ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2022 മെയ് 26, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. മെയ് 26 മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് പ്രത്യേക പെർമിറ്റുകൾ നിർബന്ധമാണ്.
ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം വക്താവ് ബ്രിഗേഡിയർ ജനറൽ സമി അൽ ഷുവൈരേഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 2022 മെയ് 26 മുതൽ മക്കയിലേക്കുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾ ലഭിച്ചിട്ടുള്ള പ്രവാസികൾക്ക് മാത്രമായിരിക്കും മക്ക നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സെക്യൂരിറ്റി കൺട്രോൾ സെന്ററുകളിൽ നിന്ന് ഇത്തരം പെർമിറ്റുകൾ ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു. കൃത്യമായ പെർമിറ്റുകൾ, രേഖകൾ എന്നിവ ഇല്ലാത്ത പ്രവാസികളെയും, വാഹനങ്ങളും മക്കയുടെ കവാടങ്ങളിൽ വെച്ച് തിരിച്ചയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മക്കയിൽ നിന്ന് ലഭിച്ചിട്ടുള്ള ഇഖാമ (റെസിഡൻസി പെർമിറ്റ്), ഉംറ പെർമിറ്റ്, ഹജ്ജ് പെർമിറ്റ്, മക്കയിലെ മക്കയിലെ പുണ്യ സ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നതിനുള്ള അധികൃതരിൽ നിന്നുള്ള എൻട്രി പെർമിറ്റ് എന്നീ രേഖകളുള്ള പ്രവാസികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഈ നിയന്ത്രണം 2022-ലെ ഹജ്ജ് തീർത്ഥാടന കാലം അവസാനിക്കുന്നത് വരെ തുടരുന്നതാണ്.
ഗാര്‍ഹിക തൊഴിലാളികള്‍, മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, ഹജ് കാലത്ത് മക്കയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സീസണ്‍ തൊഴില്‍ വിസകളില്‍ എത്തുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പ്രത്യേക പെര്‍മിറ്റ് അനുവദിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്. തങ്ങള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റുകള്‍ സ്ഥാപനങ്ങള്‍ക്ക് മുഖീം പോര്‍ട്ടല്‍ വഴിയും അനുവദിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
കോവിഡ് ഹജ്ജ് യാത്രനിരക്കിലും വർധന.
കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ഹജ്ജ് യാത്രക്കും ചെലവേറി. ഏറ്റവും ഒടുവിൽ ഇന്ത്യയിൽനിന്ന് ഹജ്ജ് സർവിസ് നടന്ന 2019ൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള നിരക്ക് 2,45,500 രൂപയും കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നവർക്ക് 2,46,500 രൂപയുമായിരുന്നു. രണ്ടു വർഷത്തിനു ശേഷം സർവിസ് പുനരാരംഭിച്ച ഇക്കുറി കേരളത്തിൽനിന്നുള്ള യാത്രനിരക്ക് 3,84,200 രൂപയാണ്. 1,38,700 രൂപയാണ് വർധന. കോവിഡ് പശ്ചാത്തലത്തിൽ യാത്ര, താമസ ഇനത്തിലുണ്ടായ വർധനയാണ് കാരണമായി പറയുന്നത്.
വാറ്റ് അഞ്ച് ശതമാനത്തിൽനിന്ന് 15 ആയും വിസ നിരക്ക് എന്ന ഇനത്തിൽ 300 റിയാലും കഴിഞ്ഞ വർഷം മുതൽ ഈടാക്കാൻ തീരുമാനിച്ചത് ഇക്കുറിയും തുടരും. മുമ്പ് വാറ്റ് അഞ്ച് ശതമാനവും വിസ നിരക്ക് സൗജന്യവുമായിരുന്നു. കൂടാതെ, ഇക്കുറി ആരോഗ്യ ഇൻഷുറൻസ് എന്ന പേരിൽ 100 റിയാൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇരു ഹറമുകൾക്കിടയിലുള്ള മെട്രോ ട്രെയിൻ യാത്രനിരക്കിലും വർധന ഉണ്ടാകുമെന്ന് ഹജ്ജ് കമ്മിറ്റി മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ ഈ ഇനത്തിലും വർധനയുണ്ടായതാണ് ഹജ്ജ് യാത്രച്ചെലവ് കൂടാൻ കാരണമായി പറയുന്നത്. കൂടാതെ, വിമാനടിക്കറ്റ് നിരക്കിലും വർധനയുണ്ടായി. 2019ൽ കരിപ്പൂരിൽ 72,421ഉം നെടുമ്പാശ്ശേരിയിൽ 73,427 രൂപയുമായിരുന്നു. ഇക്കുറി നെടുമ്പാശ്ശേരിയിൽനിന്നുള്ള നിരക്ക് 80,874 രൂപയാണ്. 8500ഓളം രൂപയാണ് ഈ ഇനത്തിൽ മാത്രം വർധിച്ചത്.
0 Comments