Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇦🇪ദുബൈ ആര്‍ടിഎയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍.

✒️റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) (RTA) ടാക്‌സി ഡ്രൈവര്‍മാരെ (taxi drivers) റിക്രൂട്ട് ചെയ്യുന്നു. മാര്‍ച്ച് 11 വെള്ളിയാഴ്ച മുതലാണ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുക. പ്രതിമാസം 2,000 ദിര്‍ഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക. 

രണ്ടുമുതല്‍ അഞ്ച് വര്‍ഷം വരെ ഡ്രൈവിങ് പരിചയം ഉണ്ടാവണം. ഫുള്‍ ടൈം മിഡ്-കരിയര്‍ ജോലിയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. മിഡ്-കരിയര്‍ ജോലിയിലുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ഇന്നും ഈ മാസം 18 നും നടത്തും. താല്‍പ്പര്യമുള്ളവര്‍ പ്രിവിലേജ് ലേബര് റിക്രൂട്ട്‌മെന്റ് ഓഫീസ് സന്ദര്‍ശിക്കണം. വിലാസം- പ്രിവിലേജ് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ് എം-11, അബു ബെയില്‍ സെന്റര്‍, ദെയ്‌റ. സമയം- രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ അവരുട ബെയോഡേറ്റ privilege.secretary@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക. അല്ലെങ്കില്‍ 055-5513890 എന്ന നമ്പരില്‍ വാട്‌സാപ്പ് ചെയ്യാം. 

23നും 55നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഈ ജോലിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യത. 2,000 ദിര്‍ഹം ശമ്പളത്തിന് പുറമെ കമ്മീഷനും ഹൈല്‍ത്ത് ഇന്‍ഷുറന്‍സും താമസവും ലഭിക്കും. അപേക്ഷിക്കാന്‍ ദുബൈ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല.

🇸🇦സൗദിയില്‍ പെട്രോളിയം സംസ്‌കരണ ശാലയ്ക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം.

✒️റിയാദ് (Riyadh) പെട്രോളിയം സംസ്‌കരണ ശാലയ്ക്ക് (petroleum refinery) നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.40 ന് ആണ് റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത് (drone attack). ആക്രമണത്തില്‍ റിഫൈനറിയില്‍ നേരിയ തോതിലുള്ള അഗ്‌നിബാധയുണ്ടായി. ഇത് ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കി. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. റിഫൈനറിയുടെ പ്രവര്‍ത്തനത്തെയോ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണത്തെയോ ഡ്രോണ്‍ ആക്രമണം ബാധിച്ചിട്ടുമില്ല. 

ഭീരുത്വമാര്‍ന്ന ഈ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ആവര്‍ത്തിച്ച് നടത്തുന്ന ഇത്തരം ഭീകരാക്രമണങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച്, ആഗോള തലത്തില്‍ ഊര്‍ജ വിതരണ സ്ഥിരതയെയും സുരക്ഷയെയും ഇതുവഴി ആഗോള സമ്പദ്വ്യവസ്ഥയില്‍ പ്രതികൂല സ്വാധീനം ചെലുത്താനുമാണ് ഉന്നംവെക്കുന്നത്. ഇത്തരം നശീകരണ, ഭീകരാക്രണങ്ങള്‍ക്കെതിരെ ലോക രാജ്യങ്ങളും സംഘടനകളും ശക്തമായി നിലയുറപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെയും അവരെ പിന്തുണക്കുന്നവരെയും തടയുകയും വേണമെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഊര്‍ജ മന്ത്രാലയം സൂചന നല്‍കിയിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ സൗദി അറേബ്യക്കു നേരെ ആവര്‍ത്തിച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

🇶🇦Covid 19 : കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 346 പേര്‍ക്കെതിരെ കൂടി നടപടി.

✒️ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 346 പേര്‍ കൂടി വ്യാഴാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 326 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.   

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 20 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

🇦🇪യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ കുറയുന്നു; രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു.

✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (covid 19) രോഗികളുടെ എണ്ണം കുറഞ്ഞു. ഇന്ന് 382 പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,093 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് രാജ്യത്ത് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,32,599 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,84,736 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,49,123 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 33,311 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇸🇦തീർഥാടകരെ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധനയില്ലാതെ ഇനി മക്കയിലും മദീനയിലും പ്രവേശിപ്പിക്കും.

✒️മക്ക, മദീന ഹറമുകളിൽ (Makkah and Madinah) പ്രവേശിക്കാൻ കോവിഡ് സാഹചര്യത്തിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ ഇമ്യൂൺ സ്റ്റാറ്റസ് (Immune status checking) പരിശോധന പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം (Ministry of Haj and Umrah) അറിയിച്ചു. ഇരുഹറമുകളിലും നിലവിലുണ്ടായിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളെല്ലാം പിൻവലിച്ചത് സംബന്ധിച്ച് ട്വീറ്ററിൽ പോസ്റ്റ് ചെയ്ത സർക്കുലറിലാണ് ഇക്കാര്യവും പറയുന്നത്. 

വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിനും ഇമ്യൂൺ സ്റ്റാറ്റസ് ആവശ്യമില്ല. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ, പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നീ നിബന്ധനകളും ഒഴിവാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികളിൽ ഇളവ് നൽകി കഴിഞ്ഞയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. 

