ്റിക് 15 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പിലും ഈ ടിക്കറ്റ് ഉപയോഗിച്ച് ഫഹദിന് പങ്കെടുക്കാം. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് മൂന്ന് വലിയ ക്യാഷ് പ്രൈസുകളും ഏപ്രില്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ കാത്തിരിക്കുന്നു.

നിങ്ങള്‍ക്കും ഫഹദിനെ പോലെ വിജയിയാകാം. ഇതുവരെ ബിഗ് ടിക്കറ്റ് വാങ്ങിയില്ലേ? ഇനി എന്തിന് കാത്തിരിക്കണം. ഈ മാസം വാങ്ങുന്ന എല്ലാ ടിക്കറ്റുകളും അതാത് ആഴ്ചത്തെ പ്രതിവാര നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യും. ഇതിലൂടെ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

📲ദുബൈയി​ലെ സ്കൂള്‍ സമയത്തില്‍ മാറ്റം.

✒️ദു​ബൈ​യി​ലെ സ്​​കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം മാ​റും. റമദാനോടനുബന്ധിച്ചാണ് ഈ മാറ്റം. ര​ക്ഷി​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷം സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ സമയത്തിൽ തീരുമാനമെടുക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻപ് ക്ലാസുകൾ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം നടത്തേണ്ടത്.

Post a Comment

0 Comments