Ticker

6/recent/ticker-posts

Header Ads Widget

ഈ വർഷം കേരളത്തിൽ നിന്ന് 5747 പേർക്ക് ഹജ്ജ് ചെയ്യാം.

2022ലെ ഹജ്ജിനുള്ള കേന്ദ്ര കമ്മിറ്റി ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 5747 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുന്നത്. അർഹരായ അപേക്ഷകരിൽ നിന്ന് ഈ മാസം 26 നും 30 നും ഇടയിലായി നടക്കുന്ന നറുക്കെടുപ്പിലൂടെ തെരത്തെടുക്കപ്പെടുന്നവർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ച ക്വോട്ട 56601 ആണ്. ഇതിൽ 55164 സീറ്റ് വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകി. ഇതനുസരിച്ചാണ് കേരളത്തിലുള്ള 5747 പേർക്ക് അവസരം ലഭിക്കുന്നത്. ഇതിന് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവ് വരുന്ന സീറ്റുകളും കൂടി ലഭിച്ചാൽ കേരളത്തിൽ നിന്നും കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കും. ആഭ്യന്തര തീർത്ഥാടകരും വിദേശ തീർത്ഥാടകരും അടക്കം പത്ത്‌ ‌ ലക്ഷം പേർക്കാണ് ഇത്തവണ ഹജ്ജിന് അനുമതി.

65 വയസ്സിന് മുകളിലുള്ളവർക്ക് ഹജ്ജിന് അനുമതി നൽകില്ല. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ അനുമതി ഉണ്ടാവൂ എന്നും സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി വിദേശ തീർത്ഥാടകർക്ക് ഹജ്ജ് ചെയ്യാൻ സൗദി അറേബ്യ അനുമതി നൽകിയിരുന്നില്ല. എന്നാൽ കൊവിഡ് കുറഞ്ഞതിനാലാണ് ഇത്തവണ വിദേശ തീർത്ഥാടകരെ ഹജ്ജിന് അനുവദിക്കുന്നതെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

വിദേശ തീർത്ഥാടകർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. ദില്ലിയില്‍ ചേർന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ചെയർമാനെ തെരഞ്ഞെടുത്തത്.

Post a Comment

0 Comments