🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ അഞ്ഞൂറിൽ താഴെ.
✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് കേസുകളുടെ (New Covid Cases) പ്രതിദിന എണ്ണം അഞ്ഞൂറിൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് പുതിയതായി 476 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 719 പേർ സുഖം പ്രാപിച്ചു (Covid Recoveries). ഒരു മരണം കൊവിഡ് ബാധിച്ചാണെന്ന് (Covid Death) സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം (Ministry of Health അറിയിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,46,066 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,25,107 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,001 ആയി. രോഗബാധിതരിൽ 11,957 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 522 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.19 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 60,558 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 140, ജിദ്ദ - 45, ദമ്മാം - 26, മക്ക - 18, മദീന - 17, അബഹ - 17, തായിഫ് - 16, ഹുഫൂഫ് - 14 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,10,58,520 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,59,77,577 ആദ്യ ഡോസും 2,42,21,106 രണ്ടാം ഡോസും 1,08,59,837 ബൂസ്റ്റർ ഡോസുമാണ്.
🇰🇼കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടി.
✒️കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച (Kuwait National Flag) വനിതയ്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള (Kuwait National Day) പൊതു അവധി ദിവസത്തിലായിരുന്നു സംഭവം നടന്നത്. പതാകയെ അപമാനിച്ച സംഭവം ശ്രദ്ധയില്‍പെട്ടതോടെ സുരക്ഷാ വകുപ്പുകള്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 519 പേര്‍ക്ക്; പുതിയ കൊവിഡ് മരണങ്ങളില്ല.
✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 519 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,613 പേരാണ് രോഗമുക്തരായത് (Covid recoveries).
രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,30,493 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,80,970 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,37,139 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 41,530 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇴🇲ഒമാനില്‍ 1,145 പുതിയ കൊവിഡ് കേസുകള്‍, രണ്ട് മരണം.
✒️മസ്‌കറ്റ്: ഒമാനില്‍ 1,145 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 2,154 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,70,831 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,83,389 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
96.7 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,246 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 245 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 52 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
🔊വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
✒️ദുബൈ: ദുബൈയില്‍ (Dubai) മരിച്ച വ്‌ലോഗറും (vlogger) ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (20) (Rifa Mehnu) മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. ബുധനാഴ്ച രാത്രി 11ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.
ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ചയാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ വളരെ ചെറിയ സമയം കൊണ്ടു തന്നെ റിഫ പ്രശസ്തി നേടിയിരുന്നു. വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഫ, മെഹ്നു ചാനല്‍ എന്ന പേരില്‍ വ്‌ലോഗിങ് ആരംഭിച്ചു. റിഫയ്‌ക്കൊപ്പം ഭര്‍ത്താവ് മെഹ്നുവും വ്‌ലോഗുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. സംഗീത ആല്‍ബങ്ങളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ഭര്‍ത്താവിനും ഏക മകന്‍ ആസാന്‍ മെഹ്നുവിനൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബൈയിലെത്തിയത്. ശേഷം നാട്ടിലേക്ക് തിരിച്ചുപോയി.
പിന്നീട് മെഹ്നു മാത്രം യുഎഇയിലെത്തുകയായിരുന്നു. മകനെ നാട്ടിലാക്കിയ ശേഷം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റിഫയും ദുബൈയിലെത്തി. തിരികെ ദുബൈയിലെത്തിയ റിഫ സംഗീത ആല്‍ബം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. തിങ്കളാഴ്ച രാത്രി ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോ റിഫ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഏറെ സന്തോഷത്തോടെ ആ വീഡിയോയില്‍ കാണപ്പെട്ട റിഫയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
🔊റഷ്യന്‍ പ്രസിഡന്റുമായി അബുദാബി കിരീടാവകാശി ചര്‍ച്ച നടത്തി.
✒️റഷ്യന്‍ പ്രസിഡന്റ് (Russian President) വ്‌ലാഡിമര്‍ പുടിനുമായി (Vladimir Putin) അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് (Sheikh Mohamed bin Zayed Al Nahyan) ചര്‍ച്ച നടത്തി. ചൊവ്വാഴ്ച പുടിനെ ഫോണില്‍ വിളിച്ചാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. യുക്രൈന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
ആഗോള എണ്ണ വിപണിയിലെ സുസ്ഥിരത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണുന്നതിന് മറ്റ് പാര്‍ട്ടികളുമായുള്ള സഹകരണം യുഎഇ തുടരുമെന്ന് അബുദാബി കിരീടാവകാശി റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
🇦🇪രണ്ടാം തവണയും ബിഗ് ടിക്കറ്റില്‍ വിജയിച്ച് ഭാഗ്യശാലി; ഇത്തവണ ഒരു കോടി രൂപ സമ്മാനം.
