Ticker

6/recent/ticker-posts

Header Ads Widget

സന്തോഷ് ട്രോഫി; കപ്പിലേക്ക് കേരളത്തിന് രണ്ട് മത്സരങ്ങള്‍ മാത്രം; ഇന്ന് കര്‍ണാടകയെ നേരിടും.

സന്തോഷ് ട്രോഫിയില്‍ മുത്തമിടാന്‍ ഇനി കേരള ടീമിന് രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും. രാത്രി 8.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ നടക്കുന്ന രണ്ടാമത്തെ സെമിയില്‍ മണിപ്പൂരിന്റെ എതിരാളികള്‍ ബംഗാളാണ്.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ കേരളം ഇന്ന് കളത്തിലിറങ്ങുമ്പോള്‍ അന്തിമ ഫലത്തില്‍ കപ്പില്‍ മുത്തമിടണമെന്ന് മാത്രമാണ് കേരള ടീമിന്റെ ലക്ഷ്യം. മധ്യനിരയുടെ കരുത്തിലാണ് കേരളം ഇന്ന് കളത്തിലിറങ്ങുക. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെയും ജെസിന്റെയും വിഘ്‌നേഷിന്റെയുമെല്ലാം ബൂട്ടുകള്‍ എതിര്‍ ടീമിന്റെ ഗോള്‍ വല നിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം ഫുട്‌ബോളില്‍ കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം തിരികെകൊണ്ടുവരണം. ഇതിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയെന്ന് കേരളത്തിന്റെ പരിശീലകന്‍ ബിനോ ജോര്‍ജ് പ്രതികരിച്ചു.

Post a Comment

0 Comments