Ticker

6/recent/ticker-posts

Header Ads Widget

നബി വിരുദ്ധ പ്രസ്താവനയെ അപലപിച്ച് യുഎഇ: അനുനയ നീക്കങ്ങളുമായി കേന്ദ്രസ‍ര്‍ക്കാര്‍.

പ്രവാചകനിന്ദയിൽ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ; അപലപിച്ച് ഇന്തോനേഷ്യ, ജോർദാൻ, മാലദ്വീപ്.

ബി.ജെ.പി നേതാവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തെ അപലപിച്ച് ഇന്തോനേഷ്യ, ജോർദാൻ, മാലദ്വീപ് എന്നീ രാജ്യങ്ങൾ കൂടി രംഗത്ത്. വിവിധ ജി.സി.സി രാജ്യങ്ങൾ വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ പ്രതിഷേധമറിയിച്ചത്.

'പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ രണ്ട് ഇന്ത്യൻ രാഷ്ട്രീയക്കാരുടെ അസ്വീകാര്യവും അപകീർത്തികരവുമായ പരാമർശങ്ങളെ ഇന്തോനേഷ്യ ശക്തമായി അപലപിക്കുന്നു. ജക്കാർത്തയിലെ ഇന്ത്യൻ അംബാസഡറെ ഇക്കാര്യം അറിയിക്കുന്നു.' -ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഭീകരവാദവും വിദ്വേഷവും വളർത്തുന്നതാണ് ബി.ജെ.പി വക്താക്കളുടെ പരാമർശങ്ങളെന്നും ഇവരെ പുറത്താക്കിയത് ഉചിതമായ നടപടിയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിവാദ പരാമർശം നടത്തിയവരെ പുറത്താക്കിയ നടപടിയെ മാലദ്വീപ് സ്വാഗതം ചെയ്തു.

വിവാദ പരാമർശങ്ങളെ ശക്തമായി അപലപിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കു വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സഹിഷ്ണുതയുടെയും മാനവിക സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കൽ അന്താരാഷ്ട്ര സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏതു തരം പ്രവർത്തനങ്ങൾ തടയാനും നടപടിയുണ്ടാകണമെന്നും യു.എ.ഇ വ്യക്തമാക്കി. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും അറബ് ലീഗ്, ഒ.ഐ.സി അടക്കമുള്ള സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അപകീർത്തി പരാമർശത്തിൽ ബി.ജെ.പി ദേശീയ വക്താവായിരുന്ന നൂപുർ ശർമയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞയാഴ്ച ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തുകയായിരുന്നു. നൂപുറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നൂപുർ രംഗത്തെത്തുകയും ചെയ്തിരുന്നു.


ബി.ജെ.പി വക്താവി​ന്റെ പ്രവാചക നിന്ദാപരമായ പ്രസ്​താവനയെ മുസ്​ലിം വേൾഡ്​ ലീഗ്​ (റാബിത്വ) ശക്തമായി അപലപിച്ചു. അടിയന്തിര പ്രസ്​താവനയിലാണ്​ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ കരീം അൽഈസ റാബിത്വയുടെ പ്രതിഷേധം അറിയിച്ചത്​. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് ഉൾപ്പെടെയുള്ള വിദ്വേഷം ഉണർത്തുന്ന രീതികളിലുള്ള പ്രസ്​താവനകൾ അപകടമാണെന്ന്​ അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

ബി.ജെ.പി വക്താവി​ന്റെ പ്രവാചക നിന്ദയെ ഇരുഹറം കാര്യാലയവും അപലപിച്ചു. ഇത്തരം ഹീനമായ പ്രവൃത്തി മതങ്ങളോടുള്ള ബഹുമാനത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും ഇത്​ നടത്തുന്നവർ പ്രവാചക​ന്റെ ജീവചരിത്രം വായിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കാനും എല്ലാവരിലും സമാധാനം പ്രചരിപ്പിക്കാനും മതത്തിന്റെ ചിഹ്നങ്ങൾ ലംഘിക്കാതിരിക്കാനും ആഹ്വാനം ചെയ്യുന്നതാണ്​ സൗദിയുടെ നിലപാടെന്നും വ്യക്തമാക്കി.

മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ പ്രസ്താവനകളെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി​ ഗൾഫിലെ അറബ്​​ രാജ്യങ്ങളുടെ സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നാഇഫ്​ അൽഹജ്​റഫ്​ പറഞ്ഞു. ഇത്തരം പ്രകോപനത്തെയും വിശ്വാസങ്ങളെയും മതങ്ങളെയും ലക്ഷ്യംവെക്കുന്ന അല്ലെങ്കിൽ അവയെ താഴ്ത്തിക്കെട്ടുന്ന നിലപാടിനെ നിരസിക്കുന്നുവെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.

