സംസ്ഥാനത്ത് സ്വർണവില (Todays Gold Rate Kerala) കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4810 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38480 രൂപയാണ് വില.
18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 25 രൂപയാണ് കുറഞ്ഞത്. 3975 രൂപയാണ് ഇന്നത്തെ വില. ഒരുപവൻ 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ ഇന്ന് 200 രൂപയുടെ കുറവുണ്ടായി.
ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 75 രൂപയാണ് ഇന്നത്തെ വില. കേരളത്തിൽ ബോർഡ് റേറ്റ് റെക്കോർഡ് 2020 ഓഗസ്റ്റ് ഏഴിനാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് അന്ന് ഗ്രാമിന് 5250 രൂപയായിരുന്നു വില. പവന് 42000 രൂപയായിരുന്നു അന്നത്തെ വില.
0 Comments