📲പ്രവാസി ക്ഷേമനിധി; റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് പരിഗണിക്കും.
✒️മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക റൂട്ട്സ് നല്‍കുന്ന എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇനി ആധികാരിക രേഖയായി സ്വീകരിക്കും. കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് നല്‍കേണ്ടതെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.
എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡിന് www.norkaroots.org എന്ന വെബ്‌സൈറ്റ് വഴിയും ക്ഷേമനിധി അംഗത്വത്തിന് www.pravasikerala.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. 18 മുതല്‍ 70 വരെയാണ് പ്രായപരിധി. അപകടം മൂലമുള്ള മരണത്തിന് നാലു ലക്ഷം രൂപയും സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും കാര്‍ഡ് ഉടമയ്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
🇸🇦ജനപ്രിയ ലോകനേതാവായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.
✒️ലോകനേതാക്കള്‍ക്കിടയില്‍ ജനപ്രിയനായി തെരഞ്ഞെടുക്കപ്പെട്ട് സൗദി കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഓസ്‌ട്രേലിയന്‍ തിങ്ക് ടാങ്ക് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ഡിസംബറില്‍ ഇന്തോനേഷ്യയില്‍ നടത്തിയ വോട്ടെടുപ്പിലാണ് ലോകനേതാക്കള്‍ക്കിടയിലെ ദനപ്രിയ വ്യക്തിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഓസ്‌ട്രേലിയന്‍ റിസര്‍ച് സെന്റര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടെടുപ്പിന്റെ ഫലങ്ങള്‍ അനുസരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ജനപ്രീതിയെക്കാള്‍ മുമ്പിലാണ് സൗദി കിരീടാവകാശി. 257 ദശലക്ഷം ആളുകളാണ് ഇന്തോനേഷ്യയിലുള്ളത്.
2003 മുതല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളെയും രാഷ്ട്രീയക്കാരെയും കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പ് നടത്തുന്ന അന്താരാഷ്ട്ര തിങ്ക് ടാങ്കായ ഓസ്‌ട്രേലിയന്‍ റിസര്‍ച് സെന്ററിന്റെ വോട്ടെടുപ്പ് അനുസരിച്ച് 57 ശതമാനം പേരാമ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുണച്ചത്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് തൊട്ടു പിന്നില്‍. 52 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂഗ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ 44 ശതമാനവും റഷ്യന്‍ പ്ര,ിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ 40 ശതമാനവും നേടി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെയും ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെയും 34 ശതമാനം പേരാണ് പിന്തുണച്ചത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ പ്രധാനമന്ത്രിക്കും 38 ശതമാനം പേര്‍ പിന്തുണ നല്‍കി. 2017ല്‍ അമേരിക്കന്‍ ടൈം മാഗസിന്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഏറ്റവും സ്വാധീനമുള്ള ആഗോള വ്യക്തിയായി തെരഞ്ഞെടുത്തിരുന്നു. ആ വര്‍ഷം തന്നെ അമേരിക്കന്‍ ബ്ലൂംബര്‍ഗ് ഏജന്‍സി അദ്ദേഹത്തെ ലിസ്റ്റ് ഓഫ് 50ലേക്ക് തെരഞ്ഞെടുത്തിരുന്നു.
🇦🇪അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു.
✒️അബുദാബി: അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. 2020ല്‍ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയ പ്രകാരമാണ് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്രമേണ കുറയ്ക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതിയെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇഎഡി) അറിയിച്ചു.
പ്ലാസ്റ്റിക് കപ്പ് അടക്കം 16 ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി ഏജന്‍സി ആലോചിക്കുന്നുണ്ട്. 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റിറോഫോം പ്ലേറ്റുകളും കണ്ടെയ്‌നറുകളും നിരോധിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
മലിനീകരണം കുറച്ച് ആരോഗ്യകരമായ പരിസ്ഥിതിയും സുസ്ഥിര ജീവിതരീതിയും പ്രോത്സാഹിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുമാണ് ഈ സമഗ്ര നയമെന്ന് പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി. പുതിയ തീരുമാനം സംബന്ധിച്ച് എമിറേറ്റിലുടനീളം ബോധവത്കരണ ക്യാമ്പയിന്‍ നടത്തും. 90ലേറെ രാജ്യങ്ങളിലാണ് നിലവില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗ നിരോധനമുള്ളത്.
