Ticker

6/recent/ticker-posts

Header Ads Widget

എയര്‍ ഇന്ത്യ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ തുടങ്ങും.

വേനൽ അവധി: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ.

വേനലവധിക്കാലത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. ഒമാൻ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 2022 ജൂൺ 13-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വേനലവധിക്കാലത്തെ യാത്രികരുടെ തിരക്ക് കണക്കിലെടുത്താണ് എട്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒമാൻ എയർ കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം ഒമാൻ എയർ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള ആഴ്ച്ച തോറുമുള്ള വിമാനസർവീസുകളുടെ എണ്ണം താഴെ നൽകിയിരിക്കുന്നു:

മുംബൈ – ആഴ്ച്ച തോറും 7 സർവീസുകൾ.
ബാംഗ്ലൂർ – ആഴ്ച്ച തോറും 7 സർവീസുകൾ.
കോഴിക്കോട് – ആഴ്ച്ച തോറും 7 സർവീസുകൾ.
കൊച്ചി – ആഴ്ച്ച തോറും 7 സർവീസുകൾ.
ഡൽഹി – ആഴ്ച്ച തോറും 7 സർവീസുകൾ.
ഹൈദരാബാദ് – ആഴ്ച്ച തോറും 7 സർവീസുകൾ.
ചെന്നൈ – ആഴ്ച്ച തോറും 7 സർവീസുകൾ.
ഗോവ – ആഴ്ച്ച തോറും 3 സർവീസുകൾ.
മസ്കറ്റിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ ബോയിങ്ങ് 737 വിമാനങ്ങൾക്ക് പകരമായി വിസ്‌തൃതമായ B787 ഡ്രീംലൈനർ, എയർബസ് A330 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് നടത്തുമെന്നും ഒമാൻ എയർ ഈ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ഒമാൻ എയർ വിമാനസർവീസുകളുടെ സമയക്രമങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ https://www.omanair.com എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.


തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസ്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. തിരുവനന്തപുരം-അബുദാബി സര്‍വീസ് ജൂണ്‍ 15 മുതല്‍ തുടങ്ങും. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 12.10ന് അബുദാബിയില്‍ എത്തും. തിരികെ പുലര്‍ച്ചെ 1.30ന് അബുദാബിയില്‍ നിന്ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 7.15ന് തിരുവനന്തപുരത്ത് എത്തും.

ദമ്മാമിലേക്കുള്ള സര്‍വീസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 10.10ന് ദമ്മാമില്‍ എത്തും. തിരികെ 11.35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് എത്തും. രണ്ട് സര്‍വീസുകളിലേക്കും ബുക്കിങ് തുടങ്ങി.

എയര്‍ ഇന്ത്യ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ തുടങ്ങും.

എയര്‍ ഇന്ത്യയുടെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ ആരംഭിക്കും. ജൂണ്‍ 21 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. കണ്ണൂരില്‍ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20ന് മസ്‌കറ്റില്‍ എത്തും. അവിടെ നിന്നും വൈകിട്ട് 4.30ന് പുറപ്പെടുന്ന വിമാനം 9.30ന് കണ്ണൂരില്‍ എത്തും. എയര്‍ ഇന്ത്യ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാന കമ്പനികളാണ് മസ്‌കറ്റ്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.

Post a Comment

0 Comments