ദില്ലിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍തീപിടുത്തം. 20ൽ അധികം പേര്‍ വെന്ത് മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. 40 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എഴുപത് പേരെ രക്ഷപ്പെടുത്തി. ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ദില്ലി തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ദുഖം രേഖപ്പെടുത്തി.
കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ കുടുങ്ങികിടക്കുന്നതായി സൂചനകളുണ്ട്. തിരച്ചിലും രക്ഷാപ്രവവര്‍ത്തനവും തുടരുകയാണ്. നിരവധി കമ്പനികളുടെ ഓഫീസുകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
വൈകീട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് ആദ്യ വിവരം ലഭിച്ചതെന്നാണ് അഗ്നിശമനസേനാംഗങ്ങള്‍ അറിയിക്കുന്നത്.
0 Comments