Ticker

6/recent/ticker-posts

Header Ads Widget

ഹാട്രിക്കുമായി തിളങ്ങി ക്യാപ്റ്റന്‍; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയത്തോടെ തുടക്കം......

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ആതിഥേയര്‍ തുടക്കം ഗംഭീരമാക്കി.

ഹാട്രിക്ക് നേടിയ ക്യാപ്റ്റന് ജിജോ ജോസഫാണ് കേരളത്തിനായി തിളങ്ങിയത്. ആറാം മിനിറ്റില്‍ കേരളത്തിന്റെ ഗോളടി തുടങ്ങിവെച്ച ജിജോ 57, 62 മിനിറ്റുകളിലും സ്‌കോര്‍ ചെയ്ത് ഹാട്രിക്ക് തികച്ചു.

38-ാം മിനിറ്റില്‍ നിജോ ഗില്‍ബെര്‍ട്ടും 81-ാം മിനിറ്റില്‍ അജയ് അലക്‌സുമാണ് കേരളത്തിന്റെ മറ്റു ഗോളുകള്‍ നേടിയത്.

യോഗ്യതാ റൗണ്ടില്‍ ഗോളടി കേരളം ഫൈനല്‍ റൗണ്ടിലും തുടരുന്നതിനാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷിയായത്. മികച്ച മുന്നേറ്റങ്ങളോടെ കേരള താരങ്ങള്‍ കളംനിറഞ്ഞ് കളിച്ചു.

തിങ്കളാഴ്ച പശ്ചിമ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ക്ലബ്ബ് കരിയറിലെ അമ്പതാം ഹാട്രിക്ക് ​ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം

പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ചിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക് നേട്ടം. ക്ലബ്ബ് കരിയറിലെ അമ്പതാം ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. റോണാൾഡോയുടെ കരുത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരിക്കൽക്കൂടി വിജയതീരമണഞ്ഞു. ഈ സീസണിലെ യുണൈറ്റഡിനായുള്ള 21ആം ഗോളാണ് അദ്ദേഹം നേടിയത്. വിജയത്തോടെ, ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ വര്‍ധിപ്പിക്കാന്‍ യുണൈറ്റഡിനായി. തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിലെ അറുപതാമത്തെയും ക്ലബ് കരിയറിലെ അമ്പതാമത്തെയും ഹാട്രിക്കാണ് റൊണോള്‍ഡോ സ്വന്തമാക്കിയത്. (Cristiano Ronaldo scores his 50th hat-trick of his club career)

യുണൈറ്റഡ് ഏഴാം മിനിട്ടില്‍ തന്നെ മത്സരത്തില്‍ ലീഡ് നേടിയിരുന്നു. ഡിഫന്‍സില്‍ നിന്ന് എലാങ്ക നോര്‍വിച് പന്ത് റൊണാള്‍ഡോക്ക് നല്‍കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ റൊണാള്‍ഡോ അനായാസം പന്ത് വലയിലെത്തിച്ചു. തുടർന്ന് 32ആം മിനിട്ടില്‍ അലക്‌സ് ടെല്ലസ് എടുത്ത കോര്‍ണറില്‍ നിന്ന് ഒരു ഹെഡ്ഡറിലൂടെ റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടി.

2 ഗോളിന്റെ ബലത്തിൽ അനായാസ വിജയം നേടുമെന്ന് കരുതിയ യുണൈറ്റഡ് പിന്നീട് രണ്ട് ഗോളുകള്‍ വഴങ്ങി പിന്നോട്ട് പോയെങ്കിലും വീണ്ടും രക്ഷകനായി ക്രിസ്റ്റ്യാനോ എത്തുകയായിരുന്നു. 76ാം മിനിട്ടിൽ ഫ്രീകിക്കില്‍ നിന്നായിരുന്നു നിർണായക ഹാട്രിക്ക് ഗോള്‍ പിറന്നത്. ഇതോടുകൂടി സ്റ്റേഡിയം ഇളകിമറിഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 54 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നോര്‍വിച്ച് അവസാന സ്ഥാനത്തുമാണ്. 57 പോയിന്റുകളുള്ള ടോട്ടന്‍ഹാം ഹോട്‌സ്പര്‍ നാലാം സ്ഥാനത്തും 54 പോയിന്റുള്ള ആഴ്സണല്‍ ആറാം സ്ഥാനത്തുമാണ്. നേരത്തെ സ്പര്‍സിനെതിരെയും റൊണാള്‍ഡോ ഹാട്രിക്ക് നേടിയിരുന്നു.

Post a Comment

0 Comments