പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ഭീമമായ സംഖ്യ ടോൾ പിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ സംയുക്ത സമരസമിതിയുടെ തീരുമാനം. ഇന്ന് തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യബസുകൾ സർവ്വീസ് നടത്തില്ല. ഭീമമായ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമതൊഴിലാളി സംയുക്തസമിതി സംഘടിപ്പിക്കുന്ന നിരഹാരസമരം 23ാം ദിവസം പിന്നിട്ടു.
വാളയാറിലും പാലിയേക്കരയിലും നൽകുന്നതിന്റെ പത്തിരട്ടി തുകയാണ് ഓരോ മാസവും പന്നിയങ്കരയിൽ സ്വകാര്യബസുകൾ നൽകേണ്ടി വരുകയെന്നാണ് സംയുക്ത സമരസമിതിയുടെ പരാതി.ഈ തുക നൽകി സർവ്വീസ് നടത്തിയാൽ വേതനത്തിനുളളത് മിച്ഛം പിടിക്കുന്നത് പോയിട്ട് സർവ്വീസ് നടത്തിപ്പിന് തുക തുക വേറെ കണ്ടത്തേണ്ടിവരുമെന്നാണ് ബസുടമകളും ജീവനക്കാരും പറയുന്നത്
പലതവണ ബസ് ഉടമകളും ജീവനക്കാരും തൊഴിലാളി നേതാക്കളും സർക്കാർ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായിട്ടില്ല. ഭീമമായ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമതൊഴിലാളി സംയുക്തസമിതി സംഘടിപ്പിക്കുന്ന നിരഹാരസമരം 23ദിവസം പിന്നിട്ടു.ഉടൻ പ്രശ്‌നപരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സർവ്വീസുകൾ നിർത്തിവെക്കുമെന്നാണ് സംഘടനകൾ പറയുന്നത്.
സൂചനാ സമരമെന്നോണമാണ് ഇന്ന് തൃശൂർ,പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിവെച്ച് പ്രതിഷേധിക്കുന്നത്.
0 Comments