ഇന്ത്യ ഭരിക്കുന്ന പാർട്ടിയിലെ ഉത്തരവാദപ്പെട്ട ആൾ മുഹമ്മദ്​ നബിയെക്കുറിച്ച്​ നടത്തിയ അധിക്ഷേപങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന്​ ഓർഗനൈസേഷൻ ഓഫ് ഇസ്​ലാമിക് കോ-ഓപ്പറേഷൻ (ഒ.​ഐ.സി) വ്യക്തമാക്കി. ഇന്ത്യയിൽ ഇസ്‌ലാമിനോടുള്ള വിദ്വേഷവും ദുരുപയോഗവും വർധിച്ചുവരുന്ന പശ്ചാത്തലത്തിലും മുസ്‌ലിംകൾക്കെതിരെ വ്യവസ്ഥാപിത നടപടികളും വിവേചനപരമായ നിയന്ത്രണങ്ങളുമുണ്ടാകുന്ന സാഹചര്യത്തിലുമാണ് ഇത്തരം അധിക്ഷേപങ്ങൾ നടത്താൻ ചിലർക്ക്​ ധൈര്യം ലഭിക്കുന്നത്​.

ഈ അധിക്ഷേപങ്ങളെയും എല്ലാത്തരം അവഹേളനങ്ങളെയും ശക്തമായി നേരിടാൻ​ ഇന്ത്യാ ഗവൺമെൻറ്​ ഉചിതമായ നടപടി സ്വീകരിക്കണ​മെന്ന്​​ ഒ.ഐ.സി ആവശ്യപ്പെട്ടു​. മുസ്‌ലിംകൾക്കെതിരായ അക്രമത്തിനും വിദ്വേഷ കുറ്റകൃത്യങ്ങൾക്കും പ്രേരിപ്പിക്കുന്നവരെയും കുറ്റവാളികളെയും അവർക്ക്​ പിന്നിലുള്ളവരെയും നിയമത്തിനു മുമ്പാകെ കൊണ്ടുവരികയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.

ഇന്ത്യയിലെ മുസ്​ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും അവരുടെ അവകാശങ്ങൾ, മതപരവും സാംസ്കാരികവുമായ വ്യക്തിത്വം, അന്തസ്സ്, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാനും ഇന്ത്യൻ ഭരണകൂടം ജാഗ്രത കാണിക്കണം. അന്താരാഷ്ട്ര സമൂഹത്തോട് പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ സംവിധാനങ്ങളോടും മനുഷ്യാവകാശ കൗൺസിലിനോടും ഇന്ത്യയിലെ മുസ്‌ലിംകളെ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ആവശ്യപ്പെടുകയാണെന്നും ഒ.ഐ.സി വ്യക്തമാക്കി.

ബി.ജെ.പി വക്​താവ്​ നടത്തിയ പ്രവാചക നിന്ദാ പരാമർശത്തെ യു.എ.ഇ അപലപിച്ചു. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച നടപടിയെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി വ്യക്​തമാക്കി.

ഇന്ത്യയിലെ ഭരണ കക്ഷിയായ ബി.ജെ.പിയുടെ വക്​താവ്​ ഇസ്​ലാമിനും പ്രവാചകനുമെതിരെ നടത്തിയ പരാമർഷത്തിൽ ഒമാൻ അപലപിച്ചു. ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിൻ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ശൈഖ്​ ഖലീഫ ബിൻ അലി അൽ ഹാർത്തി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത്​ നാരങുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ​പ്രതിഷേധമറിയിച്ചത്​.

പ്രവാച നിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ്​ മുഫ്തി ശൈഖ്​ അഹമ്മദ്​ അൽ ഖലീലിയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇ​ന്ത്യഭരിക്കുന്ന പാർട്ടിയുടെ വക്​താവ് പ്രവാചകനും ​ പ്രിയ പതിനിക്കുമെതിരെ നടത്തിയത്​ ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ മുസ്​ലിംകൾക്കക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നായിരുന്നു​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്​.

നബി വിരുദ്ധ പ്രസ്താവനയെ അപലപിച്ച് യുഎഇ: അനുനയ നീക്കങ്ങളുമായി കേന്ദ്രസ‍ര്‍ക്കാര്‍

പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച കൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രതികരണവുമായി യുഎഇ. വിവാദ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

മാനുഷിക മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായിട്ടുള്ള എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും യുഎഇ തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നടത്താനുള്ള ശ്രമങ്ങൾ ഒന്നിച്ചു നിന്ന് നേരിടണമെന്നും സഹിഷ്ണുതയുടേയും മാനുഷിക സഹവര്‍ത്തിത്വത്തിൻ്റേയും മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു വരണമെന്നും പ്രസ്താവനയിൽ യുഎഇ വ്യക്തമാക്കി. 

