രാജ്യത്ത് ടോള്‍ പിരിവ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനും നീക്കമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ രീതിയിലാകും പരിഷ്‌കരണം ഏര്‍പ്പെടുത്തുക.
പുതിയ സംവിധാനം വരുന്നതോടെ ഉപഗ്രഹ നാവിഗേഷന്‍ വഴിയാകും ടോള്‍ പിരിക്കുക.ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ രാജ്യത്തെ 97 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് ഉപയോഗിച്ചാണ് ടോള്‍ പിരിക്കുന്നത്. ടോള്‍ പാതയിലൂടെ മുഴുവന്‍ ദൂരം സഞ്ചരിച്ചില്ലെങ്കിലും തുക പൂര്‍ണമായും നല്‍കേണ്ടിവരും എന്നാണ് ഇതിന്റെ പോരായ്മ. പുതിയ സംവിധാനം വരുന്നതോടെ ഇതില്‍ മാറ്റം വരും.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിജയകരമായി പരീക്ഷിച്ച രീതി ഇന്ത്യയില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 1.37 ലക്ഷം വാഹനങ്ങളില്‍ ഇതിന്റെ ട്രയല്‍ നടന്നുവരികയാണ്. ട്രയലിന്റെ ഫലം അനുസരിച്ച് പുതിയ രീതിയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments