Ticker

6/recent/ticker-posts

Header Ads Widget

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരിൽ നടക്കും. പൊലീസ് മൈതാനിയിൽ പ്രത്യേകമൊരുക്കിയ വേദിയിൽ വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം നിർവഹിക്കും.

പൊലീസ് മൈതാനിയിൽ ഇന്ന് മുതൽ 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. മന്ത്രി കെ. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരും ജനപ്രതിനിധികളും,സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. വാർഷിക ദിനമായ മെയ് 20 വരെ നീളുന്ന ആഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്നത്.

Post a Comment

0 Comments