വിവാദപ്രസ്താവനയിൽ കേന്ദ്രസ‍ര്‍ക്കാര്‍ സമ്മര്‍ദ്ദത്തിൽ 

ദില്ലി: ഇന്ത്യക്കെതിരെ അറബ് രാഷ്ട്രങ്ങളില്‍ പ്രതിഷേധമുയരുമ്പോള്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും കൂടുതല്‍ പ്രതിരോധത്തിലേക്ക്. പ്രധാനമന്ത്രി കടുത്ത അതൃപ്തിയിലാണ്. മോദിയുടെ 8 വര്‍ഷത്തെ ഭരണത്തില്‍ ഭാരതമാതാവ് അപമാനഭാരത്താല്‍ തലകുനിച്ചെന്ന് മുന്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.

പാര്‍ട്ടി വക്താക്കളുണ്ടാക്കിയ പുകിലില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. നുപുര്‍ ശര്‍മ്മയുടെ വിവാദ പ്രസ്താവനയില്‍ കാണ്‍പൂരില്‍ സംഘര്‍ഷം ശക്തമായപ്പോള്‍ മിണ്ടാതിരുന്ന നേതൃത്വം അറബ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചതിന് ശേഷം മാത്രമാണ് ഇത്തരം പ്രസ്താവനകളെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഉഭയകക്ഷി ബന്ധം തുലാസിലാകും വിധം അറബ് രാഷ്ട്രങ്ങള്‍ ഒന്നിച്ചപ്പോള്‍ വക്താക്കള്‍ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടിയും വന്നു.

അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, രാജ്യത്തിന്‍റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പിച്ച നടപടി കടുത്ത ക്ഷീണമായി. ലോക രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാനും മോദിയുടെ ഭരണ നേട്ടങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാനുമായി അടുത്തിടെ പാര്‍ട്ടി തുടങ്ങി വച്ച ബിജെപിയെ അറിയുക എന്ന പ്രചാരണ പരിപാടിക്കും തിരിച്ചടിയായി. ചില വിദേശ രാജ്യ പ്രതിനിധികളുമായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ചര്‍ച്ച നടത്തി വരുമ്പോഴാണ് പാര്‍ട്ടി വക്താക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഇരുട്ടടിയായത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചു. ഇന്ത്യ പെട്ടിരിക്കുന്ന ആപത്ത് പ്രധാനമന്ത്രിയും, ആര്‍എസ്എസും തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് വക്താവ് പരവന്‍ ഖേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേ സമയം ബിജെപിയിലും രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വക്താക്കള്‍ക്കെതിരെ നേരത്തെ തന്നെ നടപടി വേണമായിരുന്നുവെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍, വക്താക്കളെ ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ തള്ളിപ്പറഞ്ഞതിനെ സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. അതിര്‍ത്തി വിഷയത്തില്‍ ചൈനക്കും, യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യക്കും മുന്‍പില്‍ മുട്ടുമടക്കിയ ഇന്ത്യ ഇപ്പോള്‍ ദണ്ഡനമ്സ്കാരം ചെയ്തിരിക്കുകയാമെന്ന് വിദേശകാര്യ നയത്തെ വിമര്‍ശിച്ച് സ്വാമി പരിഹസിച്ചു. വിമര്‍ശനം കടുക്കുമ്പോള്‍ വക്താക്കള്‍ക്കടക്കം പെരുമാറ്റചട്ടം കൊണ്ടുവരുന്നതിനെ കുറിച്ച് ബിജെപി ആലോചന തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി ദേശീയവക്താവ് നൂപുര്‍ ശര്‍മയുടെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ 'നാണംകെട്ട മതഭ്രാന്ത്' ജനങ്ങളെ ഒറ്റപ്പെടുത്തുക മാത്രമല്ല ആഗോളതലത്തില്‍ ഇന്ത്യയുടെ നിലയ്ക്ക് കോട്ടംവരുത്തുകയും ചെയ്തുവെന്ന് രാഹുല്‍ തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ ദുര്‍ബലമായിരിക്കുന്നു. ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ നിലപാടുകള്‍ക്ക് ആഗോള രംഗത്ത് കോട്ടമുണ്ടാക്കുകയും ചെയ്തിരിക്കുന്നു', രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പ്രവാചകനെതിരായ അപകീർത്തി പരാമർശം; കുവൈറ്റ് സൂപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾ പടിക്കുപുറത്ത്.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം പുകയുന്നു. കുവൈറ്റിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു. അൽ-അർദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിൽ നിന്നാണ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചത്. ശൃംഖലയിലെ സ്റ്റോറുകളിലെല്ലാം ബഹിഷ്കരണം നടക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സൂപ്പർ മാർക്കറ്റിലെ തൊഴിലാളികൾ ഇന്ത്യൻ ഉത്പന്നങ്ങൾ ഷെൽഫുകളിൽ നിന്നെടുത്ത് ട്രോളികളിൽ കൂട്ടിയിട്ടു. അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. ‘ഞങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ നീക്കം ചെയ്തു’ എന്ന് അറബിയിൽ രേഖപ്പെടുത്തിയ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റ് മുസ്ലീം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സ്റ്റോറിന്റെ സിഇഒ നാസർ അൽ മുതൈരി അറിയിച്ചു.


Post a Comment

0 Comments