യാത്രക്കാരെ ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. പരമാവധി 115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവുമുള്ള ബാഗേജുകള്‍ മാത്രമേ ഇങ്ങനെ അനുവദിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലാപ്‍ടോപ് ബാഗ്, ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന ഗിഫ്റ്റ് തുടങ്ങിയവയ്‍ക്ക് ഇളവ് ലഭിക്കും.
സ്‍ത്രീകളുടെ ഹാന്റ് ബാഗ്, ഓവര്‍കോട്ട് അല്ലെങ്കില്‍ റാപ്, ബ്ലാങ്കറ്റ്, ക്യാമറ, ബൈനോക്കുലര്‍, വായിക്കാനുള്ള സാധനങ്ങള്‍, കുട, വാക്കിങ് സ്റ്റിക്ക്, യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് യാത്രയ്‍ക്കിടയില്‍ കഴിക്കേണ്ട ഭക്ഷണം, കുട്ടികളുടെ ബാസ്‍കറ്റ്, മടക്കിവെയ്‍ക്കാവുന്ന വീല്‍ ചെയര്‍, ക്രച്ചസ്, ബ്രെയ്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങുന്ന ഗിഫ്‍റ്റ് സാധനങ്ങള്‍, ലാപ്‍ടോപ് കൊണ്ടുപോകുന്നതിനുള്ള ബാഗ് എന്നിവയ്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യേകമായ സുരക്ഷാ സാഹചര്യമുണ്ടായാല്‍ ഹാന്റ് ബാഗേജുകളുടെ വലിപ്പം വീണ്ടും കുറയ്‍ക്കുമെന്നും കൊണ്ടുപോകുന്ന എല്ലാ സാധനങ്ങളും നിര്‍ദിഷ്‍ട സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഇഷ്ട ടീമുകളുടെ മത്സരങ്ങൾ തെരഞ്ഞെടുക്കാം; ലോകകപ്പ് രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് നാളെ മുതൽ.
ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപ്പനക്ക് ചൊവ്വാഴ്ച തുടക്കം കുറിക്കും. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയാവുകയും ടീമുകളുടെയും മത്സരങ്ങളുടെയും ചിത്രം തെളിയുകയും ചെയ്ത സാഹചര്യത്തിൽ ആരാധകർക്ക് ഇഷ്ട ടീമുകളും മത്സരങ്ങളും തെരഞ്ഞെടുത്ത് തന്നെ ലോകകപ്പിന്‍റെ ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള അവസരമാണിത്.
ഖത്തർ സമയം ഉച്ചക്ക് 12 മണിയോടെ (ഇന്ത്യൻ സമയം 2.30) ഫിഫ വെബ്സൈറ്റിലെ ടിക്കറ്റ് ബുക്കിങ് വിൻഡോ തുറക്കപ്പെടും ( FIFA.com/tickets ). ഏപ്രിൽ 28 വരെയാണ് ടിക്കറ്റ് ബുക്കിങ് സമയം. ഖത്തർ സമയം ഉച്ചക്ക് 12 മണിയോടെ ടിക്കറ്റ് ബുക്കിങ് അവസാനിക്കും.
തുടർന്ന് മേയ് 31ഓടെ റാൻഡം നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ-മെയിൽ വഴി അറിയിപ്പ് ലഭിക്കുകയും പണമടച്ച് ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്യാം. നാലു വിഭാഗം ടിക്കറ്റുകളാണ് രണ്ടാം ഘട്ടത്തിൽ ആവശ്യക്കാർക്കായി ലഭ്യമാക്കുന്നത്.
ഇൻഡിവിജ്വൽ മാച്ച് ടിക്കറ്റ്, സപ്പോർട്ടർ ടിക്കറ്റ്, കണ്ടീഷണൽ സപ്പോർട്ടർ ടിക്കറ്റ്സ്, ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നീ നാല് വിഭാഗങ്ങളിൽ ആരാധകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം.
രണ്ടു ഭാഗങ്ങളായാണ് ഒന്നാം ഘട്ടത്തിൽ ടിക്കറ്റുകൾ വിറ്റഴിച്ചത്. 8.04 ലക്ഷം ടിക്കറ്റുകൾ ഈ ഘട്ടത്തിൽ വിറ്റഴിച്ചിരുന്നു.
ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച '100 കോടി ഭക്ഷണപ്പൊതികൾ' പദ്ധതിയിലേക്ക് നാല് കോടി രൂപ നല്‍കി എം.എ.യൂസഫലി.
അമ്പത് രാജ്യങ്ങളിലെ അർഹരായവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ (വൺ ബില്യൺ മീൽസ് പദ്ധതി) നൽകാനുള്ള യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പദ്ധതിയിലേക്ക് രണ്ട് മില്യൺ ദിർഹം (നാല് കോടി ഇന്ത്യന്‍ രൂപ) നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്, യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാഷിദ് ചാരിറ്റബിൾ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാകുന്നത്. ഈ മഹത്തായ മാനുഷിക സംരംഭത്തിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. വിശക്കുന്ന വ്യക്തിക്ക് ഭക്ഷണം നൽകുന്ന ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണ് എന്നതാണ് ഈ പദ്ധതി ലോകത്തിന് നൽകുന്ന സന്ദേശം. വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന ദുബായ് ഭരണാധികാരിയുടെ ഈ പ്രവർത്തനം മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്.
സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അതിലൂടെ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ പദ്ധതിയെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം (2021) 100 മില്യൺ മീൽസ് പദ്ധതിയിലൂടെ 220 മില്യൺ ആളുകൾകൾക്കാണ് ഭക്ഷണമെത്തിക്കാൻ സാധിച്ചത്. ലോകത്തെങ്ങുമുള്ള ദരിദ്രരുടെ മേൽ യുഎഇയുടെ കാരുണ്യവർഷമാണ് ഇത് പ്രതിഫലിക്കുന്നത്. ജാതി, മതം, വർഗം, വർണം രാജ്യം എന്നിവയൊന്നും പരിഗണിക്കാതെയായിരിക്കും വിതരണം.
ഇത് തുടർച്ചയായ മുന്നാം വർഷമാണ് ഭക്ഷണപ്പൊതി പദ്ധതിയിൽ യൂസഫലി പങ്കാളിയാകുന്നത്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ 100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിൽ 10 ലക്ഷം ദിർഹമാണ് യൂസഫലി നൽകിയത്. പലസ്തീൻ, ജോർദാൻ, സുഡാൻ, ബ്രസീൽ, കെനിയ, ഘാന, അംഗോള, നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ്, എതോപ്യ, കിർഗിസ്ഥാൻ ഉൾപ്പെടെ അമ്പത് രാജ്യങ്ങളിലെ നൂറു കോടി ആളുകൾക്കാണ് ഭക്ഷണ സഹായം എത്തിക്കുന്നത്.
0 Comments