ഇതേതുടർന്ന് ഇരുഹറമുകളിലെ പ്രവേശനത്തിനും ഉംറനിർവഹണത്തിനും ഹറമുകളിലെ നമസ്കാരത്തിനുമുള്ള പെർമിറ്റ് ലഭിക്കാനും ഏർപ്പെടുത്തിയിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളിലും നിബന്ധനകളിലും ഹജ്ജ് ഉംറ മന്ത്രാലയവും ഇരുഹറം കാര്യാലയവും ഇളവ് വരുത്തിയിരുന്നു. ഹറമുകളിൽ സാമൂഹിക അകലം പാലിക്കൽ, മസ്ജിദുൽ ഹറാമിലെ പ്രാർഥനക്കും മസ്ജിദുന്നബവി സന്ദർശനത്തിനും പെർമിറ്റ് നേടൽ എന്നീ നിബന്ധനകളും ഒഴിവാക്കിയിരുന്നു.

🇦🇪റമദാനില്‍ 100 കോടി മീല്‍സ് പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി.

✒️പുണ്യമാസമായ റമദാനില്‍ (Ramadan) വിശക്കുന്നവര്‍ക്ക് അന്നമെത്തിക്കാനുള്ള വലിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum). 100 കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള (one billion meals) ക്യാമ്പയിനാണ് ആരംഭിക്കുന്നത്. ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റമദാന്‍ മാസം ആരംഭിക്കുമ്പോള്‍ മുതല്‍ ക്യാമ്പയിന്‍ തുടങ്ങുമെന്നും നൂറു കോടി മീല്‍സ് എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നത് വരെ ക്യാമ്പയിന്‍ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകത്തെങ്ങും 800 ദശലക്ഷം ആളുകള്‍ പട്ടിണി അനുഭവിക്കുന്നുണ്ടെന്നും ഞങ്ങളുടെ മനുഷ്യത്വവും മതവും മറ്റുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നെന്നും അദ്ദേഹം കുറിച്ചു.

🇶🇦ഖത്തറില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 125 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

✒️ദോഹ: ഖത്തറില്‍ (Qatar) 125 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 307 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,56,884 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 9 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 674 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,58,946 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

നിലവില്‍ 1,388 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 18,154 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,391,376 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 26 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

🇦🇪ദുബൈയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 14 മിനിറ്റില്‍ നിയന്ത്രണ വിധേയമാക്കി.

✒️ദുബൈ: ദുബൈയിലെ (Dubai) അല്‍ ബര്‍ഷയില്‍ ( Al Barsha) വന്‍ തീപിടിത്തം (fire). വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സ്ഥലത്തെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങില്‍ തീ പടര്‍ന്നു പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചു.

ഉച്ചയ്ക്ക് 1:24നാണ് ഓപ്പറേഷന്‍സ് റൂമില്‍ തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ ബര്‍ഷ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പെട്ടെന്ന് തന്നെ കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. 14 മിനിറ്റിനുള്ളിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയതെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. സംഭവത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

🇶🇦ഖത്തർ: COVID-19 ബൂസ്റ്റർ വാക്സിനേഷൻ സാധുതാ കാലാവധി 12 മാസത്തേക്ക് നീട്ടിയതായി ആരോഗ്യ മന്ത്രാലയം.

✒️COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ച വ്യക്തികളുടെ രോഗപ്രതിരോധ ശേഷി സാധുതാ കാലാവധി 12 മാസത്തേക്ക് നീട്ടാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 10-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്കൊപ്പം, COVID-19 രോഗമുക്തി നേടിയവരുടെയും രോഗപ്രതിരോധ ശേഷി സാധുതാ കാലാവധി 12 മാസമാക്കി മന്ത്രാലയം പുനർനിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിലും, രോഗമുക്തരിലും രോഗപ്രതിരോധ ശേഷി 12 മാസം വരെ തുടരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ഖത്തറിൽ രോഗപ്രതിരോധ ശേഷി സാധുതാ കാലാവധി നേരത്തെ 9 മാസത്തേക്കാണ് കണക്കാക്കിയിരുന്നത്.

COVID-19 രോഗമുക്തി നേടിയ വ്യക്തികളുടെ വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ തന്നെ അവർക്ക് 12 മാസത്തെ രോഗപ്രതിരോധ ശേഷി സാധുത അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ളവർ (രണ്ടാം ഡോസ് നേടി 6 മാസം പൂർത്തിയായിരിക്കണം) ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

🇸🇦സൗദി: ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നവർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കി.

മക്കയിലെ ഗ്രാൻഡ് മോസ്ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നവർക്ക് നിർബന്ധമാക്കിയിരുന്ന COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. 2022 മാർച്ച് 10-നാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള അറിയിപ്പ് നൽകിയത്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതിന്റെ ഭാഗമായാണ് ഈ നടപടി. ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രാവർത്തികമാക്കിയിട്ടുള്ള പുതിയ തീരുമാനങ്ങൾ ഈ അറിയിപ്പിലൂടെ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെ പ്രവേശന നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വന്നിട്ടുള്ള ഇളവുകൾ:
മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻ‌കൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മാർച്ച് 5-ന് അറിയിച്ചിരുന്നു. എന്നാൽ ഉംറ പെർമിറ്റുകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെ സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്നവരുടെ COVID-19 രോഗപ്രതിരോധ ശേഷി തെളിയിക്കുന്നതിനുള്ള വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കിയിട്ടുണ്ട്.
നെഗറ്റീവ് PCR സർട്ടിഫിക്കറ്റ്/ റാപിഡ് ആന്റിജൻ റിസൾട്ട് എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
വിദേശത്ത് നിന്ന് ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധമാക്കിയിരുന്ന വാക്സിനേഷൻ സ്റ്റാറ്റസ് റെജിസ്ട്രേഷൻ ഒഴിവാക്കിയിട്ടുണ്ട്.
വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിട്യൂഷണൽ, ഹോം ക്വാറന്റീൻ നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

0 Comments