🇴🇲ഒമാനില്‍ ഇന്ന് 32 പുതിയ കൊവിഡ് കേസുകള്‍ മാത്രം; പുതിയ മരണങ്ങളില്ല.
✒️മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് മുക്തരുടെ എണ്ണം വര്‍ദ്ധിച്ചതിന് പുറമെ പുതിയ രോഗികളുടെ എണ്ണം അമ്പതില്‍ താഴെയായി. രാജ്യത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്ന. ചികിത്സയിലായിരുന്ന 76 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,83,492 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,88,603 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
98.7 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 4,253 പേര്‍ കൊവിഡ് മൂലം രാജ്യത്ത് ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 48 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ആറു പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
🇦🇪യുഎഇയില്‍ ഇന്ന് 243 കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 243 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 602 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുഎഇയില്‍ പുതിയ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്താത്ത തുടര്‍ച്ചയായ 31-ാമത്തെ ദിവസമാണിന്ന്.
പുതിയതായി നടത്തിയ 2,64,300 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,93,172 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,72,271 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 18,599 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇶🇦ഖത്തർ: ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
✒️രാജ്യത്ത് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഖത്തറിൽ ഭിക്ഷാടനം നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ധനസഹായം നൽകുന്നതിനായി ഔദ്യോഗിക ധര്‍മ്മസ്ഥാപനങ്ങളുടെ സേവനം ഉപയോഗിക്കാൻ ജനങ്ങളോട് മന്ത്രാലയം നിർദ്ദേശിച്ചു. ഭിക്ഷാടന നിരോധനം നടപ്പിലാക്കുന്ന വിഭാഗത്തിന് കീഴിൽ റമദാനിലുടനീളം രാജ്യത്ത് പ്രത്യേക പരിശോധനകൾ നടത്തിവരുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഭിക്ഷാടകരുടെ വിവരങ്ങൾ ഭിക്ഷാടന നിരോധനം നടപ്പിലാക്കുന്ന വിഭാഗത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറുന്നതിനായി 2347444 – 33618627 എന്നീ ഫോൺ നമ്പറുകൾ, Metrash2 ആപ്പ് എന്നിവ ഉപയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
🇧🇭ബഹ്‌റൈൻ: COVID-19 രോഗബാധിതർക്കുള്ള ഐസൊലേഷൻ മാനദണ്ഡങ്ങളിൽ ഏപ്രിൽ 7 മുതൽ മാറ്റം വരുത്തുന്നു.
✒️രാജ്യത്തെ COVID-19 രോഗബാധിതർക്കുള്ള ഐസൊലേഷൻ മാനദണ്ഡങ്ങളിൽ 2022 ഏപ്രിൽ 7 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഏപ്രിൽ 6-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ബഹ്‌റൈനിലെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. ഈ അറിയിപ്പ് പ്രകാരം ഐസൊലേഷനിലുള്ള COVID-19 രോഗബാധിതർക്ക് 2022 ഏപ്രിൽ 7 മുതൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ആവശ്യമെങ്കിൽ തങ്ങളുടെ ഐസൊലേഷൻ കാലാവധി നേരത്തെ പൂർത്തിയാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ഐസൊലേഷൻ നേരത്തെ അവസാനിപ്പിക്കുന്നതിന് ആഗ്രഹിക്കുന്ന ഐസൊലേഷനിലുള്ള രോഗബാധിതർക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് PCR ടെസ്റ്റ് നടത്താവുന്നതാണ്.
ഈ PCR ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഐസൊലേഷൻ അവസാനിപ്പിക്കാവുന്നതാണ്.
🇦🇪ദുബായ്: പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
✒️എമിറേറ്റിലെ പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. ഇതോടൊപ്പം കന്നുകാലി ചന്തകൾ, പക്ഷികളുടെ മാർക്കറ്റുകൾ തുടങ്ങിയവയുടെ പ്രവർത്തന സമയക്രമവും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
ദുബായിലെ പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം:
അൽ മാർമൂമ് ക്യാമൽ മാർക്കറ്റ് – ദിനവും രാവിലെ 7 മുതൽ രാത്രി 10 വരെ.
