Ticker

6/recent/ticker-posts

Header Ads Widget

Gold Price Kerala : സംസ്ഥാനത്ത് സ്വർണവില 40000 ത്തിന് അടുത്ത്


സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala Gold Price) ഇന്ന് മാറ്റമില്ല. റഷ്യ - യുക്രൈൻ യുദ്ധം തുടരുന്നതിനാൽ സ്വർണ വില ഉയർന്നു നിൽക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 4940 രൂപയാണ് വില. 39520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില (Todays Gold Price).

ഒരു ഗ്രാം സ്വർണത്തിന്റെ വില 100 രൂപയാണ് ഇന്നലെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് ഇന്നലെ കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്നലെ 80 രൂപ ഉയർന്നു. 4080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. ഇതിൽ കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമുണ്ടായിട്ടില്ല. വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി ഇന്നലെ 75 രൂപയായിരുന്നു. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.

അതിനിടെ രാജ്യത്തെ ഹോൾമാർക്കിങ് നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. മാർച്ച് നാല് മുതൽ പ്രാബല്യത്തിലുള്ള സ്വർണം, വെള്ളി ആഭരണങ്ങൾക്കാണ് ഹാൾ മാർക്കിങ് ചാർജ് വർധിപ്പിച്ചത്. സ്വർണം ഒരെണ്ണത്തിൽ 35 രൂപയായിരുന്ന ഹോൾമാർക്കിങ് ചാർജ് 45 രൂപയാക്കി.

ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കിൽ ഇനി ഹോൾമാർക്കിങ് ചാർജായി 45 രൂപയും ഇതിന് ആനുപാതികമായ ജിഎസ്‌ടിയും നൽകണം. വെള്ളിക്ക് ഒരെണ്ണത്തിന് 35 രൂപയായാണ് ഹോൾമാർക്കിങ് നിരക്ക് വർധിപ്പിച്ചത്. ആഭരണത്തിന്റെ കുറഞ്ഞ വില 150 രൂപയായിരിക്കണം എന്നാണ് നിബന്ധന.

Post a Comment

0 Comments