🇸🇦Saudi Visa: സൗദിയിൽ ഒന്നിലേറെ തവണ വരാനും പോകാനും അനുവദിക്കുന്ന ‘മൾട്ടിപ്പിൾ റീ എൻട്രി വിസ’ പുതുക്കിത്തുടങ്ങി.
✒️റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് (Saudi Arabia) കൂടുതൽ തവണ വരാനും പോകാനും അനുവദിക്കുന്ന മൾട്ടിപ്പിൾ റീ എൻട്രി വിസിറ്റ് വിസകൾ (Multiple rentry Visit Visa) സൗദി പാസ്‍പോർട്ടിന്റെ ഓൺലൈൻ പോർട്ടലായ ‘അബ്ഷീറി’ലൂടെ (Absher portal) പുതുക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം വിസകൾ ഓൺലൈനായി പുതുങ്ങുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ (Technical glitches) നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസകൾ പുതുക്കിത്തുടങ്ങിയത്.
രണ്ട് വർഷം വരെ കാലാവധിയുള്ള മൾടിപ്ൾ റീ എൻട്രി വിസിറ്റ് വിസ എടുത്ത് സൗദിയിലെത്തുന്നവർക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും വീണ്ടും അടുത്ത മൂന്നു മാസത്തേക്ക് വിസ പുതുക്കുന്നതിന് സൗകര്യമുണ്ടായിരുന്നു. 100 റിയാൽ ഇൻഷുറൻസ് ഫീ അടച്ച് തങ്ങളുടെ അബ്ഷീർ അക്കൗണ്ട് വഴിയാണ് വിസ പുതുക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതിന് തടസ്സം നേരിട്ടിരുന്നു. അതാണിപ്പോൾ പരിഹരിച്ചത്.
🇸🇦സൗദി അറേബ്യയിൽ ഡ്രൈവർ മാത്രമല്ല, യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം, അല്ലെങ്കിൽ പിഴ.
✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ (Not wearing seat belts) യാത്രക്കാർക്കും പിഴ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്‍റെ പേരിലുള്ള നിയമ ലംഘനത്തിൽ വാഹന ഡ്രൈവർ മാത്രമല്ല, യാത്രക്കാരും ഉൾപ്പെടുമെന്ന് (Driver and passengers) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു.
സീറ്റ് ബെൽറ്റ് ധരിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരൻ നിയമലംഘനത്തിനുള്ള നടപടിക്ക് വിധേയനാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് ജി.ഡി.ടി ഇക്കാര്യം സൂചിപ്പിച്ചത്. വാഹനം റോഡിലായിരിക്കുമ്പോൾ ഡ്രൈവറോടൊപ്പം തന്നെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ജി.ഡി.ടി വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡ്രൈവർക്കും യാത്രക്കാർക്കും പിഴ ചുമത്തുമെന്നും ജി.ഡി.ടി അറിയിച്ചു.
ട്രാഫിക് പൊലീസിന്‍റെ നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കിൽ യാത്രക്കാരന്‍റെ പേരിൽ തന്നെ പിഴ ചുമത്തും. എന്നാൽ യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് കാമറയിലാണ് പതിയുന്നതെങ്കിൽ കാർ ഉടമ / ഡ്രൈവർ എന്നിവരിൽ നിന്നായിരിക്കും പിഴ ഈടാക്കുകയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
🇸🇦സൗദിയില്‍ 407 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം.
✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) പുതുതായി 407 പേര്‍ക്ക് കൊവിഡ് (covid 19) സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 685 പേര്‍ സുഖം പ്രാപിച്ചു. രണ്ട് മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,46,473 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,25,792 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,004 ആയി. രോഗബാധിതരില്‍ 11,677 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 501 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.22 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 58,238 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 114, ജിദ്ദ 43, ദമ്മാം 23, മദീന 20, മക്ക 16, തായിഫ് 16, ഹുഫൂഫ് 14, അബഹ 12 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,11,41,596 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,59,89,922 ആദ്യ ഡോസും 2,42,38,276 രണ്ടാം ഡോസും 1,09,13,398 ബൂസ്റ്റര്‍ ഡോസുമാണ്.
🇦🇪Ramadan : റമദാന്‍ മാസത്തില്‍ യുഎഇയിലെ ജോലി സമയം പ്രഖ്യാപിച്ചു.
✒️റമദാന്‍ (Ramadan) മാസത്തില്‍ യുഎഇയിലെ (UAE) പൊതുമേഖലയിലെ (public sector) തൊഴില്‍സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും പൂര്‍ണമായും അവധിയായിരിക്കും. വാരാന്ത്യ അവധി മാറിയ ശേഷമുള്ള യുഎഇയിലെ ആദ്യ റമദാനാണ് ഇത്. വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാക്കുന്ന ആദ്യ റമദാന്‍ കൂടിയാണിത്. ഷാര്‍ജയില്‍ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധിയായിരിക്കും.
