Ticker

6/recent/ticker-posts

Header Ads Widget

ഖത്തർ ലോകകപ്പ് സമയത്ത് താമസക്കാർക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ; വ്യക്തമാക്കി അധികൃതർ

ദോഹ: ലോകകപ്പ് വേളയിൽ താമസക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം വിലക്കുമെന്ന അഭ്യൂഹം ശരിയല്ലെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) യുടെ ഔദ്യോഗിക വക്താവ് ഖാലിദ് അൽ നാമ പറഞ്ഞു.

പൗരന്മാരുടെയോ താമസക്കാരുടെയോ പ്രവേശനവും പുറത്തുകടക്കലും ഖത്തർ ലോകകപ്പ് 2022 ബാധിക്കില്ല.

പക്ഷേ നിങ്ങൾ ലോകകപ്പിൽ പങ്കെടുക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം, യാത്ര ചെയ്യുന്നവർക്ക് യാത്രാ വിലക്ക് ഒന്നും തന്നെ ഉണ്ടാവില്ലെന്ന് അദ്ദേഹം ഖത്തർ ടിവിയുടെ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു.ടൂർണമെന്റിനിടെ രാജ്യത്തിലേക്കുള്ള പൗരന്മാരുടെയും താമസക്കാരുടെയും പ്രവേശനം നിയന്ത്രിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . 

അടുത്ത ജൂലൈക്ക് ശേഷം യാത്ര ചെയ്യരുത്, കാരണം നിങ്ങൾക്ക് രാജ്യത്തേക്ക് മടങ്ങാൻ കഴിയില്ല എന്ന് ഖത്തർ നിവാസികൾക്കിടയിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു .ഇത് നിരവധി താമസക്കാർക്കിടയിൽ ആശങ്കകൾക്ക് കാരണമായി, ഇതുമായി ബന്ധപ്പെട്ട് അധികാരികൾ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ ശരിയായിരിക്കുമെന്ന് പലരും തെറ്റിദ്ധരിച്ചു .എന്നാൽ ഇത് വെറും അഭ്യൂഹങ്ങളാണെന്നും ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അല്‍ നാമ വ്യക്തമാക്കി.

Post a Comment

0 Comments