യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മാനുഷിക ഇടനാഴിക്ക് വേണ്ടിയാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.യുക്രൈനിലെ മരിയുപോളിലും വൊള്‍നോവാഹയിലുമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മാനുഷിക ഇടനാഴിയിലൂടെ റഷ്യയിലേക്കും അയല്‍രാജ്യങ്ങളിലേക്കും വിദേശികള്‍ക്ക് നീങ്ങാം.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യയുടെ പ്രഖ്യാപനം. യുക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അവസരമെന്നും റഷ്യ അറിയിച്ചു.
അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സുമിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍ പ്രതിസന്ധി താത്ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്.
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന യുക്രൈന്‍-റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാന്‍ ധാരണയായിരുന്നു. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ധാരണയായത്. ഈ ഇടനാഴികളില്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനായുള്ള നീക്കങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു.
യുക്രൈനിലെ സുമി, ഖാർഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പുറത്ത് എത്തിക്കാൻ വഴി തുറക്കുന്നു. വിവിധ യുക്രൈൻ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് പുറത്തു കടക്കാനായി താത്കാലിക റഷ്യ താത്കാലിക വെടിനിർത്തിൽ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. മരിയോപോൾ, വോൾഡോക്വോ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഖാർഖീവിൽ നിന്നും സുമിയിൽ നിന്നും കുടുങ്ങി കിടക്കുന്നവരെ ഇങ്ങോട്ട് മാറ്റാനാണോ റഷ്യയുടെ പദ്ധതി എന്നറിയില്ല.
യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷൻ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളിൽ 25000-ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാർത്ഥികൾ സുമി, ഖാർകീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ രക്ഷാദൗത്യം മന്ദഗതിയിലാണെന്നും വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ ഇവരെ സുഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി യുക്രൈൻ, റഷ്യൻ സർക്കാരുകളുമായി സമ്പർക്കം തുടരുകയാണെന്നും ഇന്നലെ സർക്കാർ അറിയിച്ചിരുന്നു.
പ്രാദേശിക സമയം അനുസരിച്ച് അടുത്ത ഒരു മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് ഇപ്പോൾ യുക്രൈൻ - പോളണ്ട് അതിർത്തിയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശം റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തി വരികയാണ്. കുടുങ്ങി കിടക്കുന്ന പല വിദ്യാർത്ഥികളും റഷ്യൻ അതിർത്തിക്ക് അടുത്താണുള്ളത്. പലരും 60 മുതൽ 100 കിലോമീറ്റർ വരെ ദൂരത്തിലാണ് കുടുങ്ങി കിടക്കുന്നത്. റഷ്യ സഹകരിച്ചാൽ ഇവരെ അതിവേഗം രക്ഷിക്കാൻ സാധിക്കും. അല്ലാത്ത പക്ഷം വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് മാറ്റണം. ഇതിനായി പക്ഷേ ഏഴോ എട്ടോ മണിക്കൂർ വിദ്യാർത്ഥികൾ യാത്ര ചെയ്യണം. അത്രയും സമയം വെടിനിർത്തൽ തുടരുമോ എന്നറിയില്ല.
0 Comments