Ticker

6/recent/ticker-posts

Header Ads Widget

Gold rate today : സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് നിരാശ; സംസ്ഥാനത്തെ സ്വർണവില പുതിയ ഉയരത്തിൽ

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 35 രൂപയാണ് കൂടിയത്. 4775 രൂപയാണ് ഇന്നത്തെ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38200 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് 3945 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപയാണ് ഇന്ന് ഉയർന്നത്. 925 ഹോൾമാർക്ക് വെള്ളി വിലയിൽ മാറ്റമില്ല. 100 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വില. വെള്ളിക്ക് 73 രൂപയാണ് ഗ്രാമിന്റെ വില.

റഷ്യ - യുക്രൈൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ  സ്വർണ്ണവില കുതിക്കുകയാണ്. സ്വർണ്ണവില കഴിഞ്ഞ ഒമ്പത് മാസമായി 1780-1880 ഡോളർ വില നിലവാരത്തിൽ അന്താരാഷ്ട്ര വില ചാഞ്ചാടി നിൽക്കുകയായിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2000 ഡോളർ കടക്കാനും  വില കുതിക്കാനുമാണ് സാധ്യത. വലിയ ചാട്ടത്തിനും സാധ്യത കൽപ്പിക്കുന്നുണ്ട്. കേരളത്തിൽ സ്വർണവിപണിയിലെ വിലക്കുതിപ്പ് താല്ക്കാലികമായ അമ്പരപ്പും, അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്

Post a Comment

0 Comments