Ticker

6/recent/ticker-posts

Header Ads Widget

എസ്എസ്എല്‍സി ഫല പ്രഖ്യാപനം ജൂണ്‍ 10ന്, ഹയര്‍ സെക്കന്ററി ഫലം 12ന്.

പരീക്ഷാ ഫലം ജൂണ്‍ പത്തിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ 12ന് ഹയര്‍സെക്കന്ററി ഫലപ്രഖ്യാപനവും ഉണ്ടാകും.

നേരത്തേ ജൂണ്‍ 15ന് എസ്എസ്എല്‍സി ഫലവും, 20ന് ഹയര്‍സെക്കന്ററി ഫലവും പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്നത്. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്‌കൂളുകള്‍ തുറക്കുന്നതിനു സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി: വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തും: വി. ശിവൻകുട്ടി

സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള (Pravesanolsavam) എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). ജൂൺ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇതേസമയം സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 75 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നാടിനു സമർപ്പിക്കുന്നതിന്റെ സംസ്ഥാനത ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുള്ള ക്രമീകരണങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചർച്ചകൾ പൂർത്തിയാക്കി. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും എത്തിക്കഴിഞ്ഞു. യു.പി, എൽ.പി. അധ്യാപകരുടെ പരിശീലം പൂർത്തിയാക്കി. ഹൈസ്‌കൾ, ഹയർ സെക്കൻഡറി അധ്യാപകർക്കു സ്‌കൂൾ തുറന്ന ശേഷം പരിശീലനം നൽകും. എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ അടക്കം മാനേജ്മെന്റിന്റെ ഒരു അവകാശവും സർക്കാർ കവർന്നെടുക്കില്ല. സ്‌കൂളുകളിൽ പി.ടി.എ. ഫണ്ട് പിരിവിന്റെ പേരിൽ കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments