പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന രീതി യുഎഇ നിര്‍ത്തലാക്കുന്നു. താമസവിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. ഏപ്രില്‍ 11 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിഎ) സര്‍ക്കുലര്‍ പുറത്തിറക്കി. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളില്‍ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. വിദേശത്ത് നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിമാനകമ്പനികള്‍ക്ക് പാസ്‌പോര്‍ട്ട് നമ്പറും എമിറേറ്റ്‌സ് ഐഡിയുടെ പരിശോധിച്ചാല്‍ യാത്രക്കാരന്റെ വിസയുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ യുഎഇ എമിറേറ്റ്‌സ് ഐഡി, കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് പരിഷ്‌കരിച്ചിരുന്നു.
ഫോബ്‌സ് പട്ടിക; മലയാളികളില്‍ എംഎ യൂസഫലി ഒന്നാമത്.
ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ഈ വര്‍ഷത്തെ പട്ടികയില്‍ ആഗോള തലത്തില്‍ 490-ാം സ്ഥാനമാണ് യൂസഫലിക്ക്.
റമദാൻ: ദുബായ് ഫ്രെയിം, ദുബായ് സഫാരി, മറ്റു പാർക്കുകൾ തുടങ്ങിയവയുടെ പ്രവർത്തന സമയം.
ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെയാണ് ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ദുബായ് ഫ്രെയിം, ദുബായ് സഫാരി, മറ്റു പാർക്കുകൾ തുടങ്ങിയവ റമദാനിൽ താഴെ പറയുന്ന പ്രവർത്തന സമയം പാലിക്കുന്നതാണ്:
മുഷ്‌രിഫ് നാഷണൽ പാർക്ക് – ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണിവരെ.
അൽ സഫ പാർക്ക് – ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണിവരെ.
സബീൽ പാർക്ക് – ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണിവരെ.
അൽ ഖോർ പാർക്ക് – രാവിലെ 9 മുതൽ രാത്രി 10 മണിവരെ.
അൽ മംസാർ പാർക്ക് – രാവിലെ 8 മുതൽ രാത്രി 10 മണിവരെ.
ദുബായ് ഫ്രെയിം – രാവിലെ 11 മുതൽ രാത്രി 7 മണിവരെ.
ഖുറാനിക് പാർക്ക് – രാവിലെ 10 മുതൽ രാത്രി 10 മണിവരെ.
മൗണ്ടൈൻ ട്രാക്ക് – രാവിലെ 6 മുതൽ വൈകീട്ട് 5.30 വരെ.
റെസിഡൻഷ്യൽ പാർക്കുകൾ, തടാകങ്ങൾ മുതലായവ – രാവിലെ 8 മുതൽ രാത്രി 1 മണിവരെ.
ദുബായ് സഫാരി പാർക്ക് – രാവിലെ 10 മുതൽ വൈകീട്ട് 6 മണിവരെ. വൈകീട്ട് 6 മണിമുതൽ രാത്രി 12 വരെ.
ചിൽഡ്രൻസ് സിറ്റി – തിങ്കൾ മുതൽ വെള്ളിവരെ: രാവിലെ 9 മുതൽ വൈകീട്ട് 4 വരെ. ശനി, ഞായർ: രാവിലെ 11 മുതൽ വൈകീട്ട് 4 വരെ
0 Comments