Ticker

6/recent/ticker-posts

Header Ads Widget

ഇന്ധനം കിട്ടാതായേക്കും,ലോറി ഉടമകൾ സമരത്തിലേക്ക്...

ബി പി സി എൽ, എച്ച് പി സി എൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിൽ ആയി 600 ൽപരം ലോറികൾ പണി മുടക്കും. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്.

13 ശതമാനം സർവിസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിൽ ആണ് തീരുമാനം. ഇന്ധന വിതരണം തടസ്സപ്പെടുമെന്നു പെട്രോളിയം പ്രൊഡക്ട്സ് ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഭാരവാഹി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതൽ തടസ്സപ്പെടും. തിങ്കളാഴ്ച മുതൽ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവക്കാൻ ലോറി ഉടമകൾ തീരുമാനിച്ചു. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ലോറി ഉടമകൾ ആവശ്യപ്പെട്ടു.

അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സർവീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു. 13 ശതമാനം സർവീസ് ടാക്സ് നൽകാൻ നിർബന്ധിതരായതിനാലാണ് നടപടിയെന്നാണ് വിശദീകരണം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു. കരാർ പ്രകാരം സർവീസ് ടാക്സ് എണ്ണക്കമ്പനികളാണ് നൽകേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സർക്കാർ ഉടൻ ഇടപെടണമെന്നാണ് ആവശ്യം.

കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്.

ടിപ്പ‍ർ ലോറി ഉടമകളോട് കൈക്കൂലി ചോദിച്ച് ഉദ്യോഗസ്ഥൻ, ശബ്ദ രേഖ പുറത്ത്

ടിപ്പ‍ർ ലോറി ഉടമകളോട് കോഴിക്കോട്ടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്ന ശബ്ദ രേഖ പുറത്ത്. ലോറിക്ക് 5,000 രൂപ പ്രകാരം മാസപ്പടി നൽകിയാൽ സ്ക്വാഡിന്‍റെ പരിശോധനയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തായത്. തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയൊന്നുമായില്ലെന്നും ലോറി ഉടമകൾ ആരോപിക്കുന്നു.

അതേ സമയം ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയ ശേഷംനടപടി ഉണ്ടാവുമെന്നാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് മോട്ടോർവാഹന വകുപ്പ് എൻഫോഴ്മെന്റ് എം വി ഐ എന്ന് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. തന്റെ അധികാര പരിധിയിൽ വരുന്ന കൊടുവളളി മേഖലയിൽ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്ക്വാഡ് പരിശോധന ഇല്ലാതെ വാഹനങ്ങൾ കടത്തിവിടാനാണ് പടി. അനധികൃതമായി ലോഡ് കടത്തിയാലും കണ്ണടക്കും. അഞ്ചുവണ്ടിയുളള ഉടമയോട് 25,000 രൂപ ചോദിക്കുകയും 20,000ന് ഉറപ്പിക്കുകയും ചെയ്യുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.

ഡീൽ ഉറപ്പിച്ചാൽ സമ്മർദ്ദമുണ്ടായാൽ പോലും മാസം ഒരു കേസ് മാത്രമേ അനധികൃത ലോഡുകൾക്ക് ചുമത്തൂ എന്നും ഉദ്യോഗസ്ഥൻ പറയുന്നു. ഈ ഫോൺസംഭാഷണമുൾപ്പെടെ ചേർത്ത് പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ലോറി ഉടമകൾ പറയുന്നത്. നടപടികൾ ഭയന്ന് ഇവർ പരസ്യപ്രതികരണത്തിന് തയ്യാറല്ല. സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങൾ തേടിയെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥർ വകുപ്പിലുണ്ടാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Post a Comment

0 Comments