🇸🇦അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരു ഹറമുകളില്‍ പ്രവേശിക്കാം.
✒️അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് (children) രക്ഷിതാക്കളോടൊപ്പം മക്ക, മദീന (Makkah and Medina) ഇരു ഹറമുകളില്‍ പ്രവേശിക്കാം. സൗദി ഹജ്ജ് ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ എഞ്ചിനീയര്‍ ഹിഷാം ബിനു അബ്ദുല്‍ മുനീമാണ് ഇക്കാര്യം അറിയിച്ചത്.
അതേസയം ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‌കാരത്തിനും അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് അനുമതിയില്ല. സൗദിക്ക് അകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരുഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. എന്നാല്‍ നിലവിലെ കൊവിഡ് ബാധിതര്‍ക്കും കൊവിഡ് രോഗികളുമായി ഇടപഴകിയവര്‍ക്കും പ്രവേശനാനുമതി ഇല്ല.
മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ കോവിഡ് സാഹചര്യത്തിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധന പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇരുഹറമുകളിലും നിലവിലുണ്ടായിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളെല്ലാം പിൻവലിച്ചത് സംബന്ധിച്ച് ട്വീറ്ററിൽ പോസ്റ്റ് ചെയ്ത സർക്കുലറിലാണ് ഇക്കാര്യവും പറയുന്നത്.
വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിനും ഇമ്യൂൺ സ്റ്റാറ്റസ് ആവശ്യമില്ല. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ, പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നീ നിബന്ധനകളും ഒഴിവാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികളിൽ ഇളവ് നൽകി കഴിഞ്ഞയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.
ഇതേതുടർന്ന് ഇരുഹറമുകളിലെ പ്രവേശനത്തിനും ഉംറനിർവഹണത്തിനും ഹറമുകളിലെ നമസ്കാരത്തിനുമുള്ള പെർമിറ്റ് ലഭിക്കാനും ഏർപ്പെടുത്തിയിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളിലും നിബന്ധനകളിലും ഹജ്ജ് ഉംറ മന്ത്രാലയവും ഇരുഹറം കാര്യാലയവും ഇളവ് വരുത്തിയിരുന്നു. ഹറമുകളിൽ സാമൂഹിക അകലം പാലിക്കൽ, മസ്ജിദുൽ ഹറാമിലെ പ്രാർഥനക്കും മസ്ജിദുന്നബവി സന്ദർശനത്തിനും പെർമിറ്റ് നേടൽ എന്നീ നിബന്ധനകളും ഒഴിവാക്കിയിരുന്നു.
🇸🇦Saudi Covid Report: സൗദി അറേബ്യയില്‍ ഗുരുതരാവസ്ഥയിലുള്ളത് 313 കൊവിഡ് രോഗികള്‍ മാത്രം.
✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പുതിതായി 135 പേര്‍ക്ക് കൂടി കൊവിഡ് (New covid cases) സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 317 പേര്‍ രോഗമുക്തരായതെന്നും (Covid recoveries) ആരോഗ്യ മന്ത്രാലയം (Ministry of Health) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം (Covid death) കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു.
രാജ്യത്ത് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,48,624 ഉം രോഗമുക്തരുടെ എണ്ണം 7,30,355 ഉം ആയി. രാജ്യത്തെ ഇതുവരെയുള്ള ആകെ കൊവിഡ് മരണങ്ങള്‍ 9,017 ആണ്. നിലവിൽ 9,252 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 313 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണ്. സൗദി അറേബ്യയിൽ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.55 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 40, ജിദ്ദ - 21, മദീന - 9, മക്ക - 8, ദമ്മാം - 6, ഹുഫൂഫ് - 6, ത്വാഇഫ് - 5, അബഹ - 5.
🇸🇦ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ; നടപടി തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍.
✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) തീവ്രവാദം (Terrorism) ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട 81 പേരുടെ വധശിക്ഷ (Capital Punishment) നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് (Ministry of Interior) ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തിന് പുറമെ നിരപരാധികളായ പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരും വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
തീവ്രവാദ സംഘടനകളായ ഐ.എസ്, അല്‍ ക്വയ്‍ദ എന്നിങ്ങനെയുള്ള വിദേശ തീവ്രവാദി സംഘടനകളില്‍ ചേര്‍ന്നവരും സൗദി അറേബ്യയിലെ ജനങ്ങളെ ആക്രമിക്കുന്ന ഹുതികള്‍ ഉള്‍പ്പെടെയുള്ളവരും തീവ്രവാദ സംഘനകളില്‍ ചേരാന്‍ വേണ്ടി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്‍തവരുമൊക്കെയാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ലക്ഷ്യമിടുക, നിയമപാലകരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയോ ആക്രമണങ്ങളിലൂടെ അംഗഭംഗം വരുത്തുകയോ ചെയ്യുക, പൊലീസ് വാഹനങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി കുഴി ബോംബുകള്‍ സ്ഥാപിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുറമെ തട്ടിക്കൊണ്ടുപോകല്‍, പീഡനം, ബലാത്സംഗം, ആയുധനങ്ങളുടെയും സ്‍ഫോടക വസ്‍തുക്കളുടെയും കള്ളക്കടത്ത് തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെട്ടവരുടെയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
നിയമപരമായ വിചാരണ പൂര്‍ത്തിയാക്കിയാണ് എല്ലാ പ്രതികള്‍ക്കുമെതിരായ ശിക്ഷ വിധിച്ചതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 13 ജഡ്‍ജിമാരാണ് ഇവരുടെ കേസുകള്‍ പരിഗണിച്ചത്. ഓരോ വ്യക്തിയെയും മൂന്ന് തവണ പ്രത്യേകം പ്രത്യേകം വിചാരണയ്‍ക്ക് വിധേയമാക്കി. ഇവര്‍ക്ക് നിയമപ്രകാരം അഭിഭാഷകരെയും ലഭ്യമാക്കിയിരുന്നു.
രാജ്യത്തെ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും പ്രതികള്‍ക്ക് നല്‍കിക്കൊണ്ട് നടത്തിയ വിചാരണയിലാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. ലോകത്തിന്റെ തന്നെ സ്ഥിരതയെ ബാധിക്കുന്ന തീവ്രവാദവും ഭീകരവാദവും പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേരെ സൗദി അറേബ്യ തുടര്‍ന്നും ശക്തമായ നിലപാട് തന്നെ സ്വീകരിക്കുമെന്നും ഔദ്യോഗിക അറിയിപ്പ് പറയുന്നു.
🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 353 പേര്‍ക്ക്.
✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 353 പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,033 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,02,346 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,85,089 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,50,156 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 32,631 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇰🇼കുവൈറ്റ്: ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കവെക്കുന്നത് നിർത്തലാക്കുന്നു.
✒️രാജ്യത്തെ ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ കണക്കുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദിനെ ഉദ്ധരിച്ച് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കവെക്കുന്നത് നിർത്തലാക്കുന്നതിനും, അടുത്ത ആഴ്ച്ച മുതൽ ഈ കണക്കുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം പ്രസിദ്ധീകരിക്കുന്നതിനുമാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ COVID-19 രോഗവ്യാപനം തീർത്തും കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.
2020 ഫെബ്രുവരി മുതൽ തുടർച്ചയായി 747 ദിവസങ്ങളിൽ COVID-19 രോഗവ്യാപനം സംബന്ധിച്ച കണക്കുകൾ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിരുന്നു. കുവൈറ്റിൽ 2020 ഫെബ്രുവരി 24-നാണ് ആദ്യ COVID-19 രോഗബാധ റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ രോഗവ്യാപനം തീർത്തും കുറഞ്ഞ സാഹചര്യത്തിൽ മന്ത്രാലയത്തിന്റെ ആഴ്ചതോറുമുള്ള പ്രത്യേക COVID-19 പത്രസമ്മേളനങ്ങൾ നിർത്തലാക്കിയതായും, ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ കണക്കുകൾ ഇനി മുതൽ https://covid19.moh.gov.sa/ എന്ന വെബ്സൈറ്റിലൂടെ നൽകുമെന്നും സൗദി ആരോഗ്യ മന്ത്രാലയം 2022 മാർച്ച് 6-ന് അറിയിച്ചിരുന്നു.
🇶🇦ഖത്തർ: മാർച്ച് 12 മുതൽ പള്ളികളിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.
രാജ്യത്തെ പള്ളികളിൽ 2022 മാർച്ച് 12, ശനിയാഴ്ച്ച മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു. രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ മാർച്ച് 12 മുതൽ ഇളവുകൾ അനുവദിക്കാനുള്ള ഖത്തർ ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഈ തീരുമാന പ്രകാരം 2022 മാർച്ച് 12 മുതൽ ഖത്തറിലെ പള്ളികളിലെ COVID-19 നിയന്ത്രണങ്ങളിൽ താഴെ പറയുന്ന ഇളവുകൾ പ്രാബല്യത്തിൽ വരുന്നതാണ്:
പള്ളികളിലെത്തുന്ന വിശ്വാസികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കും.
കുട്ടികൾക്ക് പള്ളികളിലേക്ക് പ്രവേശനം അനുവദിക്കും.
