Ticker

6/recent/ticker-posts

Header Ads Widget

സോപ്പ് പൊടി നിർമാണ യന്ത്രത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു.

പാണ്ടിക്കാട് (മലപ്പുറം): സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്.

പിതാവ് ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി മരിച്ച കിടക്കുന്നത് കണ്ടത്.
Photo taken from Other Media News

ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ്പ് പൊടി നിർമാണത്തിൽ ഏർപ്പെടാറുണ്ട്. ഇതിനിടെയാകാം അപകടമെന്നാണ് നിഗമനം. മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന, പാണ്ടിക്കാട് പൊലീസ്, ട്രോമ കെയർ, പൊലീസ് വളന്റിയർമാർ, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഷാമിൽ.

മാതാവ്: സൗദാബി. സഹോദരങ്ങൾ: മിൻഹ, അഷ്മിൽ, ജുൻഹ.

Post a Comment

0 Comments