*📲Thrikkakara by election: തൃക്കാക്കര ക്യൂവിൽ, രണ്ട് മണിക്കൂറിൽ 14.9 ശതമാനം പോളിംഗ്.*
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*📲
_🧾Tuesday 31 May 2022_
_തൃക്കാക്കരയിൽ മഴ മാറി നിൽക്കുന്നു. ആദ്യമണിക്കൂറുകളിൽ എല്ലാ ബൂത്തുകളിൽ നീണ്ട ക്യൂ ദൃശ്യം. പോളിംഗ് 75 ശതമാനം കടക്കുമെന്ന പ്രതീക്ഷയിൽ മുന്നണികൾ. വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ത്ഥികൾ ബൂത്തുകൾ സന്ദര്‍ശിക്കുന്നു._
വോട്ടെടുപ്പ് ചൂടില്‍ തൃക്കാക്കര മണ്ഡലത്തില്‍ ആദ്യ ഒന്നേകാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതുവരെ രേഖപ്പെടുത്തിയത് 11.04 ശതമാനം പോളിങ്. 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്.
എല്‍ഡിഎഫിന് അനുകൂലമാവും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു. ‘തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനവും ഉയരും’. ജോ ജോസഫ് പറഞ്ഞു.
ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എന്‍ഡിഎയ്ക്ക് വേണ്ടി താനെത്തുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷണന്‍ പറഞ്ഞു. പിണറായി വിജയന്റെയും വി ഡി സതീശന്റെയും വാട്ടര്‍ലൂ ആയിരിക്കും ഇത്തവണ തൃക്കാക്കര മണ്ഡലത്തിലെന്നും രാധാകൃഷണന്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ ബൂത്തുകളിലും ഏഴ് മണി മുതല്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജോ ജോസഫ് പടമുഗൡ വോട്ട് ചെയ്തപ്പോള്‍ പാലാരിവട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വോട്ടുരേഖപ്പെടുത്തി. യുഡിഎഫ് ജയം ഉറപ്പെട്ട് ഹൈബി ഈഡന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ബൂത്തിൽ മാത്രമാണ് വോട്ടിങ് മെഷീൻ തകരാർ മൂലം പോളിങ് വൈകിയത്. 119ാം ബൂത്ത് ഇൻഫന്റ് ജീസസ് സ്കൂളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തകരാറിലായത്. തുടർന്ന് വോട്ടെടുപ്പ് വൈകി. മോക് പോളിങ് സമയത്തു തന്നെ ഇ.വി.എം തകരാറിലായിരുന്നു. ഉദ്യോഗസ്ഥർക്ക് പ്രശ്നപരിഹാരത്തിന് സാധിക്കാതായതോടെ ടെക്നീഷ്യൻമാർ സ്ഥലത്തെത്തി.
തകരാർ പരിഹരിച്ച് മോക് പോളിങ് നടക്കുന്നതിനിടെ വീണ്ടും മെഷീൻ തകരാറിലായി. തുടർന്ന് പുതിയ മെഷീൻ എത്തിച്ച് രാവിലെ എട്ടോടെ പോളിങ് ആരംഭിച്ചു.
ചില ബൂത്തുകളിൽ പോളിങ് സാവധാനമാണ് നടക്കുന്നതെന്നും 15 മിനുട്ട് കൂടുമ്പോൾ ഓരോരുത്തരെയാണ് വിളിക്കുന്നതെന്നും സമ്മതിദായകർ പരാതിപ്പെട്ടു. വെണ്ണലയിലെ 35 ാം ബൂത്തിലാണ് പോളിങ് സാവധാനം നടക്കുന്നത്. ആളുകൾ അസ്വാരസ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് രംഗത്തെത്തി.
വി.ഐ.പി വോട്ട് പ്രതീക്ഷിക്കുന്നത് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വെണ്ണലയിലാണ്. മമ്മൂട്ടി അടക്കമുള്ളവരുടെ വോട്ട് വെണ്ണലയിലെ ബൂത്തിലാണ്. അഞ്ച് മാതൃകാ പോളിങ് ബൂത്തുകളാണ് തൃക്കാക്കരയിൽ സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ പോളിങ് ബൂത്തുകളും ഹരിത ബൂത്തുകളാണ്.
1,96,805 വോട്ടര്‍മാരാണ് ഇത്തവണ വിധിയെഴുതുന്നത്. 3633 പേർ കന്നി വോട്ടർമാരാണ്. 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും വോട്ടർമാരിലുണ്ട്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമുണ്ട്.
75 എണ്ണം ഓക്‌സിലറി ബൂത്തുകളാണ്. കണയന്നൂർ താലൂക്കിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോർപറേഷനിലെ ഇടപ്പള്ളി, വൈറ്റില സോണുകളിലെ 22 ഡിവിഷനുകളും ചേർന്നതാണ് തൃക്കാക്കര നിയമസഭ മണ്ഡലം. 2011ൽ മണ്ഡല രൂപവത്കരണത്തിനു ശേഷം നാലാമത്തെ തെരഞ്ഞെടുപ്പാണ് തൃക്കാക്കര നേരിടുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ 73.76 ശതമാനമായിരുന്നു പോളിങ്. 2016ൽ 74.71, 2021ൽ 70.39 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.
0 Comments