Ticker

6/recent/ticker-posts

Header Ads Widget

ഭക്ഷ്യവിഷബാധ: ചെറുവത്തൂരില്‍ പെണ്‍കുട്ടി മരിച്ചു; ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയില്‍

ചെറുവത്തൂര്‍: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം. ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയിലാണ്. കടുത്ത പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 29, 30 ദിവസങ്ങളില്‍ ചെറുവത്തൂരിലെ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായ ദേവനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഞായറാഴ്ച മരിച്ചത്. ഇതേത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞ 14 പേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പ്രത്യേകം ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂള്‍ബാര്‍ അടച്ചുപൂട്ടിയെന്നാണ് ലഭ്യമായ വിവരം. മറ്റ് നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അധികൃതര പറഞ്ഞു.

Post a Comment

0 Comments