Ticker

6/recent/ticker-posts

Header Ads Widget

FACT CHECK: എസ്ബിഐയുടെ പേരിൽ വ്യാജ എസ്എംഎസുകൾ പ്രചരിക്കുന്നു; ശ്രദ്ധിക്കാൻ മുന്നറിയിപ്പ്, വിവരങ്ങൾ കൈമാറരുത്.

ദില്ലി: സ്റ്റേറ്റ് ബാക്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. അക്കൗണ്ട് ബ്ലോക്കായി എന്ന തരത്തിൽ മെസേജ് ലഭിക്കുന്ന ഉപയോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് എസ് ബി ഐ വ്യക്തമാക്കിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങൾ പങ്കിടരുതെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്. ഒരുതരത്തിലുള്ള വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിശദാംശങ്ങളും പങ്കിടാൻ പാടില്ല. മാത്രമല്ല ഇത്തരം ഇമെയിലുകളോ എസ്എംഎസോ ലഭിച്ചാൽ report.phishing@sbi.co.in എന്ന വിലാസത്തിൽ ഉടൻ അറിയിക്കണണെന്നും പി ഐ ബി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇൻഷുറൻസിന്റെ ലാഭം 26 ശതമാനം വർധിച്ചു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 26 ശതമാനം വർധിച്ച് 672.15 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ലാഭം 532.38 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ അതായത് 2021 ജനുവരി-മാർച്ച് കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 20,896.70 കോടി രൂപയായിരുന്നു. ഈ വർഷം അത് 2.5 ശതമാനം ഉയർന്ന് 21,427.88 കോടി രൂപയായി. സിംഗിൾ പ്രീമിയം വരുമാനവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ സിംഗിൾ പ്രീമിയത്തിൽ നിന്നുള്ള വരുമാനം 15,555.74 കോടി രൂപയായിരുന്നു. ഇത് 12 ശതമാനം ഉയർന്ന് 17,433.77 കോടി രൂപയായി. മാത്രവുമല്ല കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 2.21 ലക്ഷം കോടി രൂപയിൽ നിന്നും 2.67 ലക്ഷം കോടി രൂപയായി ഉയർന്നു

എന്താണ് എസ്ബിഐ ലൈഫ് ഇൻഷുറൻസ്

രാജ്യത്തെ പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനിയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബിഎന്‍പി പരിബാസ് കാര്‍ഡിഫും ഒരുമിച്ച് ചേർന്ന് 2000-ലാണ് എസ്ബിഐ ലൈഫ് ഇൻഷുറൻസ് സംരഭം ആരംഭിച്ചത്. പോളിസി ഉടമസ്ഥനില്‍ നിന്നുള്ള പ്രീമിയം, പലിശ, നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭവിഹിതം, നിക്ഷേപം വീണ്ടെടുക്കുകയോ വില്‍ക്കുമ്പോഴോ ഉള്ള ലാഭം/ നഷ്ടം എന്നിവയാണ് കമ്പനിയുടെ പ്രധാന വരുമാനം.

Post a Comment

0 Comments