മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന ചട്ടവും കേരള മോട്ടോർ വാഹന ചട്ടങ്ങളും മോട്ടോർ വാഹന നികുതി നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തി ആൻഡ്രോയ്ഡ്
പ്ലാറ്റഫോമിൽ നിർമിച്ച് 29/05/2021 ൽ ബഹുമാനപ്പെട്ട കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു പ്രകാശനം നിർവഹിച്ച മൊബൈൽ അപ്ലിക്കേഷൻ ആണ് *Motor Vehicles Act and Rules*. തുടർന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന അവശ്യ പ്രകാരം 24 സംസ്ഥാനങ്ങളുടെ മോട്ടോർ വാഹന ചട്ടങ്ങളും നികുതി നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തി അപ്ലിക്കേഷന്റെ പുതിയ പതിപ്പ് ഇറക്കിയിരിക്കുകയാണ്. ആദ്യം ആൻഡ്രോയ്ഡ് പ്ലാറ്റഫോംമിൽ മാത്രം ലഭ്യമായിരുന്ന അപ്ലിക്കേഷൻ ഉപയോക്താക്കളുടെ ആവശ്യപ്രകാരം ആപ്പിൾ ios പ്ലാറ്റ്ഫോമിൽ കൂടി വികസിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് നടന്ന നാഷണൽ റോഡ് സേഫ്റ്റി കോൺഫറൻസ് ചടങ്ങിൽ വച്ച് പുതിയ പതിപ്പ് ബഹുമാനപ്പെട്ട രാജസ്ഥാൻ ഗതാഗത വകുപ്പ് മന്ത്രി ബ്രിജേന്ദ്ര സിംഗ് ഓല നിർവഹിച്ചു.
പുതിയ പതിപ്പിൽ മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും കൂടാതെ പ്രസക്തമായ സുപ്രീം കോടതി വിധികളോട് കൂടി ഇന്ത്യൻ ഭരണഘടനയും, IPC, CrPC, Evidence Act, Kerala പോലീസ് Act, Police Manual ഉം ഉൾപെടുത്തിയിട്ടുണ്ട്. അതോടൊപ്പം റോഡ് നിയമങ്ങളെ പറ്റിയും അറിഞ്ഞിരിക്കേണ്ട മോട്ടോർ വാഹന നിയമങ്ങളെയും ചട്ടങ്ങളും ഉൾപ്പെടുത്തി മലയാളത്തിൽ ഒരു ബുക്ക് കൂടി ഉൾപെടുത്തിയിട്ടുണ്ട്. അപ്ലിക്കേഷൻ വികസിപ്പിച്ചത് എറണാകുളം RT ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ആയ സി. എം അബ്ബാസ് ആണ്.
മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ അമർത്തുക.
For Android
For Apple store
0 Comments