Ticker

6/recent/ticker-posts

Header Ads Widget

യു.എ.ഇ. ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ.

🇦🇪യു എ ഇ: പുതിയ അഞ്ച്, പത്ത്, അമ്പത് ദിർഹം കറൻസി നോട്ടുകൾ എ ടി എം മെഷീനുകളിൽ ലഭ്യമാക്കിയതായി CBUAE.

✒️അടുത്തിടെ പുറത്തിറക്കിയ പുതിയ അഞ്ച്, പത്ത്, അമ്പത് ദിർഹം കറൻസി നോട്ടുകൾ രാജ്യത്ത് പ്രചാരത്തിൽ വന്നതായും, യു എ ഇയിലെ മുഴുവൻ ബാങ്കുകളിലേക്കും ഇവ വിതരണം ചെയ്തതായും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 ഏപ്രിൽ 30-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ പുതിയ നോട്ടുകളെക്കുറിച്ച് പൊതുജങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും, അവയുടെ പ്രചാരണം കൂട്ടുന്നതിനുമായി യു എ ഇ ബാങ്ക്സ് ഫെഡറേഷനുമായി ചേർന്ന് കൊണ്ട് രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനം ബാങ്കുകളുടെ എ ടി എം മെഷീനുകളിൽ പുതിയ അഞ്ച്, പത്ത്, അമ്പത് ദിർഹം കറൻസി നോട്ടുകൾ ലഭ്യമാക്കിയതായി CBUAE അറിയിച്ചിട്ടുണ്ട്.

എമിറേറ്റ്സ് NBD, അബുദാബി കൊമേർഷ്യൽ ബാങ്ക് (ADCB), ഫസ്റ്റ് അബുദാബി ബാങ്ക് (FAB), ബാങ്ക് ഓഫ് ഷാർജ തുടങ്ങിയ ബാങ്കുകളുടെ എ ടി എം മെഷീനുകളിൽ നിന്ന് ഈ പുതിയ കറൻസി നോട്ടുകൾ ലഭ്യമാണ്. 2022 ഏപ്രിൽ പകുതിയോടെയാണ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള അഞ്ച്, പത്ത് ദിർഹം മൂല്യമുള്ള കറൻസി നോട്ടുകൾ പുറത്തിറക്കിയത്.

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ രീതിയിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ നോട്ടുകൾ പരമ്പരാഗത കോട്ടൺ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈട് നിൽക്കുന്നതും, സുസ്ഥിരവുമാണ്. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നിലവിലുള്ള അഞ്ച്, പത്ത് ദിർഹം നോട്ടുകളുടെ അതേ നിറങ്ങൾ ഉപയോഗിച്ചാണ് ഈ നോട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

പുതിയ അഞ്ച് ദിർഹം നോട്ടിന്റെ മുൻവശത്ത് ‘അജ്‌മാൻ ഫോർട്ട്’, പുറക് വശത്ത് റാസ് അൽ ഖൈമയിലെ ധായാഹ് ഫോർട്ട് എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ടയു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പോളിമർ ഉപയോഗിച്ച് നിർമ്മിച്ച ഒരു പുതിയ 50 ദിർഹത്തിന്റെ ബാങ്ക് നോട്ട് 2021 ഡിസംബർ 7-ന് പുറത്തിറക്കിയിരുന്നു. പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ 50 ദിർഹം ബാങ്ക് നോട്ട് യു എ ഇയിൽ വിതരണം ചെയ്യുന്ന ഇത്തരത്തിലെ ആദ്യത്തെ ബാങ്ക് നോട്ടായിരുന്നു.

🇦🇪യു എ ഇ: 2022 മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കുറഞ്ഞു.

✒️2022 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022 ഏപ്രിൽ 29-നാണ് യു എ ഇ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം പെട്രോൾ വിലയിൽ 2022 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡീസൽ വില കഴിഞ്ഞ മാസത്തേക്കാൾ ഉയർന്നിട്ടുണ്ട്.

2022 മെയ് മാസത്തെ യു എ ഇയിലെ ഇന്ധന വില:
സൂപ്പർ 98 – ലിറ്ററിന് 3.66 ദിർഹം. (2022 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.74 ദിർഹം ആയിരുന്നു)
സ്പെഷ്യൽ 95 – ലിറ്ററിന് 3.55 ദിർഹം. (2022 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.62 ദിർഹം ആയിരുന്നു)
ഇ-പ്ലസ് 91 – ലിറ്ററിന് 3.48 ദിർഹം. (2022 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.55 ദിർഹം ആയിരുന്നു)
ഡീസൽ – ലിറ്ററിന് 4.08 ദിർഹം. (2022 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 4.02 ദിർഹം ആയിരുന്നു)
2022 മെയ് 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.

🇦🇪യു എ ഇ: സർക്കാർ സ്ഥാപനങ്ങളിലെത്തുന്നവരുടെ അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 30 ദിവസമാക്കി ഉയർത്തിയതായി FAHR.

✒️രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത മുപ്പത് ദിവസമാക്കി ഉയർത്തിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു. 2022 ഏപ്രിൽ 30-നാണ് FAHR ഇക്കാര്യം അറിയിച്ചത്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുടെ ഗ്രീൻ പാസ് സാധുത നിലവിലെ 14 ദിവസം എന്നതിൽ നിന്ന് 30 ദിവസമാക്കി ഉയർത്തുന്നതിനാണ് FAHR തീരുമാനിച്ചിരിക്കുന്നത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് FAHR ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ 29 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം FAHR എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, മന്ത്രാലയങ്ങൾക്കും നൽകിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനം തീരെ കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.

🇦🇪യുഎഇയില്‍ ഇന്ന് 240 പുതിയ കൊവിഡ് കേസുകള്‍; 392 പേര്‍ക്ക് രോഗമുക്തി.

✒️യുഎഇയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന  392 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 2,31,652 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  8,98,811   പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,82,223 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 14,286 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪75-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ ആകെ 1,912,500 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി ഭാഗ്യശാലികള്‍.

✒️ദുബൈ: യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 75-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 36  ഭാഗ്യവാന്മാര്‍ 1,000,000  ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 27,777  ദിര്‍ഹം വീതമാണ് നേടിയത്. 8,9,18,34,40 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 1,750 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.

മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 13906195, 13878885,  13841834 എന്നീ ഐഡികളിലൂടെ യഥാക്രമം അനീഷ്, മൊഹമ്മദ്, മുഹമ്മദ്  എന്നിവര്‍ വിജയികളായി. ആകെ 1,912,500.  ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 മെയ് 7  ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. അടുത്ത ആഴ്ചത്തെ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 2,000,000 ദിര്‍ഹമാക്കി ഇരട്ടിപ്പിച്ചിട്ടുണ്ട്.

ഏറെ കാത്തിരുന്ന ഈദ് സ്പെഷ്യല്‍ മെഗാ റാഫിള്‍ ഡ്രോയും ഷോയിലുണ്ടായിരുന്നു. 13166467 എന്ന ഐഡിയിലൂടെ ഖാലിദ്   5.6 ലിറ്റര്‍ എഞ്ചിനോട് കൂടിയ 2022 മോഡല്‍ നിസാന്‍ പട്രോള്‍ പ്ലാറ്റിനം വി8 കാര്‍ സ്വന്തമാക്കി. ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഈ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി എന്‍റര്‍ ചെയ്യപ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിക്കുക. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‍സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‍സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. മഹ്‍സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‍സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

Post a Comment

0 Comments