Ticker

6/recent/ticker-posts

Header Ads Widget

ഇനി വീട്ടിലിരുന്ന് എഴുതാം, ഷാര്‍ജയിലെ ഡ്രൈവിംഗ് തിയറി പരീക്ഷ


ഷാര്‍ജയിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇനി മുതല്‍ തിയറി പരീക്ഷയില്‍ സ്വന്തം വീടിന്റെയോ ഓഫിസിന്റെയോ സൗകര്യമുള്ള ഇടത്തിലിരുന്ന് പങ്കെടുക്കാം. ഡ്രൈവര്‍മാര്‍ക്ക് എമിറേറ്റില്‍ മികച്ച സേവനം നല്‍കുന്നതിനായാണ് ഷാര്‍ജ പോലീസ് ‘ഈ സ്്മാര്‍ട്ട് തിയറി ടെസ്റ്റ്’ ഓപ്ഷന്‍ ആരംഭിച്ചിരിക്കുന്നത്. മുന്‍പ് ഡ്രൈവിംഗ് തിയറി ടെസ്റ്റില്‍ പങ്കെടുക്കുന്നതിനായി കസ്റ്റമര്‍ സെന്ററുകളെയോ ഡ്രൈവിംഗ് സ്ഥാപനങ്ങളെയോ ആശ്രയിക്കണമായിരുന്നു.

വീട്ടിലിരുന്ന് പരീക്ഷയെഴുതാനുള്ള സൗകര്യം അനുവദിക്കുന്നത് വഴി ഡ്രൈവിംഗ് സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഷാര്‍ജ പൊലീസ് പറഞ്ഞു.

രാജ്യത്തെ ലൈസന്‍സിംഗ് വകുപ്പുകളുടെ തലത്തില്‍ ഇത്തരത്തിലുള്ള ആദ്യ സേവനമാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് ഷാര്‍ജ പോലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്സ് ലൈസന്‍സിംഗ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ റാഷിദ് അഹമ്മദ് അല്‍ ഫര്‍ദാന്‍ പറഞ്ഞു. കംപ്യൂട്ടറികളിലൂടെ മാത്രമല്ല ടാബ്ലെറ്റുകളിലൂടെയോ മൊബൈല്‍ ഫോണുകളിലൂടെയോ ടെസ്റ്റിനായുള്ള ലിങ്ക് ആക്‌സസ് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments