Ticker

6/recent/ticker-posts

Header Ads Widget

വാഹനങ്ങളിലെ കിടിലന്‍ ലൈറ്റുകള്‍പിടികൂടാന്‍ എം.വി.ഡി; ഹെഡ്‌ലൈറ്റ് ഡിം ചെയ്തില്ലെങ്കിലും പിടിവീഴും.....

നിയമം അനുവദിക്കാത്ത ശക്തിയേറിയ ലൈറ്റുകള്‍ രാത്രിയില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രത്യേകപരിശോധന നടത്തുന്നു. എതിരേ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കുന്ന രീതിയില്‍ ലൈറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരേ 'ഓപ്പറേഷന്‍ ഫോക്കസ്' എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

അനധികൃത ലൈറ്റുകളും മറ്റും സ്ഥാപിച്ച് കേരളത്തില്‍നിന്ന് ഗോവയ്ക്ക് പോയ ബസ് കത്തിനശിക്കാനിടയായ സംഭവംകൂടി കണക്കിലെടുത്താണ് പരിശോധന നടത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എല്ലാ ആര്‍.ടി.ഒ.മാരോടും നിര്‍ദേശിച്ചത്.

മോട്ടോര്‍വാഹനവകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും 10 ദിവസം നീളുന്ന പരിശോധന. പിടിയിലാകുന്ന വാഹനങ്ങളിലെ അനധികൃത ലൈറ്റുകളും മറ്റും ഡ്രൈവര്‍മാര്‍തന്നെ ഇളക്കിമാറ്റി പഴയരൂപത്തില്‍ ആര്‍.ടി. ഓഫീസില്‍ ഹാജരാക്കണം. അല്ലാത്തപക്ഷം രജിസ്ട്രേഷന്‍ റദ്ദാക്കാനാണ് നിര്‍ദേശമുള്ളത്. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് പിഴയും ഈടാക്കും.

പരിശോധിക്കുന്നത് ഇതൊക്കെ

ഹെഡ് ലൈറ്റ് 'ഡിം' ചെയ്യാതിരിക്കല്‍

തീവ്രപ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗം

വിവിധ വര്‍ണങ്ങളുള്ള ലൈറ്റുകളുടെ ഉപയോഗം

ലേസര്‍ ലൈറ്റുകള്‍ പുറത്തേക്കോ മറ്റു വാഹനങ്ങളിലേക്കോ പ്രകാശിപ്പിക്കുക
രാത്രിയില്‍ ഹെഡ്ലൈറ്റുള്‍പ്പെടെയുള്ളവയില്ലാതെ സഞ്ചാരം

അനുമതിയില്ലാത്ത ഉപകരണങ്ങള്‍ ഘടിപ്പിക്കല്‍


Post a Comment

0 Comments