സംസ്ഥാനത്ത വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെ എസ് ഇ ബി. വൈദ്യുതി ലഭ്യതയിലെ താത്കാലിക കുറവ് പരിഹരിച്ചതായി കെ എസ് ഇ ബി അറിയിച്ചു. യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ബാംങ്കിംഗ് സ്വാപ് ടെൻഡർ മുഖാന്തരം അടിയന്തരമായി 200 മെഗാവാട്ട് വാങ്ങും
വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടിരുന്നു. അധികപണം നൽകി വൈദ്യുതി വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം നാളയോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നല്ലളത്ത് വൈദ്യുതി ഉത്പാദനം ഉടൻ തുടങ്ങും. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളാണ്. അതിരപ്പിള്ളി ഒഴികെയുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിന്‍റെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാരിന്‍റെയും കെഎസ്ഇബിയുടെയും നീക്കം.
നിലവില്‍ 14 സംസ്ഥാനങ്ങളില്‍ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളില്‍ സാധാരണ നില കൈവരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.
സംസ്ഥാനത്ത് 28-4-2022-ന് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വെള്ളിയാഴ്ച (29-4-2022ന്) നിയന്ത്രണം ഉണ്ടായിരുന്നില്ല. ശനിയാഴ്ച (30-4-2022നും) നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇതിനിടയില്‍ 28-4-2022-ന് മാത്രമാണ് 15 മിനുട്ട് ലോഡ് നിയന്ത്രണം നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശ് പവര്‍ ട്രേഡിങ് കോര്‍പ്പറേഷന്‍ ബാങ്കിങ് ഓഫര്‍ മുഖേന ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുന്‍പുള്ളതിലും താഴ്ന്ന നിരക്കില്‍ (100.05) സ്വീകരിക്കാനും വൈദ്യുതി 3-5-2022 മുതല്‍ ലഭ്യമാക്കി തുടങ്ങാനും കെ.എസ്.ഇ.ബി.എല്‍. തീരുമാനിച്ചു. ഇതിനു പുറമേ, പവര്‍ എക്‌സ്‌ചേഞ്ച് ഇന്‍ഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാര്‍ ചെയ്യുവാന്‍ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് താല്‍ക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂര്‍ണമായും മറികടന്നത്. എന്നിരിക്കിലും ഊര്‍ജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങള്‍ വൈകീട്ട് 6 മുതല്‍ 11 വരെ പരമാവധി ഒഴിവാക്കാന്‍ അഭ്യര്‍ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു.
0 Comments