ദിനം തോറുമുള്ള പ്രാർത്ഥനകൾക്കായി പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് Ehteraz ആപ്പിലെ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കി നൽകിയിട്ടുണ്ട്. എന്നാൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കെത്തുന്നവർക്ക് Ehteraz ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമെന്ന വ്യവസ്ഥ തുടരുന്നതാണ്.
തിരഞ്ഞെടുത്ത പള്ളികളിലെ ശുചിമുറികൾ, അംഗശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ തുറക്കും.
പള്ളികളിലെത്തുന്ന വിശ്വാസികൾ സ്വന്തം നിസ്കാര പായ കൊണ്ടുവരണമെന്ന നിബന്ധന ഒഴിവാക്കി.
പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കുന്നതിനുള്ള ഇടങ്ങൾ തുറക്കും.
🎙️ഖത്തറിന്റെ ലോകകപ്പ് വേദികളിൽ മലയാളികൾ ആർത്തലയ്ക്കും; ഫുട്‌ബോൾ മാമാങ്കത്തിന് ടിക്കറ്റുകൾ നേരത്തെ കരസ്ഥമാക്കി മലയാളികൾ.
✒️ലോകകപ്പ് ഫുട്‌ബോൾ നടത്താൻ ഖത്തറിന് അവസരം കിട്ടിയപ്പോൾ തന്നെ പറഞ്ഞു തുടങ്ങിയതാണ് ഈ ലോകകപ്പ് മലയാളികളുടേത് കൂടിയാകുമെന്ന്. അപ്പോഴും ആശങ്കകൾ ഏറെയുണ്ടായിരുന്നു.ടിക്കറ്റ് വിൽപ്പന എങ്ങനെയായിരിക്കും, മലയാളികൾക്ക് ടിക്കറ്റ് ലഭിക്കുമോ, ടിക്കറ്റ് നിരക്ക് താങ്ങാനാകുമോ എന്നൊക്കെ. പക്ഷെ ടിക്കറ്റ് വിൽപ്പനയുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഉദ്ഘാടന വേദിയായ അൽബൈത്ത് മുതൽ കലാശപ്പോര് നടക്കുന്ന ലുസൈൽ വരെ ആർത്തലയ്ക്കാൻ മലയാളികളുണ്ടാകും. ഖത്തറിൽ താമസക്കാരായ എല്ലാവരെയും ആതിഥേയരാജ്യത്തെ ഫുട്‌ബോൾ ആരാധകൻ എന്ന നിലയിൽ പരിഗണിക്കാനുള്ള തീരുമാനമാണ് മലയാളികൾക്കും തുണയായത്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 40 റിയാലിന്റെ ടിക്കറ്റ് മുതൽ ബുക്ക് ചെയ്യാനുള്ള അവസരവും ലഭിച്ചു. നാലാം കാറ്റഗറിയിലുള്ള ഈ ടിക്കറ്റുകൾ ഖത്തറിൽ താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഖത്തറിലുള്ള നിരവധി മലയാളികൾക്കാണ് ഇതോടെ ലോകകപ്പ് മത്സരങ്ങൾ നേരിൽ കാണാനുള്ള മഹാഭാഗ്യം ലഭിച്ചത്.
ഒന്നും രണ്ടും മൂന്നുമല്ല, മുപ്പതും നാൽപ്പതുമൊക്കെ ടിക്കറ്റുകൾ ലഭിച്ചവരുണ്ട്. അവരെല്ലാം ഇനി കാത്തിരിക്കുന്നത് ലഭിച്ച ടിക്കറ്റുകൾ ഏതൊക്കെ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന്റേതാണ് എന്നറിയാനാണ്. ഇഷ്ട ടീമുകളുടെ മത്സരത്തിന്റെ ടിക്കറ്റുകൾ തന്നെയാവണേ എന്ന പ്രാർഥനയിലാണ് എല്ലാവരും. സെമി ഫൈനലിനും കലാശപ്പോരിനുമൊക്കെ ടിക്കറ്റ് ലഭിച്ചവരിൽ മലയാളികളുണ്ട്. ലോകകപ്പ് ആരുയർത്തിയാലും അതിന് സാക്ഷിയാവാൻ, ആ നിമിഷങ്ങൾ കൺനിറയെ കാണാൻ സാധാരണക്കാരനായ മലയാളികളുമുണ്ടാകും. ഇന്ത്യ ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് വരെ, ലോകകപ്പ് കാണാൻ അവസരം ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡാകും ഇത്തവണയുണ്ടാവുക. അടുത്ത രണ്ടു ഘട്ടങ്ങളിലെ ടിക്കറ്റ് വിൽപ്പന കൂടിയാകുമ്പോൾ ഗാലറികളിലെ മലയാളികളുടെ ആവേശവും കൂടും. ലോകകപ്പിന് കിക്കോഫ് മുഴങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പേ ആഗോള പൗരന്മാരായി പരിണമിക്കുന്നവരാണ് മലയാളികൾ. മെസിയ്ക്കും റൊണാൾഡോയ്ക്കും നെയ്മറിനും എംബാപ്പയ്ക്കുമെല്ലാം വേണ്ടി കോഴിക്കോട്ടെയും മലപ്പുറത്തെയും ഗ്രാമങ്ങളിൽ മാത്രമല്ല,ലോകകപ്പ് വേദികളിലും ഇത്തവണ മലയാളികൾ ആർത്തലയ്ക്കും. ടിക്കറ്റ് ലഭിച്ചുതുടങ്ങിയതോടെ ഇനി കിക്കോഫ് വിസിലിനുള്ള കാത്തിരിപ്പാണ്. ഖത്തറിൽ ചൂടുയരുന്നതിനൊപ്പം ലോകകപ്പ് ആവേശവും ഉയരാൻ തുടങ്ങിയിരിക്കുന്നു
🎙️പ്രവാസികൾക്കായി പുതുതായി ഒരു പദ്ധതി മാത്രം; കേരള ബജറ്റിൽ പ്രവാസലോകത്ത് നിരാശ.
