Ticker

6/recent/ticker-posts

Header Ads Widget

തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ: അപേക്ഷ ഇനി മൊബൈൽ ഫോണിലും നൽകാം.....

തദ്ദേശസ്ഥാപനങ്ങളിലെ 213 സേവനങ്ങൾ ഓൺെലെൻ ആകുന്നതോടെ ഇനി അപേക്ഷകളും പരാതികളും സ്വന്തം കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് എവിടെയിരുന്നും ഏതു സമയത്തും നൽകാം. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്.) വഴിയാണ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നത്.

കുടുംബശ്രീ ഹെൽപ് ഡെസ്‌കിന്റെ സഹായവും തേടാം. ഇതോടെ ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവർത്തനം കടലാസുരഹിതമാകും. ഈ സംവിധാനങ്ങൾ ഉപയോഗിക്കാനാവാത്തവർക്ക് നേരിട്ടും അപേക്ഷിക്കാം. ഒറ്റ ലോഗിനിൽ എല്ലാ സോഫ്റ്റ്‌വേറിലേക്കും പോകാവുന്ന വിധത്തിലാണ് ഐ.എൽ.ജി.എം.എസ്. ക്രമീകരണം.

അപേക്ഷാ ഫീസും കോർട്ട്ഫീ സ്റ്റാമ്പിന്റെ വിലയും ഓൺലൈനായി നൽകണം. കൈപ്പറ്റ് രസീത്, അപേക്ഷകളിൽ സ്വീകരിക്കുന്ന നടപടി തുടങ്ങിയവ ഓൺലൈനിൽ അറിയാം. മെയിലിലും അപേക്ഷകന്റെ യൂസർ ലോഗിനിലും അക്ഷയ, ഫ്രണ്ട് ഓഫീസ് വഴിയും സേവനങ്ങളും സാക്ഷ്യപത്രങ്ങളും കിട്ടും.

കുടുംബശ്രീ ഹെൽപ് ഡെസ്‌ക്

ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളോടു ചേർന്ന് സജ്ജമാക്കുന്ന കുടുംബശ്രീ ഹെൽപ് ഡെസ്‌കിന് ഒരുവർഷത്തേക്ക് കെട്ടിടം, ഫർണിച്ചർ, വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് എന്നിവ പഞ്ചായത്ത് നൽകും. ഇതിനുശേഷം സ്ഥലവും വൈദ്യുതിയും മാത്രം നൽകും. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവർത്തനം. ഓഫീസിനു പുറത്ത് മറ്റു സ്ഥലങ്ങളിലും ഓൺലൈൻ സേവനത്തിന് കുടുംബശ്രീ സംരംഭം തുടങ്ങും.

മൈ അക്കൗണ്ട്

വ്യക്തികൾക്ക് സോഫ്റ്റ്‌വേറിൽ ‘മൈ അക്കൗണ്ട്’ തുറക്കാം. https://citizen.lsgkerala.gov.in എന്ന വൈബ്‌സൈറ്റിൽ ആധാർ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കാം. തപാലുകൾ ഫ്രണ്ട് ഓഫീസിൽ സ്വീകരിച്ച് ഇ-ഫയലിലാക്കും.

ഫ്രണ്ട് ഓഫീസ് സമയം

കുടുംബശ്രീ ഹെൽപ് ഡെസ്‌ക് ഉള്ളയിടങ്ങളിൽ 10 മുതൽ മൂന്നുവരെ. ഹെൽപ്പ് ഡെസ്‌ക് ഇല്ലാത്ത പഞ്ചായത്തുകളിൽ 10 മുതൽ 4.30 വരെ.

സർവീസ് ചാർജ്

ഹെൽപ് ഡെസ്‌ക് ഉൾപ്പെടെയുള്ള സേവനദാതാക്കൾക്ക് സേവനനിരക്ക് നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷയും അടിസ്ഥാന വിവരങ്ങളും രേഖപ്പെടുത്താൻ പേജ് ഒന്നിന് 10 രൂപ. അനുബന്ധ രേഖകൾ സ്‌കാൻ ചെയ്ത് അറ്റാച്ച് ചെയ്യാൻ ഒരു പേജിന് അഞ്ചുരൂപ.

സർട്ടിഫിക്കറ്റും അറിയിപ്പും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാൻ 10 രൂപ. നികുതികൾ, അപേക്ഷ നൽകുന്നതിനൊപ്പമല്ലാത്ത ഫീസുകൾ എന്നിവ അടയ്ക്കുമ്പോൾ നൽകുന്ന തുകയുടെ ഒരു ശതമാനം (കുറഞ്ഞത് 10 രൂപ മുതൽ പരമാവധി 100 വരെ) സർവീസ് ചാർജ് നൽകണം.

Post a Comment

0 Comments