നൈഫ് സൂഖ് – ദിനവും രാവിലെ 9 മുതൽ രാത്രി 10 വരെ.
അൽ ഫാഹിദി സൂഖ്, ഹംരിയ സെൻട്രൽ മാർക്കറ്റ്, അൽ റാഷിദിയ സെൻട്രൽ മാർക്കറ്റ്, ട്രഡീഷണൽ മാർക്കറ്റ് – ദിനവും രാവിലെ 9 മുതൽ രാത്രി 11 വരെ.
ഫാൽക്കൺ ഹെറിറ്റേജ് ആൻഡ് സ്പോർട്സ് സെന്റർ, ഫർണിച്ചർ മാർക്കറ്റ് – വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ. വെള്ളിയാഴ്ച്ചകളിൽ വൈകീട്ട് 4 മുതൽ രാത്രി 10 വരെ.
ഹത്ത മാർക്കറ്റ് – ദിനവും രാവിലെ 7 മുതൽ രാത്രി 11 വരെ.
കന്നുകാലി ചന്തകൾ, പക്ഷികളുടെ മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തന സമയക്രമം:
ബേർഡ്‌സ് ആൻഡ് പെറ്റ്സ് മാർക്കറ്റ് – ദിനവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ. വൈകീട്ട് 4 മുതൽ രാത്രി 11 വരെ.
അൽ ഖുസൈസ് കാറ്റിൽ മാർക്കറ്റ് – ദിനവും രാവിലെ 6 മുതൽ രാത്രി 11 വരെ.
ബിൽഡിങ്ങ് മെറ്റീരിയൽസ് മാർക്കറ്റ് – ദിനവും രാവിലെ 10 മുതൽ വൈകീട്ട് 5 വരെയും, രാത്രി 8 മുതൽ അർദ്ധരാത്രി വരെയും (വെള്ളിയാഴ്ച്ചകളിൽ ഒഴികെ)
അൽ അയാസ് മാർക്കറ്റ് – ദിനവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ. വൈകീട്ട് 4 മുതൽ രാത്രി 11 വരെ.
അൽ തായ് ലൈവ്സ്റ്റോക്ക് യാർഡ്സ് – ദിനവും രാവിലെ 6 മുതൽ വൈകീട്ട് 6 വരെ.
🇶🇦ലോകകപ്പ് സമയത്ത് ഖത്തറിലെ താമസക്കാർക്ക് യാത്രാവിലക്കുണ്ടാവില്ല.
✒️ലോകകപ്പ് സമയത്ത് താമസക്കാർക്ക് ഖത്തറിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന രീതിയിലെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി അധികൃതർ. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവിരുദ്ധമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും യാത്രകളെ ലോകകപ്പ് ബാധിക്കുകയില്ലെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നഅമ അറിയിച്ചു.
ലോകകപ്പ് സമയത്ത് അവരും ഇവിടെയുണ്ടാകണമെന്നാണ് ആഗ്രഹമെന്നും താമസക്കാരുടെ യാത്രാവിലക്ക് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നും ഖാലിദ് അൽ നഅ്മ വ്യക്തമാക്കി. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂർണമെൻറിനിടയിൽ പൗരന്മാരെയും താമസക്കാരെയും വിലക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത സംബന്ധമായ ചോദ്യത്തിന്, തീർത്തും അടിസ്ഥാനരഹിതമാണെന്ന മറുപടി നൽകിയ അദ്ദേഹം വാർത്തകളെ പൂർണമായും തള്ളിക്കളയുകയും ചെയ്തു.