✒️കേരള ബജറ്റിൽ പ്രവാസികൾക്ക് നിരാശ. പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട വിഹിതം വർധിപ്പിച്ചെങ്കിലും ആശ്വാസ പദ്ധതികളില്ലാത്തതാണ് ഇത്തവണത്തെയും ബജറ്റ്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവരുടെ പുനരധിവാസത്തിനുള്ള കാര്യമായ നിർദേശങ്ങളൊന്നും ബജറ്റിലില്ലെന്നും പ്രവാസികൾ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യു.എ.ഇസന്ദർശനം ബജറ്റിൽ കാര്യമായി പ്രതിഫലിക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. വിവിധ പ്രവാസി പദ്ധതികൾക്കായി 250 കോടിയോളം നീക്കിവെച്ചത് മാറ്റി നിർത്തിയാൽ ക്ഷേമപദ്ധതികൾക്കുള്ള വിഹിതം അപര്യാപ്തമാണെന്ന വിലയിരുത്തലാണുള്ളത്. പ്രവാസികാര്യവകുപ്പിനായി 147.51 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പറയുന്നു. പ്രവാസി മലയാളികൾക്കായിപുതുതായി രൂപകൽപന ചെയ്ത ഏകോപനപുനസംയോജന പദ്ധതിക്ക് 50 കോടിവകയിരുത്തിയിട്ടുണ്ട്.
ബജറ്റിൽ പ്രവാസികൾക്കായി പുതിയതായി പ്രഖ്യാപിച്ച ഏക പദ്ധതിയാണിത്. എന്നാൽ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. രണ്ട് വർഷത്തിൽ കടുതൽ വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവർക്കുള്ള ധനസഹായ പദ്ധതിയായ'സാന്ത്വന'ത്തിന്33 കോടി വകയിരുത്തി. നോൺറെസിഡന്റ്‌സ് കേരളൈറ്റ്‌സ് വെൽഫെയർ ഫണ്ട് ബോർഡിന് ഒമ്പത് കോടി വകയിരുത്തി. വിദേശ സംരംഭകരെ കൂടി ഉൾപെടുത്തി കാർഷികഉൽപന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താൻ സിയാൽ മാതൃകയയിൽ 100 കോടി രൂപമൂലധനമുള്ള മാർക്കറ്റിങ് കമ്പനിക്കായി 20 കോടിയുംഅനുവദിച്ചിട്ടുണ്ട്. മുൻ ബജറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികളെ കാര്യമായ പരാമർശിച്ചില്ലെന്ന അഭിപ്രായം ശക്തമാണ്. പുനരധിവാസത്തിനു പുറമെ നൈപുണ്യ വികസനം, പുതിയ ക്ഷേമ പദ്ധതികൾ എന്നിവയെ കുറിച്ചും ബജറ്റ് മൗനം പാലിക്കുകയാണ്. ലോകകേരളസഭയുടെ ഭാവിയെ കുറിച്ചും ബജറ്റിൽ കാര്യമായ പരാമർശം ഇല്ല. കോവിഡിൽ മരിച്ച പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന ആവശ്യം പൂർണമായും അവഗണിക്കപ്പെട്ടു. പ്രവാസി പെൻഷൻവർധിപ്പിക്കുമെന്ന് പ്രതീക്ഷയും പൂവണിഞ്ഞില്ല.
0 Comments