Ticker

6/recent/ticker-posts

Header Ads Widget

എസ്.ബി.ഐയിൽ ഒ.ടി.പി ഉപയോഗിച്ച് പണം പിൻവലിക്കുന്നതെങ്ങനെ?

ഉപയോക്തകളെ തട്ടിപ്പുകളിൽ നിന്നും സംരക്ഷിക്കുന്നതിനാണ് എസ്.ബി.ഐ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ രീതി അവതരിപ്പിച്ചത്. എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോഴാണ് ഒ.ടി.പി ആവശ്യമായി വരിക. 10,000 രൂപക്ക് മുകളിൽ പിൻവലിക്കുമ്പോഴാണ് ഈ നിബന്ധനയുള്ളത്. 2020 ജനുവരി ഒന്നിന് അവതരിപ്പിച്ച സംവിധാനം തട്ടിപ്പുകൾ ഒരു പരിധി വരെ തടയുമെന്നാണ് എസ്.ബി.ഐ വ്യക്തമാക്കുന്നത്.

ഒ.ടി.പി ഉപയോഗിച്ച് പണം പിൻവലിക്കുന്ന വിധം.

എ.ടി.എമ്മുകളിലെ പണം പിൻവലിക്കുന്നതിനാണ് ഒ.ടി.പി നിർബന്ധം.

ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിലേക്കാണ് ഒ.ടി.പി വരിക.

നാലക്ക ഒ.ടി.പി ഉപയോഗിച്ചാണ് യുസർ വെരിഫിക്കേഷൻ നടത്തുക.

പിൻവലിക്കേണ്ട തുക രേഖപ്പെടുത്തിയതിന് ശേഷം വരുന്ന വിൻഡോവിലാണ് ഒ.ടി.പി നൽകേണ്ടത്.

അതേസമയം, യു.പി.ഐ ഉപയോഗിച്ച് കാർഡുരഹിത ഇടപാടുകൾ എ.ടി.എമ്മുകളിൽ വ്യാപകമാക്കണമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആവ​ശ്യപ്പെട്ടിരുന്നു. ഇത് തട്ടിപ്പുകൾ കുറക്കുമെന്നാണ് ആർ.ബി.ഐയുടെ വിലയിരുത്തൽ. നിലവിൽ കാർഡില്ലാതെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്ന സംവിധാനം ചില ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.


Post a Comment

0 Comments