ജൂലൈക്ക് ശേഷം ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്താൽ താമസക്കാർക്ക് പിന്നീട് ലോകകപ്പ് കഴിയുന്നത് വരെ ഖത്തറിലേക്ക് മടങ്ങിയെത്താൻ സാധിക്കുകയില്ലെന്ന രീതിയിൽ ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും പുറത്തുവരാത്ത സാഹചര്യത്തിൽ രാജ്യത്തെ താമസക്കാർ ആശങ്കയിലാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വ്യക്തതയുമായി സുപ്രീം കമ്മിറ്റി തന്നെ രംഗത്ത് വന്നിരിക്കുന്നത്
🇸🇦നീണ്ട കാത്തിരിപ്പിനൊടുവിൽ നീറ്റ് പരീക്ഷക്ക് സൗദിയിൽ കേന്ദ്രം.
✒️നീണ്ട കാത്തിരിപ്പിനും സമ്മർദങ്ങൾക്കുമൊടുവിൽ സൗദി അറേബ്യയിലും നീറ്റ് പരീക്ഷക്ക് കേന്ദ്രം. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയുടെ സൗദിയിലെ കേന്ദ്രമായി റിയാദിനെ തെരഞ്ഞെടുത്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനമിറക്കി. സർക്കാർ സ്വകാര്യ കോളജുകളിൽ മെഡിക്കൽ, ഡെൻറൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്). റിയാദിൽ ഏതാനും വർഷങ്ങൾ സുഗമമായി നടന്ന പരീക്ഷ സ്‌മൃതി ഇറാനി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർത്തിവെച്ചത്. തുടർന്ന് വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും പരീക്ഷ സെന്‍ററിന് വേണ്ടി നിരന്തരം ആവശ്യപ്പെടുകയായിരുന്നു. വളരെ പ്രയാസങ്ങൾ നേരിട്ടാണ് കുട്ടികളും രക്ഷിതാക്കളും നാട്ടിൽ പോയി പരീക്ഷയിൽ പങ്കെടുത്തിരുന്നത്.
എന്നാൽ കോവിഡ് കാലത്ത് യാത്രാവിലക്കും ആരോഗ്യ പ്രശ്നങ്ങളും നേരിട്ടപ്പോൾ ആ വഴിയടയുകയും നിരവധി പേർക്ക് മെഡിസിൻ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. മറ്റ് ഗൾഫ് നാടുകളിൽ പോയിവരിക അതീവ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഒന്നായിരുന്നു. ഒട്ടുമിക്ക കുടുംബങ്ങൾക്കും അത് താങ്ങാവുന്നതായിരുന്നില്ല. വൈകിയെങ്കിലും അനുമതി ലഭിച്ചതിൽ വിദ്യാർഥികളും രക്ഷിതാക്കളും ഏറെ ആഹ്ലാദത്തിലാണ്. എന്നാൽ ഭൂമിശാസ്ത്രപരമായി അതിവിശാലമായ സൗദി അറേബ്യയിൽ ദമ്മാമിലും ജിദ്ദയിലും കൂടി പരീക്ഷാകേന്ദ്രം വന്നാലെ ആവശ്യങ്ങൾക്ക് പൂർണമായ പരിഹാരം ഉണ്ടാവൂ. സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ളവർക്ക് റിയാദിൽ എത്തിച്ചേരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
ഗൾഫിൽ യു.എ.ഇയിലെ മൂന്ന് സെന്‍ററുകൾ അടക്കം എട്ട് സെന്‍ററുകളാണ് പുതുതായി അനുവദിച്ചതായി വിജ്ഞാപനത്തിലുള്ളത്. ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും പുതിയ കേന്ദ്രങ്ങളുണ്ട്. ജൂലൈ 22 ന് ഞായറാഴ്ചയാണ് പുതിയ പരീക്ഷാ തിയതി. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മുതൽ 5.20 വരെയായിരിക്കും പരീക്ഷ സമയം.
🇸🇦സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 88 ആയി.
✒️ജിദ്ദ: സൗദിയിൽ പുതുതായി 114 രോഗികളും 303 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,51,518 ഉം രോഗമുക്തരുടെ എണ്ണം 7,36,316 ഉം ആയി.
പുതുതയായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 9,054 ആയി. നിലവിൽ 6,148 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 88 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 22, മക്ക 14, ത്വാഇഫ് 14, മദീന 13, അബഹ 4, ദമ്മാം 3, ജിസാൻ 3.
0 Comments