കേരളത്തിൽ ചെറുനാരങ്ങയ്ക്ക് പൊള്ളും വില. ഒരു കിലോ ചെറുനാരങ്ങക്ക് 200ന് അടുത്താണ് നിലവിലെ വില. വെറും 60 ല്‍ നിന്നാണ് പൊള്ളും വിലയിലേക്ക് ചെറുനാരങ്ങ കുതിച്ചുകയറിയത്. ലഭ്യതയിലെ കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് സൂചന. വേനല്‍ തീവ്രമാവുമ്പോള്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ ഭക്ഷണത്തില്‍ ധാരാളമായി ഉപയോഗിക്കുന്നത് ശീലമാണ്. (lemon price increase to 200 per kg)
സംസ്ഥാനത്തെ സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റിനെ ചെറുനാരങ്ങയുടെ വിലക്കയറ്റം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വൈറ്റമിന്‍ സിയുടെ ഉപയോഗം വേനല്‍ക്കാലത്തുണ്ടാകുന്ന നിര്‍ജ്ജലീകരണത്തെ ചെറുക്കുമെന്നും എന്നാല്‍ വിലക്കൂടുതല്‍ ചെറുനാരങ്ങയുടെ ഉപയോഗം കുറക്കേണ്ട അവസ്ഥയിലെത്തിച്ചെന്നുമാണ് ഉപഭോക്താക്കളുടെ അഭിപ്രായം.
നിലവിലെ സാഹചര്യത്തില്‍ വില അടുത്തകാലത്തൊന്നും കുറയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകൂടിയതിനെ തുടര്‍ന്ന് ചെറുനാരങ്ങ വാങ്ങുന്നതില്‍ നിന്നും ആളുകള്‍ പിന്‍മാറുന്നത് വ്യാപാരികള്‍ക്കും തിരിച്ചടിയായി.
0 Comments