വൻ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രാജപക്സ രാജിവെക്കുമെന്ന് റിപ്പോർട്ടുകൾ. എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് നീക്കം. അതേസമയം, മഹീന്ദ രാജപക്സയുടെ സഹോദരൻ ഗോടബയ രജപക്സ പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്നേക്കും. സർക്കാറിനെതിരായ കനത്ത പ്രതിഷേധങ്ങളാണ് പ്രധാനമന്ത്രിയുടെ രാജിയിലേക്ക് വഴിയൊരുക്കുന്നത്. രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളെ നേരിടാനായി ശ്രീലങ്കയിലാകെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്പാടും രാജപക്‌സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്. ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് ആരോപണം. 2019-ലാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ അധികാരമേല്‍ക്കുന്നത്.
പ്രസിഡന്റ് രാജി സ്വീകരിച്ചോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെയാണ് രാജി.
കര്‍ഫ്യൂ നാളെ രാവിലെ വരെ തുടരുമെങ്കിലും ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, യൂട്യൂബ്, സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം സമൂഹിക മാധ്യമങ്ങള്‍ക്കാണ് വിലക്ക്. കൊളംബോയില്‍ പ്രതിഷേധ സമരം നടത്തിയ 700 ഓളം പേര്‍ അറസ്റ്റിലായി.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വയ്ക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ ട്വന്റിഫോറിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ രാജിവച്ചാല്‍ സാമ്പത്തിക മേഖല തിരിച്ചുവരും. രാജ്യത്ത് കുടുംബാധിപത്യമാണ് നിലനില്‍ക്കുന്നത്. അന്താരാഷ്ട്ര സമൂഹം ശ്രീലങ്കന്‍ ജനതയുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
0 Comments