✒️ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ പ്രതിവാര നറുക്കെടുപ്പില്‍ ഭാഗ്യശാലിക്ക് 5,00,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സമ്മാനം. അബുദാബിയില്‍ സ്വകാര്യ ഷെഫായ സെയ്ദലി കണ്ണയാണ് വിജയിയായത്. കഴിഞ്ഞ 24 വര്‍ഷങ്ങളായി തുടര്‍ച്ചയായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നയാളാണ് ഇദ്ദേഹം. 1998 ല്‍ ഇദ്ദേഹം ബിഗ് ടിക്കറ്റിലൂടെ ക്യാഷ് പ്രൈസ് നേടിയിരുന്നു. അതിന് ശേഷവും സ്ഥരമായി ബിഗ് ടിക്കറ്റ് വാങ്ങാറുള്ള സെയ്ദലിയെ തേടി 2022ല്‍ വീണ്ടും ഭാഗ്യമെത്തുകയായിരുന്നു.
സെയ്ദലിയുടെ സംഘത്തിലുള്ളയാളും സുഹൃത്തുമായ അബ്ദുല്‍ മജീദിനോട് ബിഗ് ടിക്കറ്റ് അധികൃതര്‍ സംസാരിച്ചിരുന്നു. 'കഴിഞ്ഞ 20 വര്‍ഷമായി ഏകദേശം എല്ലാ മസവും സെയ്ദലിക്കൊപ്പം ബിഗ് ടിക്കറ്റ് വാങ്ങാന്‍ ഷെയര്‍ നല്‍കുമായിരുന്നു. അദ്ദേഹം വളരെ ഭാഗ്യവാനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നത് കൊണ്ടാണിത്. വളരെ നാളുകളായി ഇത് തുടരുന്നെങ്കിലും ഇപ്പോഴാണ് ഫലം കണ്ടത്. ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്രയുടെ ഫോണ്‍ കോള്‍ ലഭിച്ചു. മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ 12 മില്യന്‍ നേടിയെന്ന് അറിയിച്ചു കൊണ്ടുള്ള റിച്ചാര്‍ഡിന്റെ ഫോണ്‍ കോളിനായി കാത്തിരിക്കുകയാണ്'- അബ്ദുല്‍ മജീദ് പറഞ്ഞു. ഫെബ്രുവരി 22നാണ് സെയ്ദലി കണ്ണ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.
നിങ്ങള്‍ ഇനിയും ടിക്കറ്റ് വാങ്ങിയില്ലേ എന്തിനാണ് കാത്തിരിക്കുന്നത്. മാര്‍ച്ച് മാസം ബിഗ് ടിക്കറ്റ് നിങ്ങള്‍ക്കായി ഒരുക്കുന്നത് വലിയ സമ്മാനങ്ങള്‍. വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു വലിയ സര്‍പ്രൈസ് കൂടി ബിഗ് ടിക്കറ്റ് ഒരുക്കുന്നു. മാസം തോറും ആഴ്ച തോറുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെയാണ് പുതിയ പ്രമോഷന്‍. ഒരു ഭാഗ്യശാലിക്ക് എല്ലാ മാസവും സൗജന്യ ബിഗ് ടിക്കറ്റുകള്‍ ലഭിക്കും. ഒരു വര്‍ഷത്തേക്കാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയുടെ ടിക്കറ്റ് എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എന്റര്‍ ചെയ്യും. 12 മാസം വരെ ഇത്തരത്തില്‍ മാസം തോറുമുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക. ഇതിന് പുറമെ, ബിഗ് ടിക്കറ്റും ഡ്രീം കാര്‍ ടിക്കറ്റും കോമ്പോയായി ഒരു ട്രാന്‍സാക്ഷനിലൂടെ വാങ്ങുന്നവര്‍ക്കാണ് ഈ മികച്ച സമ്മാനം നേടാനുള്ള അവസരം ലഭിക്കുക. എല്ലാ എന്‍ട്രികളും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് നിക്ഷേപിക്കുകയും ഒരു ഭാഗ്യശാലിയെ ഏപ്രില്‍ മൂന്നിന് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.bigticket.ae സന്ദര്‍ശിക്കുക.
300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍
പ്രൊമോഷന്‍ 1- മാര്‍ച്ച് 1-8, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 9 (ബുധനാഴ്ച)
പ്രമോഷന്‍ 2- മാര്‍ച്ച് 9- മാര്‍ച്ച് 16, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 17 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 3 മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)
പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)
പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.
🔊യു എ ഇ: അബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന റെയിൽവേ ട്രാക്കിന്റെ അവസാന ഭാഗം സ്ഥാപിച്ചു.
✒️അബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള റെയിൽവേ ട്രാക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി ദുബായ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇത്തിഹാദ് റെയിൽ ചെയർമാൻ H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഈ റെയിൽ പാതയുടെ അവസാന ഭാഗം തമ്മിൽ ബന്ധിപ്പിക്കുന്ന ചടങ്ങിന് 2022 മാർച്ച് 1-ന് സാക്ഷ്യം വഹിച്ചു.
യു എ ഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ഈ പ്രവർത്തനം രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്.
അബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന റെയിൽവേ ട്രാക്കിന്റെ അവസാന ഭാഗം ഇരുവരും ചേർന്ന് സ്ഥാപിച്ചു. ഇരു എമിറേറ്റുകളും തമ്മിലുള്ള വാണിജ്യ, ചരക്ക്നീക്ക ബന്ധങ്ങളിൽ ഒരു പുത്തൻ അധ്യായം കുറിക്കുന്നതിന് ഈ പദ്ധതി കാരണമാകുന്നതാണ്.
ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന യു എ ഇ റെയിൽവേ പ്രോഗ്രാമിന്റെ നിക്ഷേപം 50 ബില്യൺ ദിർഹമാണ്. യു എ ഇയുടെ വികസനം ത്വരിതപ്പെടുത്താനും,രാജ്യത്തെ എല്ലാ മേഖലകളിലും സമഗ്രമായ കേന്ദ്രമാക്കി മാറ്റാനും, പ്രതിഭകൾക്കുള്ള അനുയോജ്യമായ സ്ഥലമെന്ന പദവി സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള വികസനപരവും സാമ്പത്തികവുമായ പദ്ധതികളുടെ ഒരു പരമ്പരയായ ’50 പദ്ധതികളുടെ’ കീഴിലാണ് യു എ ഇ റെയിൽവേ പ്രോഗ്രാം ഉൾപ്പെടുന്നത്.
അടുത്ത അമ്പത് വർഷത്തേക്കുള്ള യാത്ര വലിയ വികസനപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടായിരിക്കണമെന്ന യു എ ഇയുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണ് യു എ ഇ റയിൽവേ പ്രോഗ്രാം എന്ന് മക്തൂം ബിൻ മുഹമ്മദ് ചൂണ്ടിക്കാട്ടി. മേഖലയിലെയും, ആഗോള തലത്തിലെയും വാണിജ്യ, വ്യവസായ, ചരക്ക് നീക്ക രംഗങ്ങളുടെ നേതൃത്വ നിരയിലേക് രാജ്യത്തെ എത്തിക്കുന്നതിന് ഈ പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
256 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ ലൈനിൽ 29 പാലങ്ങൾ, അറുപത് ക്രോസിംഗുകൾ, 137 ഡ്രൈനേജ് ചാലുകൾ എന്നിവ ഉൾപ്പെടുന്നു. 47 മില്യൺ പ്രവർത്തി മണിക്കൂറുകൾ എടുത്ത് കൊണ്ട് 13300 തൊഴിലാളികളുടെ പ്രയത്നത്തിന്റെ ഫലമാണ് ഈ റയിൽവേ ലൈൻ.
🇦🇪എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 15 ദശലക്ഷം കടന്നു; പവലിയനുകളുടെ പ്രവർത്തനസമയം നീട്ടി.
✒️എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 15 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 ഫെബ്രുവരി 28 വരെ 15995423 പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചിട്ടുണ്ട്.
ദുബായ് എക്സ്പോ 2020 അതിന്റെ അവസാന മാസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ, സന്ദർശകർക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി പവലിയനുകളുടെ സന്ദർശന സമയം ദിനം തോറും രാത്രി 11 മണിവരെ നീട്ടാൻ തീരുമാനിച്ചതായി എക്സ്പോ 2020 ദുബായ് അധികൃതർ അറിയിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി മാസത്തിൽ മാത്രം ഏതാണ്ട് 4.4 ദശലക്ഷം സന്ദർശകരാണ് എക്സ്പോ വേദിയിലെത്തിയത്.
എക്സ്പോ 2020 ദുബായ് പാസ്പോർട്ടുകളിൽ ഇതുവരെ 100-ൽ കൂടുതൽ പവലിയൻ സ്റ്റാമ്പുകൾ നേടിയിട്ടുള്ളവർക്കായി ഒരു പ്രത്യേക, പരിമിതമായ എണ്ണം മാത്രമുള്ള, വൈറ്റ് പാസ്സ്‌പോർട്ട് പുറത്തിറക്കിയതായും എക്സ്പോ അധികൃതർ അറിയിച്ചിട്ടുണ്ട്.
എക്സ്പോ 2020 വേദിയിലെ എക്സ്പോ സ്പോർട്സ് അരീന എന്ന പുതിയ ആകർഷണം ഇതിനകം സന്ദർശകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. എക്സ്പോ സ്പോർട്സ് അരീനയിൽ സംഘടിപ്പിക്കപ്പെട്ട എട്ട് മണിക്കൂർ മൗയ്തായ് മാരത്തോൺ, ടെന്നീസ് ഇതിഹാസങ്ങളായ ജോൺ മക്കൻറോ, കരോളിൻ വോസ്നിയാക്കി തുടങ്ങിയവർ പങ്കെടുത്ത പ്രത്യേക പ്രദർശന മത്സരങ്ങൾ എന്നിവ ഏറെ ശ്രദ്ധേയമായി.
വെർച്വൽ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദർശിച്ചവരുടെ എണ്ണം 150 ദശലക്ഷം കടന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
0 Comments