🇴🇲ഒമാനില്‍ 485 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.
✒️മസ്‌കറ്റ്: ഒമാനില്‍ 485 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 1,043 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,71,874 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,83,874 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
96.9 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,248 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 236 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 55 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
🇦🇪യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ഇന്ന് 502 പേര്‍ക്ക് രോഗം.
✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 502 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,508 പേരാണ് രോഗമുക്തരായത് (Covid recoveries).
രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,86,656 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,81,472 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,38,647 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 40,524 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇶🇦ഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 181 പേർക്ക്: 172 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
✒️ദോഹ: ഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 181 പേർക്ക്. കൂടുതൽ പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ച ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 337 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്.
അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് ബാധിച്ച് ഖത്തറിൽ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത് 17 പേരാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13147 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
🇶🇦ഖത്തറിൽ അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാൽ പിഴയെന്ന് അധികൃതർ.
✒️ദോഹ: ഖത്തറിൽ അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാൽ പിഴയെന്ന് അധികൃതർ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതരാണ് ഇക്കാര്യമറിയിച്ചത്. വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ കണ്ടെത്തിയാൽ 1500 റിയാല്‍ പിഴ ഈടാക്കാനാണ് നിർദേശം. . വാഹനത്തിന്റെ നിറത്തിലും നമ്പര്‍ പ്ലേറ്റുകളുടെ ആകൃതിയിലും എന്തെങ്കിലും മാറ്റം വരുത്തുക, അവയിലെ വിശദാംശങ്ങള്‍ മാറ്റുക, അല്ലെങ്കില്‍ അവ കടം വാങ്ങുക/കൈമാറ്റം ചെയ്യുക എന്നിവയും നിയമലംഘനത്തിന് കാരണമാകും.
ട്രാഫിക് ബോധവല്‍ക്കരണ വകുപ്പുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചൊവ്വാഴ്ച സംഘടിപ്പിച്ച ‘ട്രാഫിക് നിയമ നമ്പര്‍ 19/2007’ എന്ന വെബിനാറില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുല്ല അല്‍-കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത നിര്‍മ്മാണം അല്ലെങ്കില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതോ ഡ്രൈവര്‍മാര്‍ക്ക് ദോഷം വരുത്തുന്നതോ ആയ വിധത്തില്‍ റോഡുകളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുക പോലുള്ള കുറ്റങ്ങള്‍ക്ക്, കുറഞ്ഞത് ഒരു മാസത്തെ തടവോ 10,000-15,000 റിയാല്‍ വരെ പിഴയോ ലഭിക്കും.
🇸🇦സൗദിക്ക് പുറത്തുനിന്നെടുത്ത വാക്‌സിന്‍ സര്‍ട്ടിഫിക്ക് അംഗീകരിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം..?
✒️രാജ്യത്തിന് പുറത്തുനിന്ന് സ്വീകരിച്ച കൊറോണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൗദിയില്‍ അംഗീകരിക്കാന്‍ അപേക്ഷിക്കേണ്ടതെങ്ങിനെയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫൈസര്‍, സിനോഫാം, സിനോവാക്, കോവാക്‌സിന്‍, സ്പുട്‌നിക്, കോവോവാക്, മോഡേണ, ആസ്ട്രസെനെക്ക, ജാന്‍സെന്‍ തുടങ്ങിയ ഒന്‍പതു തരം വാക്‌സിനുകള്‍ക്കാണ് സൗദിയില്‍ അംഗീകാരമുള്ളത്. ഈ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാനുള്ള ഫോം പൂരിപ്പിച്ച് ആരോഗ്യ മന്ത്രാലയത്തിന് മുന്‍പാകെ സമര്‍പ്പിക്കണം. അപേക്ഷയെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ 5 പ്രവൃത്തി ദിവസങ്ങള്‍ വരെ എടുത്തേക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു. അതിനിടയില്‍ ഒരു അപേക്ഷ നിലനില്‍ക്കേ പുതിയ അപേക്ഷ സമര്‍പ്പിക്കാനും സാധിക്കില്ല.
അപേക്ഷകള്‍ സ്വീകരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ അത്യാവശ്യമാണ് അപേക്ഷകന്റെ നാഷണല്‍ ഐഡി, താമസ രേഖ, അല്ലെങ്കില്‍ ബോര്‍ഡര്‍ നമ്പര്‍, പാസ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പ്. PDF രൂപത്തിലാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. കൂടാതെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. വിവരങ്ങള്‍ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലേതെങ്കിലുമൊന്നിലായിരിക്കണം. അതുമല്ലെങ്കില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത അറ്റസ്റ്റഡ് പകര്‍പ്പ് ഉണ്ടായിരിണം. സര്‍ട്ടിഫിക്കറ്റില്‍ വാക്സിന്റെ പേരും ഡോസുകള്‍ സ്വീകിരച്ച തീയതിയും ബാച്ച് നമ്പറും വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടുണ്ടാവണം.
0 Comments