ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷാ തീയതി മാറ്റിവച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. മെയ് 21ന് നടക്കേണ്ട പരീക്ഷ ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ തീയതി നീട്ടിയെന്നാണ് പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളില്‍ പറയുന്നത്.
എന്നാല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത് സര്‍വീസസ് ഇത്തരത്തിലൊരു അറിയിപ്പ് നല്‍കിയിട്ടില്ല. പ്രചരിക്കുന്ന പൂര്‍ണമായും തെറ്റാണ്. തീരുമാനിച്ചത് പ്രകാരം മെയ് 21ന് രാവിലെ 9 മണി മുതല്‍ 12 വരെയാണ് നീറ്റ് പരീക്ഷ നടക്കുക. നേരത്തെ മാര്‍ച്ച് 12 ന് നടക്കാനിരിക്കുന്ന പരീക്ഷ മെയ് മാസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
0 Comments