Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് 10 ജില്ലകളിലും വനിതാ കളക്ടര്‍മാര്‍; കൃത്യനിര്‍വഹണത്തിനൊപ്പം കലയെ കൈവിടാതെയും ഇവരില്‍ ചിലരുണ്ട്…

സംസ്ഥാനത്ത് പതിനാലില്‍ പത്ത് ജില്ലകളിലും വനിതാ കളക്ടര്‍മാര്‍ ചരിത്രത്തിലാദ്യമാണ്. അതുകൊണ്ടും തീരാത്ത കൗതുകമാണ് ജില്ലാ കളക്ടര്‍മാര്‍ നാടിനൊപ്പം കലാരംഗത്ത് കൂടി സജീവമാകുന്ന കാഴ്ച. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും കലയ്ക്കും വിനോദത്തിനും സമയം നീക്കി വയ്ക്കുകയാണ് ഇവരില്‍ ചിലര്‍.

കൊവിഡ് പിടി മുറുക്കിയ രണ്ട് വര്‍ഷത്തിന് ശേഷം കലോത്സവവേദികള്‍ സജീവമായതോടെയാണ് ജില്ലാ കളക്ടര്‍മാരും കലാമികവ് തെളിയിച്ച് രംഗത്തിറങ്ങിയത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാറിന്റെ തിരുവാതിര. റവന്യൂ കലോത്സ
വത്തില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് കളക്ടര്‍ അരങ്ങിലെത്തിയത്. പതിമൂന്ന് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കളക്ടറുടെ ടീം ജേതാക്കളായതും കൗതുകത്തിന് മാറ്റുകൂട്ടി.

അടുത്തിടെയാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ വിവിധ വേദികളില്‍ കലാമികവ് തെളിയിച്ചത്. എംജി സര്‍വകലാശാലാ കലോല്‍സവത്തിലെത്തിയ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഫ്‌ളാഷ് മോബിലാണ് ചുവടുവച്ചത്. കളക്ടറുടെ നൃത്തം പിന്നീട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. പഠനകാലത്ത് സ്ഥിരമായി കലാതിലകമായിരുന്നു ദിവ്യ. കുച്ചിപ്പുടി, കഥകളി ഒഡിസി മോണോ ആക്ട് തുടങ്ങി എല്ലാ കലാരൂപങ്ങളും ദിവ്യക്ക് വഴങ്ങും. മറ്റൊരു വേദിയില്‍ തിരുവാതിരകളിയിലും കളക്ടര്‍ ചുവടുവച്ചിരുന്നു.

വയനാട് ജില്ലാ കളക്ടര്‍ എ ഗീത കഥകളി അരങ്ങേറ്റത്തിനാണ് അരങ്ങിലെത്തിയത്. വള്ളിയൂര്‍ക്കാവിലെ ഉത്സവവേദിയില്‍ ദമയന്തിയായിട്ടാണ് കളക്ടറുടെ പകര്‍ന്നാട്ടം. ഔദ്യോഗികച്ചുമതലകളുടെ തിരക്കിനിടയിലും കലാമികവ് തെളിയിക്കുന്ന കളക്ടര്‍മാര്‍ ജനങ്ങള്‍ക്കിടയില്‍ താരമാകുകയാണ്. സമൂഹമാധ്യമങ്ങളും ഇവരെ ഏറ്റെടുത്തുകഴിഞ്ഞു.

Post a Comment

0 Comments