Ticker

6/recent/ticker-posts

Header Ads Widget

കൊടിയത്തൂര്‍ പെയിൻ & പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ "സ്നേഹ സ്പര്‍ശം" നാളെ ദോഹയിൽ വെച്ച് നടക്കും

ദോഹ: ആതുര സാന്ത്വന രംഗത്ത് സ്തുതര്‍ഹ്യമായ സേവന പ്രവര്‍ത്തനങ്ങളുമായ് മുന്നോട്ടു പോകുന്ന കൊടിയത്തൂര്‍ പെയിന്‍ ആന്‍റ് പാലിയേറ്റീവ് അസോസിയേഷന്‍ - ഖത്തര്‍ ചാപ്റ്ററിന്‍റെ വാര്‍ഷിക സംഗമമായ 'സ്നേഹ സ്പര്‍ശം' വെള്ളിയാഴ്ച (20.05.2022) ഉച്ചക്ക് 12.30 മുതല്‍ അല്‍ വക്റയിലെ സ്കൂള്‍ ഗ്രൗണ്ടിൽ വെച്ച്‌ നടക്കും.

മാറാ രോഗത്താല്‍ ശയ്യാവലംബികളായ മനുഷ്യര്‍ക്ക് സ്വാന്തനമേകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി കൊടിയത്തൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമായി 24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന, നൂറ്റി അമ്പതോളം വളണ്ടിയര്‍മാരുള്ള സ്വന്തമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യുണിറ്റാണ് കൊടിയത്തൂർ പെയിന്‍ ആന്‍റ് പാലിയേറ്റീവ് അസോസിയേഷന്‍.

ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും നല്കുക എന്ന ഉദ്ദേശത്തോടെയാണ് 2013- ല്‍ അസോസിയേഷന്‍റെ ഖത്തര്‍ ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

കൊടിയത്തൂര്‍, ചെറുവാടി, നെല്ലിക്കാ പറമ്പ് , പന്നിക്കോട് പ്രദേശത്തുള്ളവരുടെ സംയുക്ത കൂട്ടായ്മയിലൂടെ കോവിഡ് കാലത്ത് ഉള്‍പ്പെടെ പാലിയേറ്റീവിന്‍റെ പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുവാന്‍ ഖത്തര്‍ ചാപ്റ്ററിന് സാധിച്ചു.

പാലിയേറ്റീവിന്‍റെ പ്രവര്‍ത്തനങ്ങളും ആവശ്യകതയും പ്രവാസ ലോകത്ത് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'സ്നേഹ സ്പര്‍ശം' വാര്‍ഷിക സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ വിവിധ മത്സര പരിപാടികളും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് നൗഫൽ കട്ടയാട്ട്, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ അറിയിച്ചു.

Malayalam 986 FM ആണ് പരിപാടിയുടെ ഒഫീഷ്യൽ റേഡിയോ പാർട്ണർസ്

സ്നേഹസ്പർശം പ്രോഗ്രാമിന്റെ കുറിച്ചും കൊടിയത്തൂർ പൈയൻ &  പാലിയേറ്റീവ് ഖത്തർ ചാപ്റ്ററിനെ കുറിച്ചും കൂടുതൽ അറിയാൻ ഫേസ്ബുക് & ഇൻസ്റ്റാഗ്രാം page ഫോളോ ചെയ്യുക


Post a Comment

0 Comments