Ticker

6/recent/ticker-posts

Header Ads Widget

മുക്കത്ത് പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടി ഭക്ഷ്യ സുരക്ഷാ വിഭാഗം.

മുക്കത്ത് പഴകിയ മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മുക്കം അഗസ്ത്യൻ മുഴിയിലെ മത്സ്യമാർക്കറ്റിൽ നിന്നുമാണ് പഴകിയ മത്സ്യങ്ങൾ പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടിയത്. മത്സ്യ കടയ്ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ല. കട അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥ നിർദ്ദേശം നൽകി.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പഴകിയതും മാലിന്യം കലർത്തിയതുമായ മത്സ്യം വിതരണം ചെയ്യുന്നെന്ന പരാതിയിൽ ശക്തമായി നടപടിയെടുക്കാൻ ആരോഗ്യ ഭക്ഷ്യ സുരക്ഷ വിഭാഗങ്ങളോട് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.

മുക്കത്തെ ഹോട്ടലുകളിലെ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തി.

നഗരസഭ പരിധിയിലെ ഹോട്ടലുകളും ബേക്കറികളും കൂൾബാറുകളും കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് സംഘം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ കണ്ടെത്തി.

നഗരസഭാപരിധിയിലെ 16 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ എണ്ണ, മയണൈസ്, പഴകിയ മൈദമാവ് എന്നിവ കണ്ടെത്തി നശിപ്പിച്ചത്. നഗരസഭാ കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു പരിശോധന. പഴകിയ ഭക്ഷണപദാർഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെയും ലൈസൻസ് ഇല്ലാത്തവയുടെ പേരിലും കർശനനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.

നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജെ.എച്ച്.ഐ.മാരായ ശ്രീജിത്ത്, ബീധാ ബാലൻ, സജിത എന്നിവരും സ്ക്വാഡിലുണ്ടായിരുന്നു. സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്നും വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

Post a Comment

0 Comments